Settlement Guide: തൊഴിലിടങ്ങളിലേക്ക് മടങ്ങുമ്പോൾ എങ്ങനെ കൊവിഡ് സുരക്ഷ ഉറപ്പാക്കാം?

ഓസ്‌ട്രേലിയയിൽ കൊവിഡ് ബാധ കുറഞ്ഞതോടെ വീട്ടിലിരുന്നു ജോലി ചെയ്ത നല്ലൊരു വിഭാഗം ആളുകൾ തൊഴിലിടങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. തൊഴിലിടങ്ങളിൽ സുരക്ഷിതരായിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്ന് ഇവിടെ അറിയാം.

COVID-19: These steps will make your return to work COVID-safe

Source: Getty Images/valentinrussanov

സാമൂഹിക വ്യാപനം ഇല്ലെങ്കിലും കൊവിഡ് കാലത്ത് ആരംഭിച്ച കൈവൃത്തിയാക്കലും അകലം പാലിക്കലുമെല്ലാം ഭൂരിഭാഗം പേരും തുടരുന്നുണ്ട്.

വീടുകളിൽ നിന്ന് പുറത്തിറങ്ങിയാൽ 63 ശതമാനം ഓസ്‌ട്രേലിയക്കാരും പ്രതലങ്ങളിൽ സ്പർശിക്കുന്നത് ജാഗ്രതയോടെയാണെന്ന് പുതിയ ഗവേഷണത്തിൽ കണ്ടെത്തിയതായി ഫന്റാസ്റ്റിക് സർവീസസ് ഗ്രൂപ്പ് സി ഇ ഒ റൂൺ സോവിൻഡൽ പറഞ്ഞു.

അതിനാൽ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്ന പലരും ശ്രദ്ധയോടെയാണ് പ്രതലങ്ങളിൽ തൊടുന്നതും മറ്റുള്ളവരെ സമീപിക്കുന്നതും.
Employees going through mandatory temperature checks in office
Workplace temperature checks can help employees with the confidence and peace of mind that their workplace is safe. Source: Getty Images/Luis Alvarez
കൊവിഡ് സുരക്ഷാ പദ്ധതി പാലിച്ചുകൊണ്ട് എല്ലാ തൊഴിലിടങ്ങളും സുരക്ഷിതത്വം ഉറപ്പാക്കിയാണ് പ്രവർത്തിക്കുന്നത്. യോഗങ്ങൾ ചേരുന്നതിനുമെല്ലാം ഓഫീസുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

യോഗം ചേരുന്ന മുറിയിൽ ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

തൊഴിലിടങ്ങളിൽ എത്തിയാൽ അകലം പാലിക്കാനും സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കാനും മേശയും മറ്റും തുടയ്ക്കാനുമെല്ലാം ശ്രദ്ധിക്കാറുണ്ടെന്ന് ലിടങ്ങളിലേക്ക്  മടങ്ങുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ലന ബോഗ‌നോവിക് പറഞ്ഞു.
Man applying social distancing sign at office
Practising the COVIDSafe Plan's simple principles can help manage back-to-work anxiety. Source: Getty Images/mixetto
മാത്രമല്ല ജോലിക്ക് എത്തുമ്പോൾ ശരീര താപനില പരിശോധിക്കുന്നത് കൊണ്ട് തന്നെ കൂടുതൽ സുരക്ഷിതത്വം തോന്നാറുണ്ടെന്നും ലന ചൂണ്ടിക്കാട്ടി.

ഓഫീസുകളിലെ വാതിലുകളും മറ്റും തുറക്കാൻ ഫൂട് ഹാൻഡിലുകൾ ഉപയോഗിക്കണമെന്ന് റൂൺ സൊവൻഡൽ അഭിപ്രായപ്പെട്ടു.

കൊവിഡ് സുരക്ഷാ പദ്ധതി

  • കൈ വൃത്തിയാക്കുക
  • അകലം പാലിക്കുക
  • ആവശ്യമുള്ളപ്പോൾ മാസ്ക് ധരിക്കുക
  • വിസ്താരമില്ലാത്ത ഇടങ്ങളിൽ ആളുകളുമായി ഇടപെടുക
  • കൊവിഡ് പരിശോധന ആവശ്യമുള്ള സഹപ്രവർത്തകരെ പിന്തുണയ്ക്കുക
  • നേരിയ രോഗലക്ഷണമുണ്ടെങ്കിൽ വീട്ടിൽ ഇരിക്കുക
A man in protective suit disinfecting office work space
SafeWork Director of Health and Safe Design, Jim Kelly says that deep cleans services are unnecessary unless there is an outbreak in the working environment. Source: Getty Images/South_agency

Share
Published 26 March 2021 4:00pm
By Josipa Kosanovic


Share this with family and friends