കൊവിഡ്-19 അപ്ഡേറ്റ്: NSW ഹോട്ട്സ്പോട്ടുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്; ജീലോംഗ് വീണ്ടും ലോക്ക്ഡൗണിൽ

2021 സെപ്റ്റംബർ 19 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

VIC CORONAVIRUS COVID19

Watu wachangia chakula katika eneo la Albert Park Lake mjini Melbourne, Jumapili, Septemba 19, 2021. Source: AAP/DANIEL POCKETT

  • കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്ന NSWലെ പ്രാദേശിക കൗൺസിലുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു

  • വിക്ടോറിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പുറത്ത് വിട്ടു 

  • ACTയിൽ 17 കേസുകൾ 

  • ക്വീൻസ്ലാന്റിൽ റെക്കോർഡ് പ്രതിദിന വാക്‌സിനേഷൻ നിരക്ക്                              


ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ പുതിയ1,083 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 13 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് രൂക്ഷമായിരുന്നു പ്രാദേശിക സർക്കാർ കൗണ്സിലുകളിലും ബാധകമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജിക്ലിയൻ വ്യക്തമാക്കി. എന്നാൽ അംഗീകൃത തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകളിലും യാത്രാ പെർമിറ്റിലും മാറ്റമില്ലെന്ന് പ്രീമിയർ വ്യക്തമാക്കി..

ന്യൂ സൗത്ത് വെയിൽസിലെ തുറസ്സായ സ്ഥലത്തുള്ള പൊതു നീന്തൽക്കുളങ്ങൾ സെപ്റ്റംബർ 27 തിങ്കളാഴ്ച മുതൽ തുറക്കാം. അംഗീകൃത കൊവിഡ്-സേഫ് പദ്ധതി നടപ്പിലാക്കിയവർക്കാണ് തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളത്.

സംസ്ഥാനത്ത് വാക്‌സിന് അർഹതയുള്ള 81.9 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിനും, 51.9 ശതമാനം പേർ രണ്ട്‌ ഡോസും സ്വീകരിച്ചു കഴിഞ്ഞതായി അധികൃതർ സ്ഥിരീകരിച്ചു.

നിങ്ങളുടെ വാക്‌സിനേഷൻ അപ്പോയ്ന്റ്മെന്റ് .

വിക്ടോറിയ

ഇന്ന് (ഞായറാഴ്‌ച) രാത്രി 11.59 മുതൽ വിക്ടോറിയയിലെ മൂന്ന് പ്രദേശങ്ങളിൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. ഗ്രെയ്റ്റർ ജീലോംഗ്, സർഫ് കോസ്റ്റ്, മിച്ചൽ ഷയർ എന്നീ മേഖലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഏഴ് ദിവസത്തെ ലോക്ക്ഡൗണാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ബല്ലാറട്ടിൽ വെളിയാഴ്ച്ച അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നിരുന്നു.

വിക്ടോറിയയിൽ 507 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണവും വിക്ടോറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിക്ടോറിയയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനുള്ള മാർഗരേഖ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പുറത്ത് വിട്ടു. അഞ്ചു ഘട്ടമായാണ് ഇളവുകൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ളവരിൽ 70 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞാൽ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് പ്രീമിയർ പറഞ്ഞു.
ഒക്ടോബർ 26 ഓടെയാണ് ഈ വാക്‌സിനേഷൻ നിരക്കിലേക്ക് സംസ്ഥാനം എത്തുകയെന്നാണ് കണക്കുകൂട്ടല്‍. ''ഞങ്ങൾ അടച്ചിടൽ അവസാനിപ്പിക്കുന്നു, ഇനി തിരിച്ച് പോക്കില്ല'' എന്ന് പ്രീമിയർ പറഞ്ഞു. സംസ്ഥാനത്ത് 80 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കുന്ന സാഹചര്യമുണ്ടായാൽ ക്രിസ്ത്മസോടെ വീടുകളിൽ 30 പേർക്ക് വരെ ഒത്തുചേരാനുള്ള അനുമതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ള വിക്ടോറിയക്കാരിൽ കുറഞ്ഞത് 71.2 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞതായും, 43.5 ശതമാനം പേർ രണ്ട് ഡോസും സ്വീകരിച്ചു കഴിഞ്ഞതായുമാണ്  കണക്കുകൾ.

നിങ്ങളുടെ അടുത്തുള്ള അറിയാം.

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ 24 മണിക്കൂറിൽ

ACTയിൽ 17 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 12 പേർ രോഗം പടരാൻ സാധ്യതയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

ക്വീൻസ്ലാന്റിൽ 31,004 പേർ ഇന്നലെ വാക്‌സിനേഷൻ സ്വീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വാക്‌സിനേഷൻ നിരക്കാണിത്. സംസ്ഥാനത്ത് 59.34 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.
Quarantine, travel, testing clinics and pandemic disaster payment
Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption.  for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the  website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

 
 

Pandemic disaster payment information in each state and territory:

 
 
 

Share
Published 19 September 2021 3:44pm
Updated 19 September 2021 10:14pm
By SBS/ALC Content
Source: SBS


Share this with family and friends