ഫെഡറൽ സർക്കാർ കൊവിഡ്സേഫ് ആപ്പ് പുറത്തിറക്കി 24 മണിക്കൂറിൽ തന്നെ ഇരുപതു ലക്ഷത്തോളം പേരാണ് അത് ഡൗൺലോഡ് ചെയ്തത്.
കൊറോണവൈറസ് ബാധിതരുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനു വേണ്ടിയാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സർക്കാർ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ്, മറ്റൊരാളുമായി ഒന്നര മീറ്ററിൽ താഴെയുള്ള അകലത്തിൽ 15 മിനിട്ടിൽ കൂടുതൽ സമയം ചെലവഴിച്ചോ എന്ന കാര്യമാണ് രേഖപ്പെടുത്തുന്നത്.
ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചാൽ, , സമ്പർക്കത്തിലെത്തിയവരെ തിരിച്ചറിയാനും കഴിയും.
ആപ്പ് എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കുന്നത് എന്ന വിഷയത്തിൽ നിരവധി ആശങ്കകളാണ് സാങ്കേതിരംഗത്തുള്ളവർ ഉയർത്തിയത്.
റിവേഴ്സ് എഞ്ചിനീയറിംഗ്
ആപ്പ് പുറത്തിറക്കും മുമ്പു തന്നെ അതിന്റെ സോഴ്സ് കോഡ് പ്രസിദ്ധീകരിക്കണം എന്ന ആവശ്യം ശക്തമായിരുന്നു.
പൂർണമായ സോഴ്സ് കോഡ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആർക്കു വേണമെങ്കിലും ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാനും, സുരക്ഷാ പാളിച്ചകളുണ്ടോ എന്നു വിലയിരുത്താനും കഴിയും.
സർക്കാർ ഇതുവരെയും പൂർണ സോഴ്സ് കോഡ് പുറത്തുവിട്ടിട്ടില്ല. എന്നാണ് ഫെഡറൽ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ സോഴ്സ് കോഡ് ലഭ്യമാകും മുമ്പു തന്നെ നിരവധി സോഫ്റ്റ്വെർ എഞ്ചിനീയർമാർ ഈ ആപ്പിനെ റിവേഴ്സ് എഞ്ചിനീയറിംഗ് പ്രക്രിയയിലൂടെ പരിശോധിച്ചു.
പലരും അതിന്റെ ഫലം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
സോഫ്റ്റ്വെയർ ഡെവലപ്പറായ മാത്യു റോബിൻസാണ് സർക്കാർ സോഴ്സ് കോഡ് പുറത്തുവിടും മുമ്പു തന്നെ ആൻഡ്രോയ്ഡിലുള്ള ആപ്പിന്റെ കോഡ് ഡൗൺലോഡ് ചെയ്ത് അപഗ്രഥിച്ച ഒരാൾ.
എട്ടു വർഷത്തോളമായി ആപ്പ് നിർമ്മാണരംഗത്ത് പ്രവർത്തിക്കുന്ന മാത്യു റോബിൻസിനൊപ്പം, ഈ മേഖലയിലെ മറ്റുള്ളവരും കൊവിഡ്സേഫ് ആപ്പിനെക്കുറിച്ച് പഠിച്ചു.
ട്വിറ്ററിലൂടെ മാത്യു റോബിൻസ് പങ്കുവച്ചിരിക്കുന്ന പ്രധാന കണ്ടെത്തലുകൾ ഇവയാണ്:
- സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള രീതിയിൽ തന്നെയാണ് ആപ്പിന്റെ പ്രവർത്തനം
- ശേഖരിക്കുന്ന വിവരങ്ങൾ ഫോണിൽ തന്നെയാണ് സൂക്ഷിച്ചുവയ്ക്കുന്നത്
- ആപ്പ് ഉപയോഗിക്കുന്ന മറ്റു ഫോണുകളിലെ വിവരങ്ങൾ മാത്രമാണ് ഇത് ശേഖരിക്കുന്നത്
- ശേഖരിച്ചിട്ടുള്ള വിവരങ്ങൾ 21 ദിവസത്തിനു ശേഷം സ്വയം ഡിലീറ്റാകും
- ഫോൺ ഉടമയുടെ അനുവാദത്തോടെ മാത്രമേ വിവരങ്ങൾ സർക്കാർ സെർവറിലേക്ക് അപ്ലോഡ് ആകൂ
ആപ്പ് ഉപയോക്താവിന്റെ ലൊക്കേഷൻ (സ്ഥലവിവരങ്ങൾ) ശേഖരിക്കില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.
(ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഇൻസ്റ്റോൾ ചെയ്യുമ്പോൾ ലൊക്കേഷൻ വിവരം ഉപയോഗിക്കാൻ അനുമതി ചോദിക്കുന്നുണ്ടാകും. ഇത് ആൻഡ്രോയ്ഡ് ഫോണുകളുടെ ഫീച്ചർ ആണെന്ന് ഇവർ വിശദീകരിക്കുന്നു – ബ്ലൂടൂത്ത് ഉപയോഗത്തിന് അനുമതി ചോദിക്കുമ്പോൾ അതിനൊപ്പം ചോദിക്കുന്നതാണ് ലൊക്കേഷൻ അനുമതിയും. എന്നാൽ ആപ്പ് ലൊക്കേഷൻ വിവരങ്ങൾ ശേഖരിക്കില്ല എന്നാണ് കണ്ടെത്തൽ.)
ആപ്പ് ശേഖരിക്കുന്ന വിവരങ്ങൾ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതല്ല എന്നാണ് തനിക്ക് കണ്ടെത്താൻ കഴിഞ്ഞതെന്ന് മാത്യു റോബിൻസ് എസ് ബി എസിന്റെ ദ ഫീഡിനോട് പറഞ്ഞു.
പൂർണ സോഴ്സ് കോഡ് സർക്കാർ പുറത്തുവിടും എന്ന പ്രതീക്ഷയിലാണ് മാത്യു റോബിൻസും മറ്റ് സോഫ്റ്റ്വെയർ വിദഗ്ധരും. പ്രത്യേകിച്ചും ഐഫോണിന്റെ സോഴ്സ് കോഡ്.
റിവേഴ്സ് എഞ്ചിനീയറിംഗ് ഉപയോഗിക്കാൻ കൂടുതൽ പ്രയാസം ഇതായിരിക്കും.
എന്നാൽ ഇതുവരെ നടത്തിയ വിശകലനത്തിൽ നിന്ന് മാത്യു റോബിൻസ് ഉറപ്പിച്ചുപറയുന്ന കാര്യം, ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിൽ അപകടമില്ല എന്നാണ്.
മറ്റു നിരവധി സോഫ്റ്റ്വെയർ വിദഗ്ധരും ഈ ആപ്പ് വിശകലനം ചെയ്ത ശേഷം അത് ഉപയോഗിക്കാൻ സുരക്ഷിതമാണ് എന്നാണ് വിലയിരുത്തിയിട്ടുള്ളത്.
ഇതിന്റെ കൂടുതൽ സാങ്കേതിക വിവരങ്ങൾ താൽപര്യമുണ്ടെങ്കിൽ, സോഴ്സ് കോഡിനെക്കുറിച്ചുള്ള കൂടുതൽ വിലയിരുത്തൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ
ആപ്പിന് എന്തൊക്കെ പ്രശ്നങ്ങളുണ്ട്?
കൊവിഡ്സേഫ് ആപ്പ് പുറത്തിറക്കി ആദ്യ 24 മണിക്കൂറിൽ തന്നെ ചില പ്രശ്നങ്ങൾ സോഫ്റ്റ്വെയർ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
ഒരു പ്രധാന പ്രശ്നം, ആപ്പ് പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യം ഫോൺ ഉടമയ്ക്ക് തിരിച്ചറിയാൻ പ്രയാസമാണ് എന്നതാണ്.
നിങ്ങളുടെ ഫോണിലെ മറ്റ് ആപ്പുകളൊക്കെ ഉപയോഗിക്കുമ്പോഴും, ബാക്ക്ഗ്രൗണ്ടിൽ കൊവിഡ്സേഫ് ആപ്പ് “ഓപ്പൺ” ആയിരിക്കണം.
എന്നാൽ ഐഫോണുകളിൽ ചില സാഹചര്യങ്ങളിൽ കൊവിഡ്സേഫ് ആപ്പ് “ഓപ്പൺ” ആയിരിക്കില്ല എന്നാണ് വിദഗ്ധർ കണ്ടെത്തിയത്.
ഐഫോൺ ലോ പവർ മോഡിൽ ആകുമ്പോഴും, മറ്റു നിരവധി ആപ്പുകൾ ഒരുമിച്ച് ബ്ലൂടൂത്ത് ഉപയോഗിക്കുമ്പോഴും .
ആപ്പ് പ്രവർത്തനനിരതമാണ് എന്ന് എങ്ങനെ ഉറപ്പുവരുത്താം എന്ന കാര്യത്തിൽ വ്യക്തമായ നിർദ്ദേശങ്ങൾ സർക്കാർ നൽകിയിട്ടില്ല. 24 മണിക്കൂർ തുടർച്ചയായി ആപ്പ് പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും എന്നാണ് സർക്കാരിന്റെ പറയുന്നത്.
ആപ്പിന്റെ പ്രവർത്തനം ബാറ്ററി ചാർജിനെ ബാധിക്കുമോ എന്ന കാര്യവും വ്യക്തമല്ല. വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇക്കാര്യത്തിൽ വിദഗ്ധർ പറയുന്നത്.
എന്നാൽ ആപ്പിന്റെ സുരക്ഷ സംബന്ധിച്ച് ചോദ്യമുയർത്തുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. മറിച്ച്, ഇത് പരിഹരിച്ചില്ലെങ്കിൽ ആപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
സുരക്ഷാവിദഗ്ധർക്ക് ഇപ്പോഴും ആശങ്കയുണ്ടോ?
പല സുരക്ഷാ വിദഗ്ധർക്കും – പ്രത്യേകിച്ച് സ്വകാര്യതാവിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് – കൊവിഡ്സേഫ് ആപ്പിനെക്കുറിച്ച് ഇപ്പോഴും ആശങ്കകളുണ്ട്.
ഒപ്റ്റസ് മക്വാറീ യൂണിവേഴേ്സിറ്റി സൈബർ സുരക്ഷാ ഹബിന്റെ എക്സിക്യുട്ടീവ് ഡയറക്ടറായ പ്രൊഫസർ ഡാലി കാഫറുമായി ഈ ആപ്പ് പുറത്തിറക്കും മുമ്പ് എസ് ബി എസിന്റെ ദ ഫീഡ് സംസാരിച്ചിരുന്നു. കൊവിഡ്സേഫ് പോലുള്ള ഒരു ആപ്പ് ഉയർത്താവുന്ന സുരക്ഷാ ആശങ്കകൾ പലതും അദ്ദേഹം അന്ന് പങ്കുവച്ചു. അതിൽ പലതും ഇപ്പോഴും നിലനിൽക്കുകയാണ്.
പ്രൊഫസർ കാഫറെ പോലുള്ള സുരക്ഷാ വിദഗ്ധർ ഉയർത്തുന്ന ഒരു ആശങ്ക ആപ്പിലെ വിവരങ്ങൾ ഒരു കേന്ദ്രീകൃത സെർവറിൽ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ചാണ്.
ഈ സെർവറിലേക്ക് പ്രവേശനമുള്ള ആർക്കും അതിലുള്ള വിവരങ്ങൾ എല്ലാം ലഭ്യമാകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതായത്, ഈ സെർവർ ഹാക്ക് ചെയ്യപ്പെടുകയോ, മറ്റേതെങ്കിലും തരത്തിൽ സുരക്ഷാ വീഴ്ച സംഭവിക്കുയോ ചെയ്താൽ, അതിലുള്ള വിവരങ്ങളുടെ സ്വകാര്യത നഷ്ടമാകും.
ANU അസോസിയേറ്റ് പ്രൊഫസർ വനേസ ടേഗ് ഉന്നയിക്കുന്നത് മറ്റൊരു ആശങ്കയാണ്.
ആപ്പിലെ വിവരങ്ങൾ എൻക്രിപ്റ്റഡ് ആണെന്ന് സർക്കാർ പറയുമ്പോഴും, ഫോൺ മോഡൽ ഉൾപ്പെടെയുള്ള വിവരങ്ങൾ . സാങ്കേതിക പരിജ്ഞാനമുള്ള പലർക്കും ഇത് വായിക്കാൻ കഴിയും.
പ്രത്യക്ഷത്തിൽ ഇത് നിരുപദ്രവകരമാണെന്ന് തോന്നാമെങ്കിലും, ഒരാളുമായി സമ്പർക്കത്തിൽ വരുന്ന എല്ലാവരുടെയും ഫോൺ മോഡൽ വിവരങ്ങൾ ലഭിക്കുന്നത് ആശാസ്യമല്ല എന്നാണ് അസോസിയേറ്റ് പ്രൊഫസർ ടേഗും സഹപ്രവർത്തകരും ചേർന്നെഴുതിയ ബ്ലോഗിൽ ചൂണ്ടിക്കാട്ടുന്നത്.
മാത്രമല്ല, ഒരാൾ പ്രതീക്ഷിക്കുന്നതിനെക്കാൾ കൂടുതൽ വിവരങ്ങൾ സർക്കാരിന്റെ കൈവശം എത്താമെന്നും പ്രൊഫസർ കാഫർ പറയുന്നു.
ഉദാഹരണത്തിന്, A എന്നയാൾക്ക് കൊവിഡ്-19 സ്ഥിരീകരിക്കുകയും അയാൾ ആപ്പിലെ വിവരങ്ങൾ സർക്കാരിന് നൽകാൻ സമ്മതിക്കുകയും ചെയ്യുന്നു എന്നു കരുതുക.
B, C എന്നീ രണ്ടു വ്യക്തികൾക്കൊപ്പം Aയും ഒരുമിച്ച് പതിനഞ്ചു മിനിട്ടിൽ കൂടതൽ സമയം ചെലഴിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം സർക്കാരിന് അറിയാൻ കഴിയും.
എന്നാൽ തങ്ങൾ ഒരുമിച്ചുണ്ടായിരുന്ന കാര്യം സർക്കാർ ഉദ്യോഗസ്ഥർക്ക് അറിയാം എന്ന് Bയും Cയും തിരിച്ചറിയുകയുമില്ല.
സാധാരണഗതിയിൽ ഭൂരിഭാഗം പേർക്കും ഇത് ആശങ്കയാകില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഇത് ആശങ്കയുയർത്തും എന്ന് പ്രൊഫസർ കാഫർ പറയുന്നു.
ഉദാഹരണത്തിന്, രണ്ടു വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങളാണ് Bയും Cയും എങ്കിൽ, അല്ലെങ്കിൽ ഒരു രാഷ്ട്രീയനേതാവും ഒരു മാധ്യമപ്രവർത്തകനുമാണ് ഇവരെങ്കിൽ, അത്തരം വിവരങ്ങൾ അവർക്ക് ദോഷകരമാകാം.
വളരെ ചെറിയ മാറ്റങ്ങളിലൂടെ ഇത്തരം ആശങ്കകൾ പരിഹരിക്കാൻ കഴിയും എന്നാണ് പ്രൊഫസർ കാഫർ പറയുന്നത്.
വിവരങ്ങൾ പൂർണമായും ഒരു കേന്ദ്രീകൃത സെർവറിലേക്ക് അപ്ലോഡ് ചെയ്യാതെ തന്നെ ഇത്തരം ട്രേസിംഗ് ആപ്പുകൾ പ്രവർത്തിക്കും എന്ന് രാജ്യാന്തര വിദഗ്ധരുടെ കൂട്ടായ്മയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഞാൻ കൊവിഡ്സേഫ് ആപ്പ് ഉപയോഗിക്കണോ?
ഒരുത്തരം ഇതാണ്: വ്യക്തമായ കാരണങ്ങൾ കൊണ്ടാണ് ഇത്ര തിരക്കിട്ട് ആപ്പ് പുറത്തിറക്കിയത് – നമ്മൾ ഒരു മഹാമാരിയുടെ പിടിയിലാണ് എന്ന കാരണം.
സമൂഹം വീണ്ടും സാധാരണ നിലയിലെത്തണമെങ്കിൽ, കൊവിഡ്-19 വൈറസ് ബാധിക്കാൻ സാധ്യതയുള്ളവരെ എത്രയും വേഗം കണ്ടെത്താൻകഴിയണം.
നല്ലൊരു ഭാഗം ഓസ്ട്രേലിയക്കാരും ഈ ആപ്പ് ഡൗൺലോഡ് ചെയ്യുകയും, ശരിയായി ഉപയോഗിക്കുയും ചെയ്താൽ, ആ ലക്ഷ്യത്തിലേക്കെത്താൻ അത് സഹായകരമാകും. കുറഞ്ഞത് 40 ശതമാനം ഓസ്ട്രേലിയക്കാരെങ്കിലും ആപ്പ് ഉപയോഗിച്ചാൽ മാത്രമേ ഫലമുണ്ടാകൂ എന്നാണ് സർക്കാർ പറയുന്നത്.
അതായത്, കുറഞ്ഞത് ഒരു കോടി പേരെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യണം.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don't visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia's diverse communities about the latest COVID-19 developments. News and information is available in 63 languages at .