Tech illustrations in Poland - 18 Jan 2023
Tech illustrations in Poland - 18 Jan 2023
This article is more than 2 years old

കൊച്ചുമകനെ ‘ലൈംഗികമായി ചൂഷണം ചെയ്യുന്ന’ ടിക്ടോക് വീഡിയോ: ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ സ്ത്രീ അറസ്റ്റിൽ

കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമത്തിൽ പ്രസിദ്ധീകരിച്ചു എന്ന കുറ്റത്തിന് 50വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീയ്ക്കെതിരെ ACT പൊലീസ് കേസെടുത്തു.

Published 20 February 2023 1:10pm
By SBS Malayalam
Source: SBS
Image: ACT Policing has arrested a 50-year-old woman after she allegedly repeatedly sexually abused her 2-year-old granddaughter and posted it to TikTok. (Photo by Omar Marques / SOPA Images/Sipa USA) (SOPA Images/Sipa USA)
രണ്ടു വർഷം പ്രായമുള്ള കൊച്ചുമകനെ പല തവണ ലൈംഗികമായി ചൂഷണം ചെയ്തു എന്നും, അതിന്റെ വീഡിയോ സാമൂഹ്യമാധ്യമായ ടിക്ടോക്കിൽ പ്രസിദ്ധീകരിച്ചു എന്നുമുള്ള കുറ്റത്തിനാണ് ക്യാൻബറയിൽ നിന്ന് സ്ത്രീയെ അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയൻ സന്ദർശനത്തിനായെത്തിയ നേപ്പാൾ സ്വദേശിനിയാണ് ഈ മാസമാദ്യം അറസ്റ്റിലായത്.

10 വയസിൽ താഴെയുള്ള കുട്ടികൾക്കു നേരേ അശ്ലീലകരമായ പ്രവൃത്തികൾ ചെയ്യുക, കുട്ടിയെ ചൂഷണം ചെയ്യുന്ന വീഡിയോ ചിത്രീകരിക്കുക, അത് ഒരു മാധ്യമപത്തിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് കുട്ടിയുടെ അമ്മൂമ്മയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടിയെ ചൂഷണം ചെയ്യുന്ന വീഡിയോ അപ്ലോഡ് ചെയ്തു എന്ന് കഴിഞ്ഞ മാസം അവസാനമാണ് ടിക്ടോക് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിനെ അറിയിച്ചത്.

കുട്ടികൾക്കെതിരായ പീഡനം തടയുന്നതിനുള്ള പ്രത്യേക സെല്ലിനെയാണ് (ACCCE) ടിക്ടോക്കിന്റെ ട്രസ്റ്റ് ആന്റ് സേഫ്റ്റി ടീം ഇക്കാര്യമറിയിച്ചത്.
മറ്റാരെങ്കിലും വീഡിയോ കാണുന്നതിന് മുമ്പു തന്നെ അത് നീക്കം ചെയ്തതായും, അധികൃതരെ വിവരമറിയിച്ചതായും ടിക്ടോക് വക്താവ് എസ് ബി എസ് നേപ്പാളിയോട് പറഞ്ഞു.
ഇതേത്തുടർന്നാണ് ACT പൊലീസ് കുട്ടിയുടെ വീട് സെർച്ച് ചെയ്ത ശേഷം, അമ്മൂമ്മയെ അറസറ്റ് ചെയ്തത്.

50 വയസിനു മേൽ പ്രായമുള്ള ഈ സ്ത്രീയെ ACT മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടു. അടുത്തയാഴ്ച വീണ്ടും കേസ് പരിഗണിക്കും.

കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാൽ ഈ വീഡിയോയുടെ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോൾ പുറത്തുപറയാനാകില്ലെന്ന് കുടുംബവുമായി ബന്ധപ്പെട്ട ശേഷം നേപ്പാളി കുടിയേറ്റ സംഘടനകൾ വ്യക്തമാക്കി.

സാമൂഹ്യമാധ്യമങ്ങളിൽ എന്തെങ്കിലും പ്രസിദ്ധീകരിക്കും മുമ്പ് ഓസ്ട്രേലിയൻ നിയമങ്ങൾ മനസിലാക്കിയിരിക്കണമെന്ന് ഓസ്ട്രേലിയയിലെ നേപ്പാൾ എംബസി നേപ്പാളി കുടിയേറ്റക്കാരർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

Police are urging any victims of sexual assault, including anyone who is aware of intimate images being shared without the subject’s consent, to report these criminal activities.

If you or someone you know has been affected by sexual violence, you can report to police by attending a police station or calling 131444.

You can also submit an for incidents that occurred more than six months ago.

Share