വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്കെത്താൻ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി

വിദേശത്തു നിന്ന് തിരിച്ചെത്തുന്ന ഓസ്ട്രേലിയക്കാർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും പരിധിയും ഉടൻ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ വ്യക്തമാക്കി.

Australian Prime Minister Scott Morrison speaks to the media during a press conference at Parliament House in Canberra, Friday, August 7, 2020. (AAP Image/Lukas Coch) NO ARCHIVING

Australian Prime Minister Scott Morrison says it's crucial to avoid putting the quarantine system under further pressure. Source: AAP

കൊറോണവൈറസ് പടർന്നുപിടിച്ചതിനു പിന്നാലെ മാർച്ച് മാസത്തിൽ ഓസ്ട്രേലിയയുടെ അതിർത്തികൾ അടച്ചിരുന്നു.

ഓസ്ട്രേലിയൻ പൗരൻമാരെയും പെർമനന്റ് റെസിഡന്റ്സിനെയും മാത്രമാണ് പിന്നീട് തിരിച്ചെത്താൻ അനുവദിച്ചത്. തിരിച്ചെത്തുന്നവരെ സർക്കാർ ചെലവിൽ ഹോട്ടൽ ക്വാറന്റൈനിൽ പാർപ്പിക്കുകയാണ് ആദ്യം ചെയ്തത്.

എന്നാൽ ഈ ഹോട്ടൽ ക്വാറന്റൈൻ സംസ്ഥാനങ്ങൾക്ക് അമിത ഭാരമാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ദേശീയ ക്യാബിനറ്റ് ജൂൺ മാസത്തിൽ തീരുമാനമെടുത്തത്.

ഓരോ ആഴ്ചയും വിദേശത്തു നിന്ന് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം മിക്ക സംസ്ഥാനങ്ങളും പരിമിതപ്പെടുത്തിയിരുന്നു.

ആകെ 4,000 പേരെ മാത്രമാണ് ഒരാഴ്ച ഓസ്ട്രേലിയയിലേക്ക് വരാൻ അനുവദിക്കുന്നത്. 

ഇതോടൊപ്പം ഹോട്ടൽ ക്വാറന്റൈന്റെ ചെലവ് യാത്രക്കാരിൽ നിന്ന് തന്നെ ഈടാക്കുകയാണ് സംസ്ഥാനങ്ങൾ ഇപ്പോൾ ചെയ്യുന്നത്.

രോഗബാധ രൂക്ഷമായി പടരുന്ന വിക്ടോറിയയാകട്ടെ, രാജ്യാന്തര യാത്രക്കാർ സംസ്ഥാനത്തേക്കെത്തുന്നത് പൂർണമായും വിലക്കിയിരിക്കുകയുമാണ്.

ഈ നിയന്ത്രണങ്ങൾ തുടരാൻ ദേശീയ ക്യാബിനറ്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.

വെള്ളിയാഴ്ച ചേർന്ന ദേശീയ ക്യാബിനറ്റ് യോഗത്തിൽ സംസ്ഥാനങ്ങളും ടെറിട്ടറികളും ഈ തീരുമാനത്തോട് യോജിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കുറച്ചു മാസങ്ങളെങ്കിലും ഇത് തുടരേണ്ടി വരും എന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

സംസ്ഥാനങ്ങളുടെ ഹോട്ടൽ ക്വാറന്റൈൻ സംവിധാനത്തിൽ അമിത സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ഈ നിയന്ത്രണങ്ങൾ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇത്തരത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഓസ്ട്രേലിയക്കാരെയായിരുന്നു ബാധിച്ചിരുന്നത്.

കേരളത്തിൽ കഴിയുന്ന നൂറുകണക്കിന് ഓസ്ട്രേലിയൻ മലയാളികളും തിരിച്ചെത്താനായി ശ്രമിക്കുന്നുണ്ട്.
എന്നാൽ വന്ദേഭാരത് വിമാനങ്ങളിൽ ഓസ്ട്രേലിയയിലേക്ക് യാത്രക്കാരെ കൊണ്ടുവരുന്നതും ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നിയന്ത്രണങ്ങളെത്തുടർന്ന് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഓസ്ട്രേലിയയിലേക്ക് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചിരുന്ന പലരും ആ ശ്രമങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു.

നിയന്ത്രണങ്ങൾ തുടരും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ, തിരിച്ചെത്താൻ ശ്രമിക്കുന്നവർക്ക് കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും എന്നാണ് വ്യക്തമായിരിക്കുന്നത്.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at


Share
Published 7 August 2020 4:57pm
Updated 7 August 2020 6:49pm
By SBS Malayalam
Source: SBS


Share this with family and friends