65,000 വർഷം ജീവിച്ച മണ്ണിൽ ഇന്നും അംഗീകാരത്തിനായി പോരാടേണ്ടി വരുന്നവർ

Invasion Day Rally January 26

TOPSHOT - People take part in an "Invasion Day" rally on Australia Day in Melbourne on January 26, 2018. Source: AFP / PETER PARKS/AFP via Getty Images

ജനുവരി 26 ഓസ്ട്രേലിയയിലും ഇന്ത്യയിലും ആഘോഷദിവസങ്ങളാണ്. എന്നാൽ വൈരുദ്ധ്യം നിറഞ്ഞ രണ്ടു കാരണങ്ങളാലാണെന്ന് മാത്രം. ബ്രിട്ടീഷ് സാമ്രാജ്യത്വം അവസാനിപ്പിച്ച് റിപ്പബ്ലിക്കായ ദിവസം ഇന്ത്യ ആഘോഷിക്കുമ്പോൾ, ബ്രിട്ടീഷുകാർ കപ്പലിറങ്ങി പുതിയ ഓസ്ട്രേലിയയ്ക്ക് ജന്മം നൽകിയതിന്റെ വാർഷികദിനമാണ് ഇവിടെ ഇത്. സ്വന്തം മണ്ണിൽ അവകാശങ്ങൾക്കും അംഗീകാരത്തിനുമായി പോരാടുന്ന ഒരു ജനത ഇപ്പോഴും ഓസ്ട്രേലിയയിലുണ്ട്. അവരുടെ അതിജീവന ചരിത്രം കേൾക്കാം...



Share