ഓസ്‌ട്രേലിയ 184.5 ബില്യണ്‍ ഡോളറിന്റെ ബജറ്റ് കമ്മിയിലേക്ക്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം സാഹചര്യം

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും കടുത്ത ബജറ്റ് പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. 2019-20ല്‍ 86 ബില്യണ്‍ ഡോളറും, 2020-21ല്‍ 184.5 ബില്യണ്‍ ഡോളറുമായിരിക്കും രാജ്യത്തിന്റെ ബജറ്റ് കമ്മി.

Australian Treasurer Josh Frydenberg.

Australian Treasurer Josh Frydenberg. Source: AAP

2019-2020ല്‍ ഓസ്‌ട്രേലിയ അഞ്ചു ബില്യണ്‍ ഡോളറിന്‌റെ മിച്ച ബജറ്റിലേക്ക് നീങ്ങും എന്ന പ്രതീക്ഷകളില്‍ നിന്നാണ്, റെക്കോര്‍ഡ് ബജറ്റ് കമ്മിയിലേക്ക് എത്തി നില്‍ക്കുന്നത്.

കൊറോണവൈറസ് പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്നും, ഏറെ വെല്ലുവിളികളാണ് ഇനി നേരിടേണ്ടി വരികയെന്നും ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് പറഞ്ഞു.

2019-20ല്‍ 85.8 ബില്യണ്‍ ഡോളറിന്റെ കമ്മി ബജറ്റാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും മോശം നിരക്കാണ് ഇത്.

ഇത് കൂടുതല്‍ മോശമാകുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തലെന്നും ട്രഷറര്‍ പറഞ്ഞു. 2020-21ല്‍ 184.5 ബില്യണ്‍ ഡോളറായി ബജറ്റ് കമ്മി ഉയരും എന്നാണ് വിലയിരുത്തല്‍.

കൊവിഡ് പ്രതിസന്ധി മറികടക്കാനായി പ്രഖ്യാപിച്ചിരിക്കുന്ന  പദ്ധതിച്ചെലവ് കാരണമാണ് ബജറ്റ് കമ്മി വീണ്ടും ഉയരുന്നത്.
രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് ഡിസംബറോടെ 9 ശതമാനമായി ഉയരും ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ്
ഏതു സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും ട്രഷറര്‍ പറഞ്ഞു.

കൊവിഡ് ബാധ മൂലം നികുതി വരുമാനം വന്‍ തോതില്‍ ഇടിയുകയും, അതേ സമയം സര്‍ക്കാര്‍ ചെലവ് കുതിച്ചുയരുകയും ചെയ്തു.
ഇത് രാജ്യത്തിന്റെ കടബാധ്യതയും കൂട്ടിയിട്ടുണ്ട്.

ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 488.2 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ മൊത്തം കടം. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (GDP) 24.6 ശതമാനമാണ് ഇത്.
അടുത്ത വര്‍ഷത്തോടെ ഈ കടം 677.1 ബില്യണ്‍ ആയി ഉയരും.
അതായത്, രാജ്യത്തിന്റെ ആകെ സാമ്പത്തിക രംഗത്തിന്റെ മൂന്നിലൊന്നായി കടബാധ്യത ഉയരും.

മറ്റു രാജ്യങ്ങളെക്കാള്‍ മെച്ചം

ഇത്രയും രൂക്ഷമായ സാഹചര്യത്തിലേക്കു നീങ്ങുന്നുണ്ടെങ്കിലും, മറ്റെല്ലാ വികസിത രാജ്യങ്ങളെക്കാളും ഭേദപ്പെട്ട രീതിയിലാണ് ഓസ്‌ട്രേലിയയെന്നും ട്രഷറര്‍ ചൂണ്ടിക്കാട്ടി.

ലോകത്താകെ 11 ട്രില്യണ്‍ ഡോളറാണ് മഹാമാരിയെ നേരിടാനായി ഇതുവരെ ചെലവാക്കിയത്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇതുവരെ 164 ബില്യണ്‍ ഡോളറാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 86 ബില്യണ്‍ ഡോളര്‍ ജോബ് കീപ്പര്‍ പദ്ധതിക്കും, 17 ബില്യണ്‍ ഡോളര്‍ ജോബ് സീക്കര്‍ പദ്ധതിക്കുമാണ്.
Unemployment is expected to peak at nine and a quarter per cent.
Unemployment is expected to peak at nine and a quarter per cent. Source: AAP
രാജ്യത്തെ ഏഴു ലക്ഷത്തോളം തൊഴിലുകള്‍ സംരക്ഷിക്കാന്‍ ഇതിലുടെ  കഴിഞ്ഞെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.

ഡിസംബറോടെ 9.25 ശതമാനമായി തൊഴിലില്ലായ്മ ഉയരുമെന്നാണ് കണക്കാക്കുന്നത്. വിക്ടോറിയയിലെ സാഹചര്യം മോശമായി തുടര്‍ന്നാല്‍ ഇതിലും കൂടാമെന്നും ട്രഷറര്‍ ചൂണ്ടിക്കാട്ടി.


Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 


Share
Published 23 July 2020 1:05pm
Updated 23 July 2020 4:07pm
Source: AAP, SBS


Share this with family and friends