Feature

ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ...

ഓസ്ട്രേലിയയുടെ എല്ലാ ഭാഗത്തുമുള്ള കൊറോണവൈറസ് നിയന്ത്രണങ്ങൾ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങളും ആശങ്കകളും കണക്കിലെടുത്ത് മാറ്റുന്നുണ്ട്. ഓരോ സംസ്ഥാനത്തും നിലവിൽ എന്തൊക്കെയാണ് അനുവദനീയമെന്നും, എന്തൊക്കെ നിയന്ത്രണങ്ങളുണ്ടെന്നും വായിക്കാം...

A woman roller skates in front of a closed Bondi Beach in Sydney, Sunday, April 12, 2020. (AAP Image/Joel Carrett) NO ARCHIVING

A woman roller skates in front of a closed Bondi Beach in Sydney, Sunday, April 12, 2020. (AAP Image/Joel Carrett) NO ARCHIVING Source: AAP

SBS COVID-19 National information,

ശ്രദ്ധിക്കുക:  ഈ ഫാക്ട് ഷീറ്റ് ഡിസംബർ 7, 2020 വരെയുള്ള വിവരങ്ങളാണ് ഉൾക്കൊള്ളുന്നത്. മലയാളത്തിൽ പുതിയ വിവരങ്ങൾ എല്ലാം അറിയാൻ:


വിക്ടോറിയ

  • വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ - നിയന്ത്രണങ്ങളില്ല
  • പൊതുസ്ഥലങ്ങളിലെ ഒത്തുചേരൽ - ഔട്ട്ഡോറിൽ 100 പേർ വരെ
  • വീടു സന്ദർശനം – ദിവസം 30 പേർ വരെ. വ്യത്യസ്ത വീടുകളിൽ നിന്നുള്ളവരാകാം. (ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾ ഈ പരിധിയിൽ ഉൾപ്പെടില്ല)
  • ക്രിസ്ത്മസ് ആഘോഷം – ഡിസംബർ 14 മുതൽ വീടുകളിൽ 30 പേർ വരെ ഒത്തുകൂടാം.
  • ആശുപത്രികളും പരിചരണകേന്ദ്രങ്ങളും – സന്ദർശകരുടെ എണ്ണത്തിനോ ദൈർഘ്യത്തിനോ നിയന്ത്രണമില്ല. സ്ഥാപനങ്ങൾ നിയന്ത്രണങ്ങൾ തീരുമാനിക്കാം.
വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മതപരമായ ഒത്തുകൂടലുകൾ: പരിധി എടുത്തുകളഞ്ഞു. പകരം,രണ്ടു ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം മാത്രം.

തൊഴിൽ

വീട്ടിൽ നിന്ന് ജോലി ചെയ്യാൻ കഴിയുമെങ്കിൽ അത് തുടരണം. പുറത്തിറങ്ങി യാത്ര ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുന്നതും, തുടർ രോഗബാധ നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഇത്.

നവംബർ 30 മുതൽ സ്ഥാപനങ്ങളിൽ 25 ശതമാനം ജീവനക്കാർക്കു വരെ ഘട്ടം ഘട്ടമായി തിരിച്ചെത്തി തുടങ്ങാം. നാലു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം.

ഓഫീസുകളിലോ കഫേകളിലോ ഒന്നും മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. എന്നാൽ എല്ലാ സമയവും മാസ്ക് കൈവശം കരുതണം. പൊതുഗതാഗത സംവിധാനങ്ങളിലും, റൈഡ് ഷെയർ വാഹനങ്ങളിലും, ഇൻഡോർ ഷോപ്പിംഗ് കേന്ദ്രങ്ങളിലും, തിരക്കേറിയ മറ്റു സ്ഥലങ്ങളിലുമെല്ലാം മാസ്ക് ധരിക്കണം.  

വീട്ടിൽ നിന്ന് ജോലി ചെയ്യാൻ സാധ്യമല്ലെങ്കിൽ, തൊഴിലിടത്ത് പോകാം. എന്നാൽ സുരക്ഷ ഉറപ്പാക്കാൻ ഇക്കാര്യങ്ങൾ ചെയ്യണം: 

  • ജോലി സ്ഥലത്തും, വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഫേസ് മാസ്ക് ധരിക്കുക.
  • പതിവായി കൈ കഴുകുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടോ ടിഷ്യൂവോ ഉപയോഗിക്കുക.
  • മറ്റുള്ളവരുമായി 1.5 മീറ്റർ അകലം പാലിക്കുക.
വീട്ടിൽ നിന്ന് പ്രവർത്തിക്കുന്ന ബിസിനസുകൾ ഉൾപ്പെടെ (ഉദാ – വീട്ടിലുള്ള ഹെയർ ഡ്രസർ) നിർബന്ധമാണ്.

സ്‌കൂള്‍

  • എല്ലാ കുട്ടികളും സ്കൂളിലേക്ക് തിരിച്ചെത്തി.
  • 12 വയസിനു മുകളിലുള്ള കുട്ടികൾ (ഹൈസ്കൂൾ കുട്ടികൾ) സ്കൂളിൽ മാസ്ക് ധരിക്കണം.
  • 12 വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല.
  • പഠിപ്പിക്കുന്ന സമയത്ത് അധ്യാപകർ മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല.
  • യൂണിവേഴ്സിറ്റി, TAFE വിദ്യാഭ്യാസകേന്ദ്രങ്ങൾ പ്രവർത്തിച്ചുതുടങ്ങി.
യാത്രയും ഗതാഗതവും

പൊതുഗതാഗത സംവിധാനങ്ങളിലും, റൈഡ് ഷെയർ വാഹനങ്ങളിലും മാസ്ക് ധരിക്കണം ശുചിത്വം പാലിക്കുകയും സുഖമില്ലെങ്കിൽ യാത്ര ഒഴിവാക്കുകയുംചെയ്യുക.  

കൂടുതൽ വിവരങ്ങൾ:  

  • വീട്ടിൽ നിന്ന് പുറത്തിറങ്ങാനോ, എത്ര ദൂരം യാത്ര ചെയ്യാമെന്നതിനോ നിയന്ത്രണങ്ങളില്ല
  • സംസ്ഥാനത്ത് എവിടെയും അവധിക്കാല യാത്രകളും പോകാം.
  • നിങ്ങളുടെ കുടുംബത്തിനും, മറ്റ് രണ്ടുപേർക്കും ഒപ്പം അവധിക്കാല താമസം ബുക്ക് ചെയ്യാം.
  • മെട്രോ മെൽബണും ഉൾനാടൻ വിക്ടോറിയയും തമ്മിൽ യാത്രാ നിയന്ത്രണങ്ങളൊന്നുമില്ല.
ബിസിനസുകളും വിനോദവും
കഫെ, റെസ്റ്റോറന്റ്, ബാർ: എത്ര പേർ എന്ന പരിധി ഇല്ല. എന്നാൽ രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം പാലിക്കണം. ഇരിപ്പിടം ഇല്ലാത്തവർക്കും സേവനം അനുവദിക്കാം.

ഔട്ട്ഡോർ കായിക ഇനങ്ങളും നീന്തൽക്കുളങ്ങളും: പരിധി ഇല്ല. രണ്ടു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം.

ജിം: കേന്ദ്രത്തിന്റെ വലിപ്പം അനുസരിച്ച് പരിധി നിർണയിക്കും. ജീവനക്കാർ ഉള്ള സമയത്ത് നാലു ചതുരശ്ര മീറ്ററിൽ ഒരാൾ വീതവും, ഇല്ലാത്തപ്പോൾ എട്ടു ചതുരശ്ര മീറ്ററിൽ ഒരാൾ വീതവും.

പിഴ
നിലവിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ ഇടാക്കും. ഉദാഹരണത്തിന് – നിയമവിരുദ്ധമായി ഒത്തുകൂടിയാൽ.

കൊവിഡ് സ്ഥിരീകരിക്കുകയോ, രോഗബാധിതരുമായി സമ്പർക്കത്തിൽ വരികയോ ചെയ്ത ശേഷം ഐസൊലേറ്റ് ചെയ്യാതിരുന്നാലും പിഴ ലഭിക്കും.

കൂടുതൽ വിവരങ്ങൾ:

ന്യൂ സൗത്ത് വെയില്‍സ്

എത്രപേര്‍ക്ക് ഒത്തുകൂടാം
  • വീടിന് പുറത്തും സൗകര്യമുണ്ടെങ്കിൽ 50 പേർക്ക് വരെ വീടുകളിൽ ഒത്തുകൂടാം. കെട്ടിടത്തിന് അകത്തു മാത്രമാണെങ്കിൽ, വീടുകളിലെ പരിധി 30 പേർ വരെയാണ്.

  • ഡിസംബർ ഏഴു മുതൽ കെട്ടിടങ്ങൾക്ക് പുറത്ത് 100 പേർ വരെ ഒത്തുകൂടാം
  • വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ: ഡിസംബർ ഏഴു മുതൽ എണ്ണത്തിൽ പരിധിയില്ല. എന്നാൽ രണ്ടു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം.
തൊഴിൽ:
സാധ്യമായ സാഹചര്യങ്ങളിൽ ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണം എന്ന പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥ ഡിസംബർ 14 തിങ്കളാഴ്ച മുതൽ പിൻവലിച്ചു.

ജീവനക്കാർ തിരിച്ചെത്തുന്നതോടെ, സ്ഥാപനങ്ങൾ കൊവിഡ്-സുരക്ഷിത പദ്ധതി ഉറപ്പാക്കണം.

ജീവനക്കാരുടെ ജോലി തുടങ്ങുകുയം അവസാനിക്കുകയും ചെയ്യുന്ന സമയത്തിൽ മാറ്റം വരുത്തുന്ന കാര്യം സ്ഥാപനങ്ങൾ പരിഗണിക്കണം. പൊതുഗതാഗത സംവിധാനത്തിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്. പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർ മാസ്ക് ധരിക്കണം എന്നാണ് ഉപദേശം.

സുഖമില്ലാത്തപ്പോൾ വീട്ടിലിരിക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ കൊവിഡ് പരിശോധന നടത്തണം.

സ്‌കൂളുകള്‍
  • കൊവിഡ് ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിയിക്കാതെ സ്‌കൂളില്‍ അനുവദിക്കില്ല

  • സ്‌കൂള്‍ ഫോര്‍മല്‍, ഡാന്‍സ്, ബിരുദദാന ചടങ്ങ്, മറ്റ് സാമൂഹ്യ പരിപാടികള്‍ തുടങ്ങിയവ അനുവദിക്കില്ല
കൂടുതല്‍ വിവരങ്ങള്‍ക്ക്: 

യാത്രയും ഗതാഗതവും:
മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് NSW സന്ദർശിക്കാം. തിരികെ പോകുമ്പോൾ സ്വന്തം സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ പാലിക്കണം.

കാരവൻ പാർക്കുകളും ക്യാംപിംഗ് ഗ്രൗണ്ടുകളും തുറക്കും. ദേശീയ പാർക്കുകൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുക

ഏജ്ഡ് കെയർ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനത്തിൽ നിയന്ത്രണങ്ങളുണ്ട്.

ബിസിനസും വിനോദവും
ചില ബിസിനസുകൾ കൊവിഡ് സുരക്ഷിതമെന്ന് രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ:

ജിമ്മുകളും നിശാക്ലബുകളും: നാലു ചതുരശ്രമീറ്ററിൽ ഒരാൾ. ജിം ക്ലാസുകളിലും, നിശാക്ലബുകളിലെ ഡാൻസ് വേദികളിലും പരമാവധി 50 പേർ.

സ്റ്റേഡിയവും തിയറ്ററും (ഔട്ട്ഡോർ): ഇരിപ്പിട ശേഷി പൂർണമായും ഉപയോഗിക്കാം. കൃത്യമായ ഇരിപ്പിടം ഇല്ലാത്ത മേഖലകളിൽ രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ. ഇൻഡോറിൽ ഇരിപ്പിട ശേഷിയുടെ 75%

ചെറിയ റെസ്റ്റോറന്റുകളും ഹാളുകളും: 200 ചതുരശ്രമീറ്റർ വരെ വലിപ്പമുള്ളവയ്ക്ക് രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന നിരക്കിൽ ആളെ അനുവദിക്കാം.

സാമൂഹിക കായിക വിനോദങ്ങൾ അനുവദിക്കും.

ബിസിനസ്സുകൾക്കും സംഘാടകർക്കും കൊവിഡ് സുരക്ഷിത പദ്ധതി ഉണ്ടാകണം. ഇവിടേക്ക് പ്രവേശിക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കണം. 

പിഴ
നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ ലഭിക്കും. ഉദാഹരണത്തിന് നിയമവിരുദ്ധമായ ഒത്തുകൂടൽ

പൊതുജനാരോഗ്യനിയമം ലംഘിക്കുന്നത് ക്രിമിനൽ കുറ്റമാണ് കനത്ത പിഴ ലഭിക്കാം. 

ക്വീന്‍സ്ലാന്റ്

എത്ര പേര്‍ക്ക് ഒത്തുകൂടാം

  • വീടുകളിൽ 50 പേർ വരെയും പൊതുസ്ഥലങ്ങളിൽ 100 പേർ വരെയും ഒത്തുകൂടാം.
  • വിവാഹചടങ്ങുകൾ: 200 പേർക്ക് വരെ പങ്കെടുക്കാം. എല്ലാവർക്കും നൃത്തം ചെയ്യാനും അനുവാദമുണ്ട്.
  • മരണാനന്തര ചടങ്ങുകൾ: 200 പേർക്ക് വരെ പങ്കെടുക്കാം
  • റെസിഡൻഷ്യൽ കെയർ: മാനസികാരോഗ്യപരിചരണമോ, മറ്റു പരിചരണങ്ങളോ ലഭിക്കുന്ന ബന്ധുക്കളെ റെസിഡൻഷ്യൽ കെയർ കേന്ദ്രങ്ങളില് സന്ദർശിക്കാം.
  • ആശുപത്രി സന്ദർശനം: ഓരോ ആശുപത്രിയിലെയും സാഹചര്യമനുസരിച്ച് സന്ദർശകർക്ക് പരിധി ഏർപ്പെടുത്തും
തൊഴിൽ
ബിസിനസുകൾ നിർബന്ധമായും പാലിക്കേണ്ടവ:

  • വർക്ക് ഫ്രം ഹോം അനുവദിക്കണം
  • സുഖമില്ലാത്തവരെ വിട്ടിലയക്കണം
  • രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ മാത്രം
  • സാമൂഹിക അകലം പാലിക്കുന്നതിന് വ്യക്തമായ നിർദ്ദേശങ്ങൾ സ്ഥാപിക്കണം
  • കൊവിഡ് സുരക്ഷിത ചട്ടങ്ങൾ പാലിക്കണം
  • എല്ലാ പ്രതലങ്ങളും ഇടയ്ക്കിടെ വൃത്തിയാക്കണം
  • ഹാൻഡ് സാനിട്ടൈസർ ലഭ്യമാക്കണം
ജീവനക്കാർ പാലിക്കേണ്ടവ:

  • സുഖമില്ലെങ്കിൽ വീട്ടിലിരിക്കണം
  • കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം
  • മറ്റുള്ളവരുമായി 1.5 മീറ്റർ അകലം പാലിക്കണം
  • ഇടയ്ക്കിടെ കൈ കഴുകുകയോ, സാനിട്ടൈസ് ചെയ്യുകയോ വേണം
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മറയ്ക്കണം
സ്കൂളുകൾ
ഏതെങ്കിലും കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകർക്കോ ജീവനക്കാർക്കോ തോന്നിയാൽ ഉടൻ രക്ഷിതാക്കളെ ബന്ധപ്പെടണം. രക്ഷിതാക്കൾ എത്രയും വേഗം കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകണം.

അസുഖം പൂർണമായും മാറുന്നതു വരെ കുട്ടി സ്കൂളിലേക്ക് തിരികെ വരാൻ പാടില്ല

യാത്രയും ഗതാഗതവും
ഡിസംബർ ഒന്നുമുതൽ, കഴിഞ്ഞ 14 ദിവസങ്ങളിൽ ഹോട്ട്സ്പോട്ട് സന്ദർശിച്ചവരും വിദേശത്തു പോയിരുന്നവരും (നേരിട്ട് QLDയിലേക്ക് അല്ല എത്തിയതെങ്കിൽ) ക്വീ പൂരിപ്പിക്കണം.

ഹോട്ട്സ്പോട്ടുകളിൽ നിന്ന് പ്രവേശനാനുമതി ലഭിച്ചവർ വിമാനമാർഗ്ഗം മാത്രമേ വരാൻ പാടുള്ളൂ. ചരക്കുഗതാഗത മേഖലയിൽ അല്ല ജോലി ചെയ്യുന്നതെങ്കിൽ, പ്രത്യേക അനുമതിയോടെ മാത്രമേ ഹോട്ട്സ്പോട്ടിൽ നിന്ന് റോഡുമാർഗം പ്രവേശനം അനുവദിക്കൂ.

ബിസിനസും വിനോദവും
ഇൻഡോർ വേദികൾ: രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ (റെസ്റ്റോറന്റ്, കഫെ, മ്യൂസിയം, ഗാലറി, ആരാധനാലയങ്ങൾ, പാർലമെന്റ് എന്നിവയ്ക്കെല്ലാം ബാധകം). വേദികളോടനുബന്ധിച്ചുള്ള ഇൻഡോർ കളിസ്ഥലങ്ങൾ തുറക്കാം.

ഇൻഡോർ പരിപാടികൾ: ഇരിപ്പിട ശേഷിയുടെ 100% അനുവദിക്കാം. ടിക്കറ്റ് നിർബന്ധം. പ്രവേശന കവാടങ്ങളിൽ മാസ്ക് ഉറപ്പുവരുത്തണം. പരിപാടി അവതരിപ്പിക്കുന്നവർ കാണികളുമായി രണ്ടു മീറ്റർ അകലം പാലിക്കണം. ക്വയറിന് മാത്രം നാലു മീറ്റർ അകലം.

ഔട്ട്ഡോർ പരിപാടികൾ: കൊവിഡ്സുരക്ഷിത ചെക്ക്ലിസ്റ്റ് ഉള്ള പരിപാടികൾക്ക് 1,500 പേരെ വരെ അനുവദിക്കാം. കൂടുതൽ വലിയ പരിപാടികൾക്ക് കൊവിഡ് സുരക്ഷിതപദ്ധതി വേണം.

ഓപ്പൺ എയർസ്റ്റേഡിയം; 100% ഇരിപ്പിട ശേഷി

ഔട്ട്ഡോർ ഡാൻസിംഗ്: അനുവദിക്കും

പിഴ:
നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ ലഭിക്കാം

കൂടുതൽ വിവരങ്ങൾ https://www.covid19.qld.gov.au/government-actions/roadmap-to-easing-queenslands-restrictions

സൗത്ത് ഓസ്‌ട്രേലിയ

എത്ര പേർക്ക് ഒത്തുകൂടാം
  • ഇൻഡോറിൽ നാലു ചതുരശ്രമീറ്ററിൽ ഒരാൾ വീതം
  • ഔട്ട്ഡോറിൽ രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ
  • സ്വകാര്യചടങ്ങുകൾ (വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും ഉൾപ്പെടെ): രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ. പരമാവധി 150പേർ
  • വീടുകളിൽ: പത്തു പേർ വരെ
  • സ്വകാര്യ വേദികൾ: 150 പേർ വരെ
  • അവധിക്കാല താമസം: ഒരു സ്ഥലത്ത് പരമാവധി 10 പേരെ വരെ താമസിക്കാൻ അനുവദിക്കാം
  • ഏജ്ഡ് കെയർ സന്ദർശനത്തിന് നിയന്ത്രണം
തൊഴിൽ
ജോലിസ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഇളവു ചെയ്തെങ്കിലും സാധ്യമായ സാഹചര്യങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യണം.

ജോലിസ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിൽ സഹായിക്കും. അതോടൊപ്പം, ബിസിനസുകൾ തുടരാനും സഹായിക്കും.

സ്കൂൾ
സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. സ്കൂളുകളിൽ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:

യാത്രയും ഗതാഗതവും
  • പൊതുഗതാഗത സംവിധാനമോ, സ്വന്തം വാഹനമോ ഉപയോഗിക്കുന്നവർ ഏറ്റവും ചെറിയ റൂട്ട് ഉപയോഗിക്കുക.
  • സംസ്ഥാനത്തിനുള്ളിലെ യാത്രകൾക്ക് നിയന്ത്രണങ്ങളില്ല.
  • വിദേശത്തു നിന്ന് വരുന്നവർക്ക് 14 ദിവസ ഹോട്ടൽ ക്വാറന്റൈൻ തുടരും
ബിസിനസും വിനോദവും
  • രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ പാലിക്കണം
  • ഇൻഡോറിൽ ഇരിപ്പിടങ്ങളിൽ മാത്രമേ ഭക്ഷണവും മദ്യവും പാടുള്ളൂ. ഔട്ട്ഡോറിൽ ഇരിപ്പിടം ഇല്ലാത്തവർക്കും അനുവദിക്കും
  • വ്യക്തിപരമായ പരിചരണം നൽകുന്നവർ PPE കിറ്റുകൾ ഉപയോഗിക്കണം.
  • ഇൻഡോർ തിയറ്ററുകളും സിനിമാ ഹാളുകളും ഇരിപ്പിട ശേഷിയുടെ 50 ശതമാനം ഉപയോഗിക്കാം.
പിഴ:

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ

എത്ര പേർക്ക് ഒത്തുകൂടാം
  • വീട്ടിലെ ഒത്തുകൂടലുകൾക്ക് പരിധിയില്ല. എന്നാൽ രണ്ടു ചതുരശ്രമീറ്ററിൽ ഒരാൾ മാത്രമേ പാടുള്ളൂ.
  • പൊതുസ്ഥലങ്ങളിലും പരിധിയില്ല. രണ്ടു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം
  • ഇരിപ്പിടമുള്ള ആരാധനാലയങ്ങളിലും ടിക്കറ്റ് വച്ചുള്ള വേദികളിലും രണ്ടു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകമല്ല.
  • ആദിമവർഗ്ഗ മേഖലകളിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം
  • ഏജ്ഡ് കെയർ കേന്ദ്രങ്ങളിലേക്കും നിയന്ത്രണം
തൊഴിൽ:
ജോലിസ്ഥലത്തേക്ക് തിരിച്ചെത്താം. എന്നാൽ സുഖമില്ലെങ്കിൽ വീട്ടിലിരിക്കണം. ജോലിസ്ഥലത്തേക്ക് തിരിച്ചെത്തുന്നതിൽ ആശങ്കയുണ്ടെങ്കിൽ തൊഴിലുടമയുമായി ചർച്ച ചെയ്യാം. 

തൊഴിൽസ്ഥലത്ത് ചെയ്യേണ്ട കാര്യങ്ങൾ

  • ശുചിത്വവും അകലവും പാലിക്കുക
  • ഹസ്തദാനം ഒഴിവാക്കുക
  • സ്ഥിരമായി സ്പർശിക്കുന്ന പ്രതലങ്ങൾ ഇടക്കിടെ വൃത്തിയാക്കുക
  • ഭക്ഷണം കഴിക്കുന്നത് സ്വന്തം ഇരിപ്പിടത്തിലോ, അല്ലെങ്കിൽ കെട്ടിടത്തിന് പുറത്തോ ആക്കുക. പാൻട്രി ഒഴിവാക്കുക
  • ഭക്ഷണം പരസ്പരം പങ്കുവയ്ക്കരുത്
സ്കൂളുകൾ
കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണം. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്കും, അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങളുള്ള കുടുംബാംഗങ്ങളുണ്ടെങ്കിലും ഇളവു ലഭിക്കും.

കുട്ടികളെ സ്കൂളിലയ്ക്കാനും വിളിക്കാനുമായി രക്ഷിതാക്കൾക്ക് ഗ്രൗണ്ടിൽ പ്രവേശിക്കാം.

യാത്രയും ഗതാഗതും
  •  WAയിൽ അതിർത്തി നിയന്ത്രണങ്ങൾ ലഘൂകരിച്ചു. യാത്രാ നിരോധനത്തിൽ നിന്ന് നിയന്ത്രണത്തിലേക്ക് മാറി.
  • 14 ദിവസത്തെ പ്രതിദിന രോഗബാധ അഞ്ചിൽ താഴെയാകുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് അന്തർസംസ്ഥാന യാത്രകളിൽ ഇളവുകൾ നൽകുന്നത്.
  • സംസ്ഥാനത്തിനുള്ളിലുള്ളവർക്ക് എവിടേക്കും യാത്ര ചെയ്യാം. കിംബർലി മേഖലയിലേക്കും യാത്ര അനുവദനീയമാണ്. എന്നാൽ ഉൾനാടൻ ആദിമവർഗ്ഗ മേഖലകളിലേക്ക് പ്രവേശനമില്ല. 
ബിസിനസും വിനോദവും
  • വേദികളിൽ അനുവദിക്കുന്നവരുടെ എണ്ണത്തിന് പരിധിയില്ല. എന്നാൽ രണ്ടു ചതുരശ്രമീറ്റർ വ്യവസ്ഥ ബാധകം. സാമൂഹിക അകലം പാലിക്കണം.
  • വലിയ ഹോസ്പിറ്റാലിറ്റി വേദികളിൽ 500 പേർ വരെ. ജീവനക്കാർ ഉൾപ്പടെയാണ് ഇത്
  • ഭക്ഷണശാലകളിലും ലൈസൻസോടെ പ്രവർത്തിക്കുന്ന ഇടങ്ങളിലും എത്തുന്നവരുടെ വിവരങ്ങൾ റജിസ്റ്ററിൽ ശേഖരിക്കണമെന്ന നിബന്ധന നീക്കം ചെയ്തു
  •  മൾട്ടി സ്റ്റേജ് സംഗീത പരിപാടികളും, വൻതോതിലുള്ള പരിപാടികളും ഒഴികെയുള്ള എല്ലാ പരിപാടികളും അനുവദിക്കും
  • ഒപ്റ്റസ് സ്റ്റേഡിയം, HBF പാർക്ക്, RAC അരീന എന്നിവിടങ്ങളിൽ ശേഷിയുടെ 50 ശതമാനം വരെ ആളുകളെ അനുവദിക്കും.
  • പരിപാടികൾ നടത്തുന്ന ഹോളുകൾ, ലൈവ് സംഗീത പരിപാടികൾ നടത്തുന്ന ഇടങ്ങൾ, ബാറുകൾ, പബുകൾ, നൈറ്റ് ക്ലബുകൾ എന്നിവിടങ്ങളിൽ ഇരുന്നുകൊണ്ടല്ലാതെയുള്ള പ്രകടനം  അനുവദിക്കും 
  • ഒക്ടോബർ 24 മുതൽ ഇരിപ്പിടങ്ങളുള്ള വിനോദവേദികളിൽ ശേഷിയുടെ 60 ശതമാനം പേരെ വരെ അനുവദിക്കും.
  • നിയന്ത്രണങ്ങളോടെ കാസിനോ ഗെയിമിംഗ് ഫ്ലോറുകൾ തുറന്ന് പ്രവർത്തിക്കും
പിഴ
നിയന്ത്രണങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തും.

ടാസ്‌മേനിയ

ഒത്തുകൂടൽ
  • വീടുകളിൽ 40 പേർ വരെ. വീട്ടുകാർക്ക് പുറമേയാണിത്.
  • വിവാഹങ്ങൾ, ആരാധനാലയങ്ങൾ: പ്രദേശത്തിന്റെ വലിപ്പം അനുസരിച്ച്. ഇൻഡോറിൽ പരമാവധി 250 പേരും, ഔട്ട്ഡോറിൽ 1000 പേരും
  • ആശുപത്രി സന്ദർശനം: ഒരു സമയം ഒരു രോഗിക്ക് ഒരു സന്ദർശക/ൻ മാത്രം
തൊഴിൽ
സാധ്യമായ സാഹചര്യങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് തുടരണം.

സ്കൂൾ
കുട്ടികൾ സ്കൂളിലെത്തുന്നത് തുടരാം. സുഖമില്ലെങ്കിൽ മാത്രം വീട്ടിലിരിക്കുക.

ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികൾക്ക് വീട്ടിൽ നിന്ന് പഠിക്കാൻ സൗകര്യം നൽകും. സ്കൂളുമായി നേരിട്ട് സംസാരിക്കുക.

യാത്രയും ഗതാഗതവും
  • സംസ്ഥാനത്ത് എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. എന്നാൽ സാമൂഹിക നിയന്ത്രണങ്ങൾ പാലിക്കണം.
  • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് യാത്രാ വിവരങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകണം.
  • എവിടെ നിന്നാണ് വരുന്നത് എന്നതിനെ അനുസരിച്ചായിരിക്കും നിയന്ത്രണങ്ങൾ
  • ഹോട്ടൽക്വാറന്റൈന് ഫീസ് നിലവിലുണ്ട്
ബിസിനസും വിനോദവും
  • എല്ലാ ബിസിനസുകളും തൊഴിൽസ്ഥലങ്ങളും തുറന്നുപ്രവർത്തിക്കാം. കൊവിഡ് സുരക്ഷിത പദ്ധതി പാലിക്കണം.
  • രണ്ട് ചതുരശ്ര മീറ്ററിൽ ഒരാൾ എന്നതാണ് അനുവദനീയമായ എണ്ണം. 

  • ജിമ്മുകൾ തുറക്കും – ജിമ്മിന്റെ വലുപ്പം അനുസരിച്ച് എത്രപേരെ അനുവദിക്കാം, സാമൂഹിക അകലം പാലിക്കൽ, കോൺടാക്ട് ട്രേസിംഗ്, ശുചീകരണം തുടങ്ങിയവ സംബന്ധിച്ചുള്ള കൊവിഡ് സുരക്ഷിത പദ്ധതി ബാധകമാണ്.
ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 

നോര്‍തേണ്‍ ടെറിട്ടറി

എത്ര പേര്‍ക്ക് ഒത്തുകൂടാം

  • NTയില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിന് എണ്ണത്തില്‍  പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ 1.5 മീറ്റര്‍ അകലം പാലിക്കണം എന്നാണ് നിര്‍ദ്ദേശം.
  • വിവാഹങ്ങളും മരണാനന്തര  ചടങ്ങുകളും അനുവദിക്കും
ബിസിനസും വിനോദവും

  • എല്ലാ ബിസിനസുകളും കായിക പരിപാടികളും അനുവദിക്കും
  • കമ്മ്യൂണിറ്റി കായിക പരിപാടികൾ - കാണികൾക്ക് വ്യക്തമായ സീറ്റിംഗ് പദ്ധതി ഉണ്ടാകണം. 500 ൽ കൂടുതൽ കാണികൾ ഉണ്ടെങ്കിൽ പ്രത്യേക കൊവിഡ് സുരക്ഷിത പദ്ധതി സമർപ്പിക്കേണ്ടി വരും
  • പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നതിനും അനുമതി നൽകും – ഓരോന്നിന്റെയും സാഹചര്യം കണക്കിലെടുത്ത്.
യാത്രാ നിയന്ത്രണങ്ങള്‍

  • വിദേശത്ത് നിന്ന് ടെറിട്ടറിയിലേക്കെത്തുന്നവർ ഹൊവാഡ് സ്‌പ്രിംഗ്‌സിലുള്ള ക്വറന്റൈൻ കേന്ദ്രത്തിൽ 14 ദിവസം നിർബന്ധമായി ക്വറന്റൈൻ ചെയ്യണം. ഇവരിൽ നിന്നും 2,500 ഡോളർ ഈടാക്കും.
  • മറ്റു സംസ്ഥാനങ്ങളിൽ നിന്ന് NTയിലേക്ക് എത്തുന്നവർ ഈ ആറു ഘട്ടങ്ങളിലൂടെ കടന്നുപോകണം:
  • ഹോട്ട്സ്പോട്ടിൽ നിന്നല്ല വരുന്നതെങ്കിൽ സ്വയം ക്വാറന്റൈനിൽ പോകേണ്ട ആവശ്യമില്ല. ഹോട്ട്സ്പോട്ടുകളുടെ പട്ടിക ഇവിടെ:

  • ന്യൂ സൗത്ത് വെയിൽസിനെ,ഒക്ടോബർ 9 മുതൽ ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. 
  • ഹോട്ട്സ്പോട്ടിൽ നിന്നോ, ഹോട്ട്സ്പോട്ടുകളിലൂടെയോ എത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈന് വിധേയമാകണം.
  • മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന എല്ലാവരും എത്തുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും ബോർഡർ എൻട്രി ഫോം പൂരിപ്പിക്കണം
  • അതിർത്തികളിലവും വിമാനത്താവളങ്ങളിലും NT പോലീസിന്റെ സാന്നിധ്യം ഉണ്ടാകും
  • കൊറോണവൈറസ് ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർക്ക് കുറഞ്ഞത് 18 മാസത്തേക്ക് പ്രവേശന നിയന്ത്രണമുണ്ടാകും എന്നാണ് നോർതേൺ ടെറിട്ടറി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോട്ട്സ്പോട്ടുകളിൽ നിന്നുള്ളവർക്ക് ടെറിട്ടറിയിൽ എത്താം, പക്ഷേ 14 ദിവസം സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റൈൻ ചെയ്യണം.
ഒക്ടോബർ 16 മുതൽ ന്യൂസിലന്റില് നിന്നുള്ളവർക്ക് ക്വാറന്റൈൻ ഇല്ലാതെ സംസ്ഥാനത്തേക്കെത്താം.

കഴിഞ്ഞ 14 ദിവസങ്ങളിൽ ന്യൂസിലന്റിൽ ഹോട്ട്സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളിലുണ്ടായിരുന്നവർക്കാണ് ഈ അനുമതി.

പാര്‍ക്കുകളിലും റിസര്‍വുകളിലും ടെറിട്ടറിക്കാര്ക്ക് പ്രവേശനം അനുവദിക്കും.

പാര്‍ക്കുകള്‍ തുറന്നിട്ടുണ്ടോ എന്ന് ഇവിടെ അറിയാം:

ആലീസ് സ്പ്രിംഗ്‌സ് മേഖല: 

സ്‌കൂളുകള്‍

  • എല്ലാ കുട്ടികളും സ്കൂളിലെത്തണം എന്നാണ് സർക്കാർ നിർദ്ദേശം.
  • കുട്ടികളെ സ്‌കൂളില്‍ വിടേണ്ട എന്ന് രക്ഷിതാക്കള്‍ തീരുമാനിച്ചാല്‍ വീട്ടില്‍ നിന്ന് പഠിക്കണം.
സ്‌കൂളുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്: 

ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി

എത്ര പേര്‍ക്ക് ഒത്തുകൂടാം

  • വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിന് നിയന്ത്രണങ്ങളില്ല

  • പൊതുവേദികളിൽ 100 പേര്‍ക്ക് വരെ ഒത്തുചേരാം. (നാലു ചതുരശ്ര മീറ്ററില്‍ ഒരാള്‍ മാത്രം)
  • ചെറിയ വേദികളിൽ 25 പേർക്ക് ഒത്തുകൂടാം. അല്ലെങ്കിൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥക്കനുസരിച്ച് വേണം
യാത്ര

മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്ര: കൊവിഡ് ഹോട്ട്സ്പോട്ടുകളിലേക്ക് കാൻബറക്കാർ യാത്ര ചെയ്യരുത് എന്നാണ് സർക്കാർ നിർദ്ദേശം. നിലവിൽ വിക്ടോറിയയും, ഗ്രേറ്റർ സിഡ്നിയുമാണ് ഈ മേഖലകൾ.

NSWൽ നിന്ന് എത്തുന്നവർ: ഗ്രേറ്റർ സിഡ്നി മേഖല സന്ദർശിച്ചിട്ടുള്ളവർ അതിനു ശേഷം കുറഞ്ഞത് 14 ദിവസത്തേക്ക്

രോഗം ഗുരുതരമാകാൻ സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുകയോ സന്ദർശിക്കുകയോ ചെയ്യരുത്. ഏജ്ഡ് കെയർ, ആശുപത്രികൾ, ജയിലുകൾ തുടങ്ങിയ മേഖലകൾ ഉൾപ്പെടെയാണ് ഇത്.

എന്നാൽ ക്വാറന്റൈൻ ചെയ്യേണ്ട ആവശ്യമില്ല.

വിക്ടോറിയിയൽ നിന്ന് എത്തുന്നവർ: തിരിച്ചെത്തുന്ന ACTക്കാർ ഒഴികെ മറ്റാർക്കും വിക്ടോറിയയിൽ നിന്ന് പ്രവേശനമില്ല. അല്ലെങ്കിൽ ACT ആരോഗ്യവകുപ്പിന്റെ ഇളവു നേടണം.

വിക്ടോറിയിയയിൽ നിന്ന് കാൻബറ വിമാനത്താവളം വഴി മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത്.
വിക്ടോറിയയിൽ നിന്ന് തിരിച്ചെത്തുന്ന ACTക്കാർ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുമ്പ് അധികൃതരെ വിവരമറിയിക്കുകയും, 14 ദിവസം ക്വാറന്റൈനിൽ പോകുകയും വേണം.

ബിസിനസും വിനോദവും

  • എല്ലാ കായിക മത്സരങ്ങളും, നൃത്തം, ആയോധനകല തുടങ്ങിയവയും പുനരാരംഭിച്ചു (കൊവിഡ് സുരക്ഷാ പദ്ധതി പാലിച്ചുകൊണ്ട്)
  • നീന്തൽ മത്സരങ്ങളും, സ്ക്വാഡ് നീന്തലും അനുവദിക്കും. ഒരു നീന്തൽ ലെയ്‌നിൽ എത്ര പേർ എന്ന  നിബന്ധനയില്ല
  • ACTയിലെ ബിസിനസുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ 
  • കാന്‍ബറയിലെ റെസ്റ്റോറന്റുകളിലും കഫെകളിലും ബാറുകളിലും 25 പേരെ വരെ അനുവദിക്കാം. സ്ഥാപനത്തിന്റെ വലിപ്പം എത്രയെന്നത് ഇതിനു ബാധകമല്ല.
  • പരസ്പരം സമ്പര്‍ക്കമുള്ള കായിക ഇനങ്ങള്‍, ഡാന്‍സ്, ആയോധനകലകള്‍ എന്നിവയിലെ പരിശീലനം അനുവദിക്കും.
  • നാലു ചതുരശ്ര മീറ്റര്‍ വ്യവസ്ഥ പാലിച്ചുകൊണ്ട് താഴെപറയുന്നവയും അനുവദിക്കും
    • ആരാധനാലയങ്ങള്‍
    • സിനിമ തിയറ്ററുകള്‍
    • അമ്യൂസ്‌മെന്റ് കേന്ദ്രങ്ങള്‍, കളിസ്ഥലങ്ങള്‍ (ഇന്‍ഡോറും ഔട്ട്‌ഡോറും)
    • ജിം,  ഹെല്‍ത്ത് ക്ലബ്, ഫിറ്റ്‌നസ്, ഡാന്‍സ്
    • നീന്തല്‍ക്കുളങ്ങള്‍
    • കമ്മ്യൂണിറ്റി കായിക വിനോദങ്ങള്‍
    • സംഗീത ട്രൂപ്പുകള്‍
    • ബ്യൂട്ടി സേവനങ്ങള്‍
    • കാരവന്‍ പാര്‍ക്കുകള്‍, ക്യാംപ്ഗ്രൗണ്ടുകള്‍
ആരോഗ്യ സേവന സുരക്ഷ

  • ഏതെങ്കിലുമൊരു ആരോഗ്യ സേവനത്തിൽ പ്രവേശിക്കുന്നവർക്കായി പുതിയ ഡിജിറ്റൽ സ്‌ക്രീനിംഗ് ഉപകരണം ഉണ്ട്. ചില ചോദ്യങ്ങൾ ചോദിച്ചാണ് സുരക്ഷ ഉറപ്പാക്കുന്നത്. പച്ച നിറത്തിലും ചുവന്ന നിരത്തിലുമുള്ള ടിക്ക് മാർക്കുകളാണ് ഇവിടെ പ്രവേശിക്കുന്നതിലെ സുരക്ഷിതത്വം നിർണയിക്കുന്നത്.
ആരോഗ്യ സേവനങ്ങളിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണം:

  • ഒരു രോഗിക്കൊപ്പം ഒരു സന്ദർശകനെ മാത്രമേ അനുവദിക്കൂ
  • അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ഒരാളെയോ ഒരു കെയററെയോ മാത്രമേ അനുവദിക്കൂ
വിദ്യാഭ്യാസം

  • എല്ലാ സ്കൂളുകളിലും പൂർണരീതിയിൽ ക്ലാസ് തുടങ്ങി

കൂടുതല്‍ വിവരങ്ങള്‍ക്ക്: 


 

 


Share
Published 13 May 2020 2:39pm
Updated 11 December 2020 11:14am
By SBS/ALC Content
Source: SBS


Share this with family and friends