കൊവിഡ്-19 അപ്ഡേറ്റ്: NSWനും ക്വീൻസ്ലാന്റിനും കൂടുതൽ ഫൈസർ വാക്സിൻ ലഭിക്കും

2021 ഓഗസ്റ്റ് അഞ്ചിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ

Newcastle residents are tested at a drive through collection centre in Adamstown, Newcastle,

Newcastle residents are tested at a drive through collection centre in Adamstown, Newcastle, Thursday, August 5, 2021. Source: AAP Image/Darren Pateman


  • NSWലേക്കും ക്വീൻസ്ലാന്റിലേക്കും കൂടുതൽ ഫൈസർ വാക്സിൻ നൽകും
  • NSWലെ ഹണ്ടർ മേഖല ഇന്നു വൈകിട്ട് മുതൽ ലോക്ക്ഡൗണിൽ
  • വിക്ടോറിയയിൽ ആറു പുതിയ കേസുകൾ സ്ഥിരീകരിച്ചതിനു പിന്നാലെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ
  • ക്വീൻസ്ലാന്റിൽ 16 പുതിയ കേസുകൾ

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്തേക്ക് 1,83,690 അധിക ഡോസ് ഫൈസർ വാക്സിനുകൾ കൂടി ഉടൻ നൽകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.

തെക്കുപടിഞ്ഞാറൻ സിഡ്നിയിലേക്കാകും ഇതിൽ കൂടുതൽ ഡോസുകളും എത്തിക്കുക. അടുത്ത രണ്ടാഴ്ചയിൽ ഇത് വിതരണം ചെയ്യും.

നേരത്തേ തെക്കുപടിഞ്ഞാറൻ സിഡ്നിയിലേക്ക് കൂടുതൽ വാക്സിൻ നൽകിയപ്പോൾ ലഭ്യതയിൽ കുറവുണ്ടായ ഉൾനാടൻ മേഖലകൾക്കും അധിക ഡോസ് നൽകും.

സംസ്ഥാനത്ത് ഇന്ന് 262 പുതിയ കേസുകൾ കണ്ടെത്തുകയും, അഞ്ചു മരണങ്ങൾ കൂടി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

നിരവധി കൊവിഡ് കേസുകൾ കണ്ടെത്തിയതിനെ തുടർന്ന് ഹണ്ടർ മേഖലയിൽ ഇന്നു വൈകിട്ട് അഞ്ചു മണി മുതൽ ഒരാഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വാക്സിനെടുക്കാൻ എല്ലാവരും – പ്രത്യേകിച്ച് ചെറുപ്പക്കാർ - മുന്നോട്ടുവരണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു. വാക്സിനേഷൻ ക്ലിനിക്കുകളുടെ .

ക്വീൻസ്ലാന്റ്

ക്വീൻസ്ലാന്റിൽ 16 പുതിയ പ്രാദേശിക കേസുകളാണ് കണ്ടെത്തിയത്.

എല്ലാം നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമുള്ളതാണ്.

ഇതിൽ 12 കേസുകളും ഐസൊലേഷനിലായിരുന്നു.

ആകെ കേസുകൾ 79 ആയി ഉയർന്ന സാഹചര്യത്തിൽ, ഞായറാഴ്ച ലോക്ക്ഡൗൺ പിൻവലിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ട്.
ക്വീൻസ്ലാന്റിലേക്ക് 1,12,000 ഡോസ് അധിക ഫൈസർ വാക്സിൻ നൽകും എന്നാണ് ഫെഡറൽ സർക്കാർ അറിയിച്ചിട്ടുള്ളത്.

അടുത്ത രണ്ടാഴ്ചയിലാകും ഇത് നൽകുക.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • വിക്ടോറിയയിൽ എട്ട് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ ആറെണ്ണം രാവിലെ പ്രഖ്യാപിച്ചതും, രണ്ടെണ്ണം പിന്നീട് സ്ഥിരീകരിച്ചതുമാണ്.
  • ഇതോടെ സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തണോ എന്ന ചർച്ചകൾ സജീവമായി.
  • ടാസ്മേനിയയിൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾക്ക് രോഗബാധ കണ്ടെത്തി. NSWൽ നിന്ന് ബോർഡർ പാസ് ഇല്ലാതെ എത്തിയതാണ് ഇയാൾ.

ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് . രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ  വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

 
 

ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

 
 

Share
Published 5 August 2021 3:21pm
Updated 5 August 2021 3:24pm
By SBS/ALC Content
Source: SBS


Share this with family and friends