ഓസ്ട്രേലിയയിലെ കൊവിഡ്-19 വാക്സിൻ വിതരണം
സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്സിൻ ലഭ്യമായാൽ ഉടൻ തന്നെ എല്ലാ ഓസ്ട്രേലിയക്കാരിലേക്കും അത് എത്തിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
നിങ്ങൾക്ക് ഇപ്പോൾ കൊവിഡ് വാക്സിൻ കിട്ടുമോ എന്നറിയാനും, വാക്സിനേഷൻ ബുക്ക് ചെയ്യാനുമായി ഈ വെബ്സൈറ്റ് സന്ദർശിക്കുക:
നിങ്ങളുടെ GPയുടെ അടുത്തും വാക്സിൻ ലഭിക്കാനായി ബുക്ക് ചെയ്യാം. നിങ്ങളുടെ ഭാഷയിൽ വാക്സിനെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ ലഭിക്കും:
ഏതൊക്കെ വാക്സിനുകളാണ് നൽകുന്നത്?
16 വയസിനും 59 വയസിനും ഇടയിലുള്ളവർക്ക് COVID-19 Comirnatry (ഫൈസർ) വാക്സിൻ നൽകാനാണ് ഓസ്ട്രേലിയൻ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (ATAGI) ശുപാർശ ചെയ്യുന്നത്.
18നും 59നും ഇടയിലുള്ളവർക്ക് ആസ്ട്രസെനക്ക വാക്സിനും നൽകാവുന്നതാണ്.
16 വയസിൽ താഴെയുള്ളവർക്ക് ഓസ്ട്രേലിയയിൽ ഇപ്പോൾ വാക്സിൻ ലഭിക്കില്ല.
കൊവിഡ് കാലത്തെ മാനസികാരോഗ്യസേവനങ്ങൾ
2020 മുതൽ മെഡികെയർ സബ്സിഡിയോടെ ഓരോ വർഷവും പത്ത് മാനസികാരോഗ്യ തെറാപ്പി സെഷനുകൾ സർക്കാർ അനുവദിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി, തയ്യാറാക്കിയിട്ടുള്ളവർക്ക് മനോരോഗവിദഗ്ധരെയും, ജി പി മാരെയും മനശാസ്ത്രജ്ഞരെയും കാണാനാണ് ഇത്.
കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് മാനസികാരോഗ്യ വിവരങ്ങൾ നൽകുന്നതിനായി, ‘ എന്ന വെബ്സൈറ്റ് മുഖേന സർക്കാർ സഹായം നൽകുന്നുണ്ട്. മഹാമാരിക്കാലത്ത്, പ്രത്യേകിച്ച് ഐസൊലേഷനിലായിരിക്കുമ്പോൾ, എങ്ങനെ മാനസികാരോഗ്യം നിലനിർത്താമെന്ന വിവരങ്ങളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഇതിലൂടെ നൽകുന്നത്.
ബഹുസ്വര സമൂഹങ്ങളിൽ (CALD) നിന്നുള്ളവർക്ക് സേവനങ്ങളും, വിവരങ്ങളും, മറ്റു സഹായവും സുഗമമായി എത്തിക്കുന്നത് ലക്ഷ്യമിട്ട് മെന്റൽ ഹെൽത്ത് ഓസ്ട്രേലിയ എന്ന പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.
നിങ്ങളുടെ ഭാഷയിൽ സഹായം വേണമെങ്കിൽ, TIS നാഷണലിനെ 131 450 എന്ന നമ്പരിൽ വിളിക്കുക. അല്ലെങ്കിൽ സന്ദർശിച്ച് പരിഭാഷകന്റെ സഹായം തേടാം.
കൂടുതൽ വിവരങ്ങൾ
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ (പാൻഡമിക് ലീവ് ആനുകൂല്യം)
നിങ്ങള്‍ കൊവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ദേശീയ ഡെബ്റ്റ് ഹെല്‍പ്പ്‌ലൈനെ 1800 007 007ല്‍ ബന്ധപ്പെടാം
സ്വയം ഐസൊലേറ്റ് ചെയ്യേണ്ടി വരുന്നവർക്ക് മെഡിക്കൽ ലീവോ, ജോബ് സീക്കറും ജോബ് കീപ്പറും ഉൾപ്പെടെയുള്ള മറ്റു ആനുകൂല്യങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഈ ആനുകൂല്യം ലഭിക്കുക. താൽക്കാലിക വിസകളിലുള്ളവർക്കും ഇത് ലഭ്യമാകും.
ഓരോ സംസ്ഥാനത്തെയും ആനുകൂല്യം ഇങ്ങനെയാണ്
എങ്ങനെ കൊവിഡ്-19 പകരുന്നത് തടയാം?
വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് കൊവിഡ്-19 പകരുന്നത് ഈ മാർഗ്ഗങ്ങളിലൂടെയാണ്:
- രോഗബാധയുള്ള ഒരു വ്യക്തിയുമായി അടുത്ത സമ്പർക്കം.
- രോഗബാധ സ്ഥിരീകരിച്ച വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉള്ള അടുത്ത സമ്പർക്കം
- രോഗബാധ സ്ഥിരീകരിച്ച ഒരു വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ രോഗാണുബാധിച്ച ഒരു വസ്തുവിലോ പ്രതലത്തിലോ (വാതിൽപ്പിടിയും മേശകളും പോലെ) തൊട്ട ശേഷം, നിങ്ങളുടെ വായിലോ മുഖത്തോ തൊടുമ്പോൾ
കൈകൾ വൃത്തിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നല്ല ശീലങ്ങൾ പിന്തുടരുക, സുഖമില്ലാത്ത സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക തുടങ്ങിയവയാണ് മിക്ക വൈറസുകളെയും പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നിങ്ങൾക്ക് ചെയ്യാവുന്നത് ഇതാണ്:
- സാമൂഹിക അകലം പാലിക്കുക - മറ്റുള്ളവരുമായി 1.5 മീറ്റർ അകലവും, 4 ചതുരശ്ര മീറ്ററിൽ ഒരാൾ മാത്രം എന്ന വ്യവസ്ഥയും
- സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക. പ്രത്യേകിച്ചും ഭക്ഷണത്തിന് മുമ്പും ശേഷവും, ടോയ്ലറ്റ് ഉപയോഗത്തിനു ശേഷവും.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും മറച്ചുപിടിക്കുക, ടിഷ്യൂ ബിന്നിൽ ഉപേക്ഷിക്കുക, ആൾക്കഹോൾ ഉള്ള ഹാൻറ് സാനിട്ടൈസറുകൾ ഉപയോഗിക്കുക.
- നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടെങ്കിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക (കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കുക)
ഓസ്ട്രേലിയയിലുള്ള എല്ലാവരും കൊവിഡ്സേഫ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആണ് സർക്കാർ നിർദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ
ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തുക?
ചെറിയ അസ്വാസ്ഥ്യം മുതൽ ന്യുമോണിയ വരെ കൊവിഡ്-19ന്റെ ലക്ഷണങ്ങളാകാം.
മറ്റ് തരത്തിലുള്ള ജലദോഷത്തിന്റെയും ഫ്ലൂവിന്റെയും ലക്ഷണങ്ങൾക്ക് സമാനമാണ് കൊവിഡ്-19 ലക്ഷണങ്ങളും. ഉദാഹരണത്തിന്:
- പനി
- ശ്വസനസംബന്ധിയായ പ്രശ്നങ്ങൾ
- ചുമ
- തൊണ്ടവേദന
- മറ്റു ലക്ഷണങ്ങൾ: മൂക്കൊലിപ്പ്, തലവേദന, സന്ധിവേദന, പേശിവേദന, ഛർദ്ദിൽ, വയറിളക്കം, ഗന്ധം മനസിലാക്കാൻ പ്രയാസം, അരുചി, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവ
വീട്ടിൽ നിന്ന് രോഗലക്ഷണങ്ങൾ പരിശോധിക്കാൻ കഴിയുന്ന തരത്തിൽ അധികൃതർ ഒരു കൊവിഡ്-19 സിംപ്റ്റം ചെക്കർ വികസിപ്പിച്ചിട്ടുണ്ട്:
കൊറോണവൈറസ് ബാധയ്ക്ക് ഇപ്പോൾ കൃത്യമായ ചികിത്സകളൊന്നുമില്ല. എന്നാൽ അനുബന്ധ രോഗലക്ഷണങ്ങൾക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാൻ കഴിയും. ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലപ്രദമല്ല.
നിങ്ങൾക്ക് രോഗലക്ഷണങ്ങൾ വരികയാണെങ്കിൽ എത്രയും വേഗം പരിശോധന നടത്തണം.
നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കണമെങ്കിൽ, ദേശീയ കൊറോണവൈറസ് ഹോട്ട്ലൈനിൽ വിളിച്ച് ഉപദേശം തേടാം. എല്ലാദിവസവും, 24 മണിക്കൂറും 1800 020 080 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
എവിടെ പരിശോധന നടത്താം
ശ്വാസതടസ്സമോ മറ്റെന്തെങ്കിലും അടിയന്തര ആരോഗ്യപ്രശ്നമോ ഉണ്ടെങ്കിൽ എമർജൻസി വിഭാഗവുമായി ബന്ധപ്പെടുക. നമ്പർ 000
നിങ്ങൾക്ക് കൊവിഡ് – 19 സ്ഥിരീകരിച്ചാൽ പിന്നെ നിർബന്ധമായും വീട്ടിനുള്ളിൽ തന്നെ കഴിയണം:
- ജോലിസ്ഥലം, സ്കൂൾ, ഷോപ്പിംഗ് സെന്റർ, ചൈൽഡ്കെയർ, യൂണിവേഴ്സിറ്റി അങ്ങനെ പൊതുസ്ഥലങ്ങളിൽ ഒന്നും പോകരുത്
- നിങ്ങൾക്കുള്ള ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടുക. നിങ്ങളുടെ വാതിലിന് മുന്നിൽ അത് വയ്ക്കാൻ നിർദ്ദേശിക്കുക
- സന്ദർശകരെ അനുവദിക്കരുത്. വീട്ടിൽ നിങ്ങൾക്കൊപ്പം സ്ഥിരമായി കഴിയുന്നവർ മാത്രമേ പാടുള്ളൂ
ആർക്കാണ് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളത്?
വൈറസ് ബാധിക്കുന്ന പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. ചിലർക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമായിരിക്കും, അവർ വേഗം സുഖപ്പെടുകയും ചെയ്യും. എന്നാൽ മറ്റു ചിലർ വളരെ വേഗത്തിൽ കടുത്ത രോഗബാധിതരാകാൻ സാധ്യതയുണ്ട്. മുമ്പുള്ള വിവിധ കൊറോണവൈറസ് ബാധകളുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ, രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നത് ഈ വിഭാഗങ്ങൾക്കാണ്:
- ഒന്നോ അതിലേറെയോ ദീർഘകാല രോഗങ്ങളുള്ള, 50 വയസിൽ കൂടുതൽ പ്രായമുള്ള ആദിമവർഗ്ഗ വിഭാഗക്കാർ
- ദീർഘകാല രോഗങ്ങളുള്ള 65 വയസിൽ കൂടുതൽ പ്രായമുള്ളവർ. ഏതൊക്കെയാണ് “ദീർഘകാല രോഗങ്ങൾ” എന്ന കാര്യത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദീകരണം നൽകും
- 70 വയസിനു മേൽ പ്രായമുള്ളവർ
- രോഗപ്രതിരോധ ശേഷി കുറഞ്ഞവർ
മാസ്ക് ധരിക്കണോ?
പല സംസ്ഥാനങ്ങളിലും മാസ്ക് നിർദ്ദേശിക്കുകയോ നിർബന്ധമാക്കുകയോ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ സംസ്ഥാനത്തെയോ ടെറിട്ടറിയിലെയോ സാഹചര്യം മാറുമ്പോൾ മാസ്ക് സംബന്ധിച്ചുള്ള നിർദ്ദേശങ്ങളിലും മാറ്റമുണ്ടാകും. നിങ്ങൾ ജീവിക്കുന്ന പ്രദേശത്തെക്കുറിച്ച്, നിങ്ങളുടെ സംസ്ഥാന സർക്കാർ നൽകുന്ന പുതിയ നിർദ്ദേശങ്ങൾ പിന്തുടരാൻ ശ്രമിക്കുക
മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ഓരോ സംസ്ഥാനത്തെയും നിർദ്ദേശങ്ങൾ ഇവയാണ്
ഓസ്ട്രേലിയയിലേക്കോ പുറത്തേക്കോ യാത്ര ചെയ്യുന്നത്
അതിർത്തി അടയ്ക്കുന്നത് പോലുള്ള നിയന്ത്രണങ്ങൾ സംസ്ഥാന\ടെറിട്ടറി സർക്കാരുകൾക്ക് ഏർപ്പെടുത്താൻ കഴിയും.
നിർബന്ധിത വിവര ശേഖരണം
2020 ഒക്ടോബർ ഒന്നു മുതൽ കോൺടാക്ട് ട്രേസിംഗിനെ സഹായിക്കാനായി എല്ലാ ആഭ്യന്തര വിമാനയാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. പേര്, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ, താമസിക്കുന്ന സംസ്ഥാനം എന്നീ വിശദാംശങ്ങളാണ് നിർബന്ധമായും ശേഖരിക്കേണ്ടത്.
പൊതുഗതാഗതം: ദേശീയ നിർദ്ദേശങ്ങൾ
പൊതുഗതാഗത സംവിധാനങ്ങൾ സംസ്ഥാനങ്ങളുടെയും ടെറിട്ടറികളുടെയും അധികാരപരിധിയിൽ വരുന്ന വിഷയമാണ്. എന്നാൽ ഇവയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ ദേശീയ ക്യാബിനറ്റ് നൽകിയിട്ടുണ്ട്. സുഖമില്ലാത്തപ്പോൾ യാത്ര ചെയ്യരുത്, ഡ്രൈവറിൽ നിന്നും മറ്റു യാത്രികരിൽ നിന്നും സാമൂഹിക അകലം പാലിക്കുക, യാത്രാക്കൂലി പണമായി നൽകുന്നത് ഒഴിവാക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.
പൊതുഗതാഗത സംവിധാനങ്ങൾക്കായുള്ള കൂടുതൽ നിർദ്ദേശങ്ങൾ ഇവിടെ കാണാം:
യാത്രാ നിയന്ത്രണങ്ങൾ
വിദേശത്തു നിന്നും ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളിലേക്ക് അനുവദിക്കുന്ന യാത്രക്കാര്‍ക്ക് താൽക്കാലിക നിയന്ത്രണങ്ങളുണ്ട്. ഇത് കാലാകാലങ്ങളിൽ സർക്കാർ പുനപരിശോധിക്കുന്നുണ്ട്.
ക്വാറന്റൈന്‍ സംവിധാനങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്.
ഈ താല്‍ക്കാലിക നടപടികള്‍ പതിവായി വിലയിരുത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്നുണ്ട്
ക്വാറന്റൈനും പരിശോധനകളും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്. വിശദാംശങ്ങൾ ഇവിടെ അറിയാം.
- NSW:
- VIC:
- ACT:
- NT:
- QLD:
- SA:
- TASMANIA:
- WA:
ഓസ്ട്രേലിയൻ പൗരൻമാർക്കും പെർമനന്റ് റെസിഡന്റ്സിനും വിദേശത്തേക്കു പോകാനും വിലക്കുണ്ട്.
അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ വിദേശയാത്ര അനുവദിക്കും. അതിനായി ഓൺലൈൻ മുഖേന ഇളവിന് അപേക്ഷിക്കണം. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഇളവിന് അപേക്ഷിക്കാം:
- കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള യാത്ര – വിദേശരാജ്യങ്ങൾക്കുള്ള സഹായം ഉൾപ്പെടെ
- അവശ്യസ്വഭാവമുള്ള വ്യവസായമേഖലകളുടെയും ബിസിനസുകളുടെയും ഭാഗമായുള്ള യാത്ര (കയറ്റുമതി, ഇറക്കുമതി മേഖലകൾ ഉൾപ്പെടെ)
- ഓസ്ട്രേലിയയിൽ ലഭ്യമല്ലാത്ത അടിയന്തര ചികിത്സ ലഭിക്കുന്നതിനായുള്ള യാത്ര
- ഒഴിവാക്കാനാവാത്ത അടിയന്തര വ്യക്തിഗത ആവശ്യങ്ങൾക്കുള്ള യാത്ര
- മാനുഷികപരമായ സഹായങ്ങൾ നൽകുന്നതിനുള്ള യാത്ര
- ദേശീയതാൽപര്യം മുൻനിർത്തിയുള്ള യാത്രകൾ
SOURCE AUSTRALIAN GOVERNMENT DEPARTMENT OF HOME AFFAIRS
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. Testing for coronavirus is now widely available across Australia.
If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .