കൊവിഡ്-19 അപ്ഡേറ്റ്: NSWൽ മാസ്ക് ധരിക്കാത്തതിനുള്ള പിഴ വർദ്ധിപ്പിച്ചു

2021 ജൂലൈ 29ലെ ഓസ്ട്രേലിയയിലെ പ്രധാന കൊവിഡ് വാർത്തകൾ...

A near empty Market Street is seen in the central business district in Sydney, Thursday, July 29, 2021. NSW recorded 236 new locally acquired cases of COVID-19 in the 24 hours to 8pm last night. (AAP Image/Mick Tsikas) NO ARCHIVING

A near empty Market Street is seen in the central business district in Sydney. Source: AAP Image/Mick Tsikas

  •  മഹാമാരി തുടങ്ങിയ ശേഷം NSWൽ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യ റിപ്പോർട്ട് ചെയ്തു
  • വിക്ടോറിയയിൽ ഉറവിടമറിയാത്ത ഒരു കേസിനെക്കുറിച്ച് അന്വേഷണം നടക്കുന്നു
  • സൗത്ത് ഓസ്‌ട്രേലിയയിൽ രണ്ട് പുതിയ കേസുകൾ
  • ക്വീൻസ്ലാന്റിൽ മാസ്ക് നിർബന്ധമായി തുടരുന്നു

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 239 പുതിയ പ്രാദേശിക വൈറസ്ബാധ സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ കേസുകളിൽ 81 കേസുകളാണ് വൈറസ്ബാധയുള്ളപ്പോൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്നത്.

ഉറവിടമാറിയാത്ത 126 കേസുകളെക്കുറിച്ച് അന്വേഷിച്ചു വരികയാണ് സർക്കാർ.

കമ്പർലാന്റ്, കാന്റർബറി -ബാങ്ക്സ്‌ടൗൺ, ബ്ലാക്ക്ടൗൺ, ലിവർപൂൾ, ഫെയർഫീൽഡ്, പാരമറ്റ, ജോർജസ് റിവർ, ക്യാമ്പ്ബെൽ ടൗൺ എന്നിവിടങ്ങളിൽ ഉള്ളവർ വീട് വിട്ട് പുറത്തുപോയാൽ മാസ്ക് ധരിക്കണം.

അഞ്ച് കിലോമീറ്റര് പരിധിക്കുള്ളിൽ മാത്രമേ ഇവർക്ക് യാത്ര ചെയ്യാൻ അനുവാദമുള്ളുവെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
സംസ്ഥാനത്ത് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ ശിക്ഷ വർധിപ്പിച്ചു. നിലവിൽ 200 ഡോളറായിരുന്നു പിഴ. ഇത് 500 ഡോളറാക്കി ഉയർത്തി.
തുടർച്ചയായി കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത ബിസിനസുകൾ അടപ്പിക്കാൻ വെള്ളിയാഴ്ച മുതൽ പൊലീസിന് അധികാരം നൽകും.

സംസ്ഥാനത്തെ കൊവിഡ് നിയമങ്ങളും നിയന്ത്രണങ്ങളും

വിക്ടോറിയ

സംസ്ഥാനത്ത് ആറ് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. എല്ലാ കേസുകളും വൈറസ്ബാധയുള്ളപ്പോൾ ക്വാറന്റൈനിൽ ആയിരുന്നു.

സംസ്ഥാനത്ത് ബുധനാഴ്ച റിപ്പോർട്ട് ചെയ്ത ഉറവിടമാറിയാത്ത ഒരു കേസിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്തെ കൊവിഡ് സുരക്ഷാ നടപടികൾ .

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • സൗത്ത് ഓസ്‌ട്രേലിയയിൽ രണ്ട് പുതിയ പ്രദേശിക രോഗബാധ സ്ഥിരീകരിച്ചു. രണ്ട് രോഗബാധിതരും ക്വാറന്റൈനിലാണ്.
  • തെക്ക്-കിഴക്കൻ ക്വീൻസ്‌ലാന്റിലെ ഉള്ളവർ മാസ്ക് ധരിക്കണം

ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ  വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

 
 

ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

 
 

Share
Published 29 July 2021 5:28pm
Updated 29 July 2021 5:41pm
By SBS Malayalam
Source: SBS


Share this with family and friends