ലോകത്തിന് മാതൃക: ഓസ്ട്രേലിയ കൊറോണവൈറസിനെ വരുതിയിലാക്കിയത് ഇങ്ങനെയാണ്

നേരത്തേ നിശ്ചയിച്ചിരുന്നതിലും നാലു ദിവസം മുമ്പു തന്നെ ഓസ്ട്രേലിയയിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സമ്പൂർണമായ ലോക്ക്ഡൗൺ നടപടികൾ ഇല്ലാതിരുന്നിട്ടുപോലും എങ്ങനെയാണ് ഓസ്ട്രേലിയ കൊറോണവൈറസിനെ നിയന്ത്രണത്തിലാക്കിയതെന്ന് അറിയാം.

Australia's Chief Medical Officer Brendan Murphy says the government's modelling shows the number of cases of COVID-19 are "flattening".

Australia's Chief Medical Officer Brendan Murphy says the government's modelling shows the number of cases of COVID-19 are "flattening". Source: AAP

കൊറോണവൈറസ് പ്രതിരോധരംഗത്ത് ആദ്യഘട്ടത്തിൽ ഏറെ പഴി കേട്ട ഓസ്ട്രേലിയൻ സർക്കാർ പിന്നീട് നിരവധി ശക്തമായ നടപടികളിലൂടെയാണ്  വൈറസ് ബാധ നിയന്ത്രിച്ചത്.

ആരോഗ്യമേഖലാ വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പ്രഖ്യാപിച്ച ഓരോ നടപടികളും വൈറസ്ബാധയുടെ നിരക്കിലുണ്ടാക്കിയ മാറ്റം വ്യക്തമാണ്.

അത് വിശദമായി പരിശോധിക്കാം.

ഹോട്ട്സ്പോട്ട് യാത്രികർക്ക് വിലക്ക്

ഫെബ്രുവരി ഒന്നിനാണ് ചൈനയിൽ നിന്നുള്ള യാത്രികർക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്. അമേരിക്ക വിലക്ക് പ്രഖ്യാപിച്ച അതേ ദിവസം.

ഓസ്ട്രേലിയയിൽ ആദ്യ കൊറോണവൈറസ്ബാധ കണ്ടെത്തിയിട്ട് ആറു ദിവസം മാത്രമേ കഴിഞ്ഞിരുന്നുള്ളൂ.


ഓസ്ട്രേലിയയിലെ കൊറോണവൈറസ് ബാധയെക്കുറിച്ചുള്ള


എന്നാൽ അതിനു ശേഷമുള്ള ദിവസങ്ങളിൽ കണ്ടത് രോഗബാധ വൻതോതിൽ കൂടുന്നതാണ്.  അഞ്ചു ദിവസം കൊണ്ട് രോഗബാധ ഇരട്ടിയാകുകയും, പത്തു ദിവസം കൊണ്ട് നാലിരട്ടിയാകുകയും ചെയ്തു.
രാജ്യത്തെ ആദ്യ കടുത്ത നിയന്ത്രണം നിലവിൽ വരുന്നത് മാർച്ച് 15 ഞായറാഴ്ചയാണ്.
അതുമുതലുള്ള ഓരോ മാറ്റങ്ങളും  രോഗബാധ പിടിച്ചുനിർത്തുന്നതിൽ നിർണായകമായി. 

ഓരോ നടപടികളുടെയും ഫലം കണ്ടു തുടങ്ങാൻ പത്തു ദിവസം മുതൽ രണ്ടാഴ്ച വരെയാണ് വേണ്ടിവന്നത്. ഇതുവരെയുള്ള അറിവു വച്ച് വൈറസിന്റെ ഇൻകുബേഷൻ കാലാവധി രണ്ടാഴ്ചയാണ്.

ഓസ്ട്രേലിയയിൽ നടപ്പാക്കിയ പ്രധാന തീരുമാനങ്ങളും, തുടർന്നുള്ള പത്തു ദിവസങ്ങളിൽ എന്തു സംഭവിച്ചു എന്നും ഒറ്റ നോട്ടത്തിൽ അറിയാം..

മാർച്ച് 15

വിദേശത്തു നിന്നെത്തുന്ന എല്ലാവർക്കും 14 ദിവസത്തെ വേണമെന്ന് തീരുമാനിച്ചു. അന്ന് രാത്രി മുതൽ തന്നെ അത് നടപ്പാക്കി തുടങ്ങുകയും ചെയ്തു.

എന്നാൽ അപ്പോഴേക്കും രോഗബാധിതരായ നിരവധി പേർ ഓസ്ട്രേലിയയിലേക്ക് എത്തിയിരുന്നു. ഇവരിൽ പലരും രോഗമുണ്ടെന്നറിയാതെ സമൂഹത്തിലേക്ക് ഇറങ്ങുകയും ചെയ്തു.

ഇതിനു മുമ്പു തന്നെ ഇന്ത്യ യാത്രാവിലക്കുകൾ പ്രഖ്യാപിച്ചിരുന്നു. വിദേശപൗരൻമാരുടെയും OCI കാർഡുടമകളുടെയുമെല്ലാം യാത്രക്ക്  തന്നെ ഇന്ത്യ വിലക്കേർപ്പെടുത്തിയതോടെ ഓസ്ട്രലിയൻ പൗരൻമാരായ ഇന്ത്യാക്കാർക്ക് മടങ്ങിപ്പോകാൻ കഴിയാതായി.

മാർച്ച് 16

രാജ്യത്ത് 500 പേരിൽ കൂടുതൽ ഒത്തുചേരുന്ന പരിപാടികൾ നിരോധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ പ്രഖ്യാപിക്കുകയും, ക്രൂസ് കപ്പലുകൾക്ക് ഒരു മാസത്തെ വിലക്കേർപ്പെടുത്തുകയും ചെയ്തു.

എന്നാൽ അതിനു മുമ്പു തന്നെ രാജ്യത്ത് സാമൂഹിക വ്യാപനം തുടങ്ങിയിരുന്നു. എവിടെ നിന്നാണ് വൈറസ് പടരുന്നത് എന്നറിയാത്ത നിരവധിപേർക്ക് രോഗബാധ കണ്ടെത്തി.

മാർച്ച് 18

കെട്ടിടങ്ങൾക്കകത്ത് 100 പേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി. 

എന്നാൽ രാജ്യത്ത് വൻ തോതിൽ രോഗബാധ കൂടുന്നതിനുള്ള സാഹചര്യം ഇതിനകം തന്നെ ഒരുങ്ങിയിരുന്നു. സാമൂഹിക വ്യാപനം ഏറ്റവും രൂക്ഷമാകുകയും, ഓരോ ദിവസവും പുതുതായി രോഗംബാധിക്കുന്നവരുടെ എണ്ണം മുൻ ദിവസങ്ങളേക്കാൾ കൂടുകയും ചെയ്തു.

അതിർത്തി അടയ്ക്കും മുമ്പു തന്നെ രാജ്യത്തേക്ക് എത്തിയവരിൽ നിന്നായിരുന്നു ഈ സമയത്ത് പ്രധാനമായും രോഗം പടർന്നത്. 

സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന സാഹചര്യം മനസിലാക്കി മാർച്ച് 20 മുതലാണ് സർക്കാർ ഏറ്റവും പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

മാർച്ച് 20

ഓസ്ട്രേലയൻ അതിർത്തികൾ അടച്ചു. രാജ്യത്തേക്കുള്ള പ്രവേശനം പൗരൻമാർക്കും റെസിഡന്റ്സിനും മാത്രമായി പരിമിതപ്പെടുത്തി.

വിദേശത്തു നിന്നെത്തുന്നവരിൽ നിന്നുമാണ് ഏറ്റവുമധികം രോഗബാധ എന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ നടപടി.

ഇതായിരുന്നു അപ്പോഴത്തെ സാഹചര്യം.

മാർച്ച് 22

രാജ്യത്ത് ഒന്നാം ഘട്ട സാമൂഹിക നിയന്ത്രണങ്ങൾ.

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി ആഗോളയാത്രാ നിരോധനം പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കാരുടെ എല്ലാ വിദേശയാത്രകളും വിലക്കി.
ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചു.

റെസ്റ്റോറന്റുകളും കഫെകളും ടേക്ക് എവേ/ഹോം ഡെലിവറി മാത്രമാക്കി.

ആ സമയത്ത് രോഗബാധ കൂടിയിരുന്ന നിരക്ക് ഇതാണ്.

മാർച്ച് 25

രണ്ടാം ഘട്ട സാമൂഹിക നിയന്ത്രണങ്ങൾ നിലവിൽ വന്നു. അവശ്യ സേവനങ്ങൾ ഒഴികെ മറ്റെല്ലാം അടച്ചിട്ടു. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം വീട്ടിനു പുറത്തിറങ്ങാൻ അനുവാദം.

പരമാവധി സാഹചര്യങ്ങളിൽ വർക്ക് ഫ്രം ഹോമും നടപ്പാക്കാൻ നിർദ്ദേശം.

രാജ്യത്ത് ഏറ്റവുമധികം രോഗബാധയുള്ള സമയമായിരുന്നു ഇത്. മാർച്ച് 24ന് 424 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഏറ്റവുമധികം പേർക്ക് രോഗം ബാധിച്ച ദിവസമായിരുന്നു അത്.

മാർച്ച് 26

കൂടുതൽ പേരിലേക്ക് പരിശോധന വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നിസാര ലക്ഷണങ്ങളുണ്ടെങ്കിൽ പോലും പരിശോധന നടത്താം എന്ന് തീരുമാനം. ഇതാദ്യമായിട്ടായിരുന്നു പരിശോധന കൂടുതൽ പേരിലേക്ക് വ്യാപിപ്പിച്ചത്.

മാർച്ച് 28

വിദേശത്തു നിന്ന് എത്തുന്ന എല്ലാവരെയും സർക്കാർ നിയന്ത്രിത ക്വാറന്റൈനിൽ പാർപ്പിച്ചു തുടങ്ങി. സർക്കാർ ചെലവിൽ ഹോട്ടലുകളിലാണ് ക്വാറൻറൈൻ തുടങ്ങിയത്.

വീടുകളിൽ ക്വാറന്റൈൻ ചെയ്ത പലരും അത് ലംഘിക്കുന്നതായും, മറ്റുള്ളവരിലേക്ക് വൈറസ് പകർത്തുന്നതായും കണ്ടെത്തിയതോടെയായിരുന്നു ഇത്.
ഹോട്ടൽ ക്വാറന്റൈൻ നിരീക്ഷിക്കാൻ സൈന്യത്തെയും നിയോഗിച്ചു.

മാർച്ച് 30

നിയന്ത്രണങ്ങളുടെ മൂന്നാം ഘട്ടം.

നിരോധിച്ചു. അത്യാവശ്യമുള്ള നാലു സാഹചര്യങ്ങളിലല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനും വിലക്കേർപ്പെടുത്തി.

സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങുന്നു എന്നു വ്യക്തമായ പശ്ചാത്തലത്തിലാണ് ഇവ കൂടുതൽ കടുപ്പിച്ചത്. കർവ് ഫ്ലാറ്റൻ ചെയ്യുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ കാണുന്നതായി സർക്കാർ അറിയിച്ചു.
മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഒരു മാസത്തിലേറെ തുടർന്നപ്പോഴാണ് സ്ഥിതി നിയന്ത്രണവിധേയമായത്. സാമൂഹിക നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കുന്നത് കൊറോണവൈറസ് ബാധ തടയാൻ എത്രത്തോളം സഹായിക്കും എന്നതിന്റെ തെളിവുമായി ഇത്.

നിലവിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും മിക്ക ദിവസങ്ങളിലും  പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ല. ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ചില ക്ലസ്റ്ററുകൾ ഒഴിച്ചാൽ മറ്റു കേസുകൾ വളരെയധികം കുറഞ്ഞു.
ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പക്ഷേ, സാമൂഹിക അകലം പാലിക്കലും ശുചിത്വപാലനവും ജനങ്ങൾ പിന്തുടർന്നില്ലെങ്കിൽ ഈ നടപടികളുടെയെല്ലാം നേട്ടം ഇല്ലാതാകും എന്നാണ് സർക്കാർ നൽകുന്ന മുന്നറിയിപ്പ്. 

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.

If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .


Share
Published 11 May 2020 4:37pm
Updated 11 May 2020 6:47pm
By Deeju Sivadas

Share this with family and friends