കൊറോണബാധ: ibuprofen ന് എതിനെതിരെയുള്ള മുന്നറിയിപ്പ് ലോകാരോഗ്യസംഘടന പിന്‍വലിച്ചു

കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ സ്വയം ചികിത്സയ്ക്ക് ഐബുപ്രോഫന്‍ മരുന്ന് ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന പിന്‍വലിച്ചു.

A file photo of ibuprofen painkillers on a pharmacy shelf.

A file photo of ibuprofen painkillers on a pharmacy shelf. Source: AAP

ഐബുപ്രോഫന്‍ കൊറോണബാധിതര്‍ക്ക് ദോഷകരമാകാമെന്ന് ശാസ്ത്രീയമായി തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് WHO അറിയിച്ചു.

COVID-19 രോഗം  ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും ഐബുപ്രോഫന്റെ ദോഷവശങ്ങളെക്കുറിച്ച് രിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.
The World Health Organisation posted an update on its LinkedIn page.
یادداشت سازمان جهانی صحت در مورد ایبوپروفن در لینکدین. Source: LinkedIn/WHO
'നിലവില്‍ ലഭ്യായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐബുപ്രോഫന്‍ ഉപയോഗത്തിന് എതിരെ WHO നിര്‍ദ്ദേശങ്ങളൊന്നും നല്‍കുന്നില്ല' - പ്രസ്താവനയിലൂടെ ലോകാരോഗ്യ സംഘടന അറിയിച്ചു.

ചൊവ്വാഴ്ച ലോകാരോഗ്യ സംഘടനയുടെ വക്താവ്  നല്‍കിയിരുന്നു.

കൊറോണ വൈറസ് ബാധ സംശയിക്കുന്നവര്‍ സ്വയം ചികിത്സക്കായി ഐബുപ്രോഫന്‍ മരുന്നുകള്‍ ഉപയോഗിക്കരുത് എന്നായിരുന്നു നിര്‍ദ്ദേശം. ഇതേക്കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും, കൂടുതല്‍ തെളിവു ലഭിച്ച ശേഷം വ്യക്തമായ നിര്‍ദ്ദേശം നല്‍കുമെന്നും വക്താവ് അന്ന് അറിയിച്ചിരുന്നു.
ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന ഒരു ലേഖനത്തിലാണ് കൊറോണബാധിതര്‍ക്ക് ഐബുപ്രോഫന്റെ ഉപയോഗം കൊണ്ട് സ്ഥിതി വഷളാകുന്നു എന്ന് ആദ്യം പരാമര്‍ശമുണ്ടായത്. പ്രമേഹമോ, അമിത രക്തസമ്മര്‍ദ്ദമോ ഉള്ള രോഗികള്‍ കൊറോണവൈറസ് ബാധിക്കുമ്പോള്‍ ഐബുപ്രോഫന്‍ ഉപയോഗിക്കരുത് എന്നായിരുന്നു പ്രധാന മുന്നറിയിപ്പ്.

തുടര്‍ന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രിയും ഔദ്യോഗികമായി ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരുന്നു.

ലോകാരോഗ്യ സംഘടനയുടെ പുതിയ നിര്‍ദ്ദേശത്തെ യൂറോപ്പിലെ മരുന്നു നിര്‍മ്മാതാക്കളുടെ സംഘടന സ്വാഗതം ചെയ്തു.

Only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share
Published 20 March 2020 11:41am
Updated 20 March 2020 1:22pm


Share this with family and friends