സിഡ്‌നിയില്‍ ഗുരുതര കൊവിഡ് പരിശോധനാ വീഴ്ച; മെല്‍ബണില്‍ നിന്ന് വിമാനത്തിലെത്തിയവരെ പരിശോധിച്ചില്ല

വിക്ടോറിയയുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ന്യൂ സൗത്ത് വെയില്‍സില്‍ കൊവിഡ് പരിശോധനയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു. മെല്‍ബണില്‍ നിന്നെത്തിയ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പരിശോധനകളൊന്നും കൂടാതെ പോകാന്‍ അനുവദിച്ചതായാണ് വെളിപ്പെടുത്തല്‍.

Ground crew working around a Jetstar aircraft at Sydney Airport, Sydney, Friday, June 19, 2020. Qantas Group chief executive Alan Joyce says almost 400,000 seats have been sold on Qantas and Jetstars domestic networks in the past two weeks, after some sta

Contact tracing operations are now underway for all passengers onboard the Tuesday Jetstar flight. Source: AAP

ചൊവ്വാഴ്ച രാത്രി മെല്‍ബണില്‍ നിന്നെത്തിയ ജെറ്റ്സ്റ്റാര്‍ വിമാനത്തിലെ യാത്രക്കാരെയാണ് പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായത്.

ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് വിക്ടോറിയന്‍ അതിര്‍ത്തി അടച്ചതെങ്കിലും, അവിടെ നിന്നെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും സ്‌ക്രീനിംഗ് നിര്‍ബന്ധമാക്കിയിരുന്നു.

താപനില പരിശോധനയും, വിക്ടോറിയയിലെ മേല്‍വിലാസം പരിശോധിച്ച് ഉറപ്പിക്കുന്നതുമാണ് സ്‌ക്രീനിംഗിന്റെ പ്രധാന ഭാഗം. ഇതോടൊപ്പം മറ്റ് ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

ഇവര്‍ക്ക് 14 ദിവസത്തെ സ്വയം ഐസൊലേഷനും നിര്‍ബന്ധമാണ്.

രോഗലക്ഷണങ്ങളുള്ളവരെ കൊവിഡ് പരിശോധനയ്ക്കും വിധേയരാക്കും എന്നതാണ് വ്യവസ്ഥ.

എന്നാല്‍ ഇത്തരം പരിശോധനകളൊന്നുമില്ലാതെയാണ് ജെറ്റ്‌സ്റ്റാര്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും പുറത്തുകടന്നത്.

ഇതേസമയം വിമാനത്താവളത്തിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ മറ്റൊരു വിമാനത്തിലെ യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുകയായിരുന്നുവെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതാണ് വീഴ്ചയ്ക്ക് കാരണമായതെന്നും സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. കെറി ചാന്റ് പറഞ്ഞു.
新州首席衛生官錢特表示,澳洲可能已有多達五十萬人感染了新冠病毒,但卻並不知情。
新州首席衛生官錢特表示,澳洲可能已有多達五十萬人感染了新冠病毒,但卻並不知情。 Source: AAP
ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെറി ചാന്റ് അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ആരോഗ്യവകുപ്പ് ബന്ധപ്പെടുന്നുണ്ട്. ഇതിനു വേണ്ടി ആരോഗ്യവകുപ്പുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് ജെറ്റ് സ്റ്റാര്‍ വക്താവ് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.

മെല്‍ബണില്‍ നിന്ന് പുറപ്പെടും മുമ്പ് യാത്രക്കാരുടെ വിലാസവും താപനിലയും വിക്ടോറിയന്‍ ആരോഗ്യവകുപ്പ് പരിശോധിച്ചിരുന്നതാണെന്നും ജെറ്റ് സ്റ്റാര്‍ അറിയിച്ചു.

അതേസമയം, ഈ വീഴ്ചയ്ക്ക് കാരണക്കാരായവരെ കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് ഗ്രീന്‍സ് എം പി കേറ്റ് ഫായെര്‍മാന്‍ ആവശ്യപ്പെട്ടു. റൂബി പ്രിന്‍സസ് സംഭവത്തിനു ശേഷം സമാനമായ വീഴ്ച എങ്ങനെ ഉണ്ടായെന്നും അവര്‍ ചോദിച്ചു.

ആഡംബര കപ്പലായ റൂബി പ്രിന്‍സസില്‍ നിന്ന് യാത്രക്കാരെ പരിശോധന കൂടാതെ വിട്ടയച്ചതായിരുന്നു ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യ ഘട്ടത്തില്‍ വൈറസ്ബാധ കൂടാന്‍ പ്രധാന കാരണമായത്

Residents in affected public housing towers who need access to support and assistance should call the Housing Call Centre on 1800 961 054. If you need a translator, first call 131 450. Both services are 24/7. More information can be found .

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 


Share
Published 8 July 2020 5:05pm
Updated 8 July 2020 5:09pm
By SBS Malayalam
Source: SBS


Share this with family and friends