‘നേരിയ ആശ്വാസം’: ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധ വർദ്ധിക്കുന്ന നിരക്ക് കുറഞ്ഞു

ഓസ്ട്രേലിയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനിടയിലും, അതിൻറെ നിരക്കിൽ നേരിയ കുറവുണ്ടായത് ആശ്വാസം പകരുന്നുവെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഫോൺ GP സേവനത്തിനുൾപ്പെടെ 1.1 ബില്യൺ ഡോളറിന്റെ അധികസാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സർക്കാർ, കൊറോണവൈറസ് വിവരങ്ങൾ നൽകാൻ പുതിയ മൊബൈൽ ആപ്പും വാട്സാപ്പ് സർവീസും തുടങ്ങി.

Health Minister Greg Hunt.

Health Minister Greg Hunt. Source: AAP

ഓസ്ട്രേലിയയിൽ കൊവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം നാലായിരത്തിന് അടുത്തേക്ക് എത്തിയതിനിടെയാണ്, വൈറസ് പടർന്നുപിടിക്കുന്ന തോതിൽ നേരിയ കുറവുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയത്.

രാജ്യത്ത് മരണസംഖ്യ 16 ആയി ഉയരുകയും ചെയ്തു. വിക്ടോറിയയിലും ക്വീന്സ്ലാറിലും ഓരോ മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.

3963ലേറെ പേർക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. NSWൽ 1791, വിക്ടോറിയയിൽ 769, ക്വീൻസ്ലാന്റിൽ 656, സൗത്ത് ഓസ്ട്രേലിയയിൽ 287, WAയിൽ 312, ടാസ്മേനിയ 62, ACT 71, NT 15  എന്നിങ്ങനെയാണ് രാജ്യത്തെ രോഗബാധിതർ.

എന്നാൽ വൈറസ് ബാധയുടെ തോത് കുറയുന്ന (ഫ്ലാറ്റനിംഗ് ദ കർവ്) ആദ്യ ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
കഴിഞ്ഞയാഴ്ച ദിവസവും 25 ശതമാനം മുതൽ 30 ശതമാനം വരെ നിരക്കിലാണ് രോഗബാധിതർ കൂടിതയെങ്കിൽ, ഇപ്പോൾ അത് 13-15 ശതമാനമായി എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും ഗ്രെഗ് ഹണ്ട് പറഞ്ഞു.

സർക്കാർ സ്വീകരിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ ഫലം കണ്ടുതുടങ്ങുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസനും ചൂണ്ടിക്കാട്ടി
Prime Minister Scott Morrison speaks to the media during a press conference in Canberra.
Prime Minister Scott Morrison speaks to the media during a press conference in Canberra. Source: AAP

വാട്സാപ്പ്-മൊബൈൽ ആപ്പ് സേവനം

കൊവിഡ്-19നെക്കുറിച്ച് ജനങ്ങൾ കൂടുതൽ വിവരങ്ങൾ കൈമാറുന്നതിനായി പുതിയ മൊബൈൽ ഫോൺ ആപ്പും വാട്സാപ്പ് മെസേജിംഗ് സംവിധാനവും സർക്കാർ പുറത്തിറക്കി.

വൈറസ്ബാധയെക്കുറിച്ചുള്ള പുതിയ വിവരങ്ങളും, സർക്കാർ നടപടികളും ജനങ്ങൾക്ക് വേഗത്തിലറിയാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് എന്ന വൈബ്സൈറ്റിലേക്ക് പോയി ഈ വാട്സാപ്പ് സേവനം ഉപയോഗിക്കാം. പുതിയവാർത്തകളും, സർക്കാർ നടപടികളും, ജനങ്ങൾക്ക് നൽകുന്ന സഹായവുമെല്ലാം ഇതിലൂടെ മെസേജായി ലഭിക്കും.

കൊറോണവൈറസ് ഓസ്ട്രേലിയ എന്ന മൊബൈൽ ആപ്പ് ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലും നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.
ഈ പ്രതിസന്ധിയിൽ സർക്കാർ വിവരങ്ങൾ കൈമാറുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ഈ നടപടി.

1.1ബില്യൺ അധിക പാക്കേജ്

എല്ലാവർക്കും ടെലിഫോൺ വഴി മെഡിക്കൽ സേവനവും, മാനസികാരോഗ്യരംഗത്തും, ഗാർഹിക പീഡനം നേരിടുന്നവർക്കും കൂടുതൽ സഹായവും ഉറപ്പിക്കുന്നതിനായാണ് സർക്കാർ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.

പ്രതിസന്ധിയിലായവർക്ക് ഭക്ഷണവും മറ്റു സഹായങ്ങലും എത്തിക്കുന്ന സന്നദ്ധ സംഘടനകൾക്കും സാമൂഹിക സംഘടനകൾക്കുമായി 200 മില്യൺ ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്.

GPമാർക്കും മറ്റ് ഡോക്ടർമാർക്കും ഫേസ്ടൈമും, സ്കൈപ്പും പോലുള്ള വീഡിയോ കോളിംഗ് സർവീസ് ഉപയോഗിച്ച് നടത്തുന്ന പരിശോധനയ്ക്കും ഇനി മെഡികയെർ ആനുകൂല്യം ലഭിക്കും.

Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at 


Share
Published 29 March 2020 4:10pm
Updated 29 March 2020 4:13pm
Source: SBS News


Share this with family and friends