NSW പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ രാജിവച്ചു; തീരുമാനം അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ

NSWൽ പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയനെതിരെ സംസ്ഥാന അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രീമിയർ രാജി വക്കുന്നതായി അറിയിച്ചത്.

News

Source: AAP

പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയനും മുൻ എംപി ഡാരിൽ മഗ്വയറും തമ്മിലുള്ള ബന്ധത്തിന്റെ വിശദാംശങ്ങൾ പൊതുജനത്തെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയോ എന്ന കാര്യത്തിൽ NSWലെ അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗ്ലാഡിസ് ബെറജക്ലിയൻ രാജിവച്ചത്. 

രാജിക്കായുള്ള തീരുമാനം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ പറഞ്ഞു.

പുതിയ പ്രീമിയർ വൈകാതെ സ്ഥാനമേൽക്കുമെന്നും ഗ്ലാഡിസ് ബെറജക്ലിയൻ വ്യക്തമാക്കി.
ഓസ്‌ട്രേലിയൻ ക്ലേ ടാർഗറ്റ് അസോസിയേഷന് 2016/17 കാലയളവിൽ നൽകിയ ഗ്രാന്റുമായി ബന്ധപ്പെട്ട് ICAC അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ 2018ൽ വാഗാ വാഗയിലെ റിവറിനെ കൺസേർവറ്റോറിയം ഓഫ് മ്യുസിക്ന് നൽകിയ ഫണ്ടിങ്ങും അന്വേഷണത്തിന് വിധേയമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് . 

ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ നിന്നും രാജിവയ്ക്കുമെന്ന് ഗ്ലാഡിസ് ബെറജക്ലിയൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ചചെയ്തതിന് ശേഷമായിരിക്കും ഇതിന്റെ തീയതി തീരുമാനിക്കുകയെന്ന് ബെറജിക്ലിയൻ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർണ്ണായക ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ ഈ മാറ്റം പ്രതിസന്ധിയാകുമെന്ന ആശയങ്കയും നിരവധി പേർ മുന്നോട്ട് വച്ചിട്ടുണ്ട്.

 

 


Share
Published 1 October 2021 1:30pm
Updated 2 October 2021 12:39pm
By SBS Malayalam
Source: SBS

Share this with family and friends