ഓഗസ്റ്റ് 28 വരെയാണ് ന്യൂ സൗത്ത് വെയിൽസിൽ നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
ഗ്രേറ്റർ സിഡ്നിയിൽ ഇത് അടുത്ത മാസത്തേക്കും നീളും എന്നാണ് സർക്കാർ നൽകുന്ന സൂചന.
ഷോപ്പിംഗും, വ്യായാമവും ഉൾപ്പെടെയുള്ള അവശ്യകാര്യങ്ങൾക്കായി വീട്ടിൽ നിന്ന് പുറത്തിറങ്ങിയാലും, സ്വന്തം കൗൺസിൽ മേഖലയിലോ, പരമാവധി അഞ്ചു കിലോമീറ്റർ ചുറ്റളവിലോ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്നാണ് നിയമം.
ഇത് പാലിക്കുന്നുണ്ടോ എന്നറിയാൻ ഓപ്പറേഷൻ സ്റ്റേ @ ഹോം എന്ന പുതിയ പരിശോധന തുടങ്ങുകയും, പിഴയുടെ കാഠിന്യം കൂട്ടുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വീട്ടിൽ നിന്നുള്ള അഞ്ചു കിലോമീറ്റർ ചുറ്റളവ് ഏതാണ് എന്നറിയാമോ? പുറത്തേക്കിറങ്ങും മുമ്പ്, ഇവിടെ നിങ്ങളുടെ വീടിന്റെ വിലാസം നൽകിയാൽ അതറിയാൻ കഴിയും
മെൽബണിലെ അഞ്ചുകിലോമീറ്റർ പരിധി കണ്ടെത്താം
SBS is providing live translations of daily New South Wales and Victoria COVID-19 press conferences in various languages. .
Interactive by Ken Macleod, artwork by Jono Delbridge.