കൊവിഡ് ബാധ രൂക്ഷമായതിനു പിന്നാലെ മാര്‍ച്ച് അവസാനവാരം മുതല്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.
വിക്ടോറിയയില്‍ വൈറസിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ, അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന നടപടി ഇനിയും നീണ്ടുപോകാം എന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വ്യക്തമാക്കിയത്.
അദ്ദേഹം ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷം അറിയിച്ചിരുന്നു.
വിവിധ സാഹചര്യങ്ങളിലുള്ളവരെയാണ് ഇത് ബാധിക്കുക. ഇത് എങ്ങനെയെന്ന് അറിയാം.
നിലവില്‍ ഓസ്‌ട്രേലിയയില്‍ ഉള്ളവര്‍
ഓസ്‌ട്രേലിയന്‍ പൗരന്‍മാരും PR ഉള്ളവരും
ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്‌റ് റെസിഡന്റ്‌സിനും വിദേശത്തേക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ല എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഏതൊക്കെ സാഹചര്യങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് വിദേശത്തേക്ക് പോകാന്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
- അടിയന്തര ചികിത്സയ്ക്കായുള്ള യാത്ര - ആ ചികിത്സ ഓസ്‌ട്രേലിയയില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍
- അടിയന്തര സ്വഭാവമുള്ളതും, ഒഴിവാക്കാന്‍ കഴിയാത്തതുമായ വ്യക്തിഗത ആവശ്യങ്ങള്‍ക്ക്
- ഉറ്റ ബന്ധുക്കളുടെ മരണമോ രോഗമോ പോലുള്ള സാഹചര്യങ്ങളില്‍ (compassionate and humanitarian reasons)
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള യാത്ര
- അവശ്യസ്വഭാവമുള്ള ബിസിനസുകളുടെയും വ്യവസായങ്ങളുടെയും ഭാഗമായുള്ള യാത്ര
- രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള യാത്ര
ഇളവ് ലഭിക്കുന്നതിന് ആവശ്യമായ തെളിവുകളും ഹാജരാക്കണം.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയതിക്ക് രണ്ടാഴ്ച മുമ്പെങ്കിലും ഇളവിനായി അപേക്ഷിക്കണം. എന്നാല്‍ യാത്ര ചെയ്യുന്നതിന് മൂന്നു മാസത്തിനകം ആകണം ഇത്.

A international flight arrival board shows canceled flights at Christchurch Airport in New Zealand Source: AAP Image/AP Photo/Mark Baker
താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിന് ഇളവുണ്ട്:
- സാധാരണരീതിയില്‍ മറ്റൊരു രാജ്യത്തെ റെസിഡന്റ് ആണെങ്കില്‍ (ഇരട്ട പൗരത്വമുള്ളവര്‍ക്ക് ഇത് പ്രയോജനപ്രദമാകും)
- വിമാനം, കപ്പല്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍
- സ്‌പെഷ്യല്‍ കാറ്റഗറി വിസയുള്ള ന്യൂസിലന്റ് പൗരന്‍മാര്‍
- ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍
താല്‍ക്കാലിക വിസകളിലുള്ളവര്‍
താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് മടങ്ങിപ്പോകുന്നതിന് തടസ്സങ്ങളില്ല.
സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തി തുറന്നിരിക്കുകയും, വിമാനസര്‍വിസുകള്‍ ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മടങ്ങിപ്പോകാം.
മടങ്ങിപ്പോകുന്നതിന് പ്രയാസം നേരിടുന്ന താല്‍ക്കാലിക വിസകളിലുള്ളവര്‍ക്ക് ആഭ്യന്തര വകുപ്പ് ഒരുക്കിയിട്ടുണ്ട്.
രജിസ്റ്റര്‍ ചെയ്യുന്നവരുടെ രാജ്യത്തിന്റെ എംബസിക്കോ ഹൈക്കമ്മീഷനോ ഈ വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൈമാറും.
വിസ കാലാവധി അവസാനിച്ചാല്‍
സന്ദര്‍ശക വിസ:
ഓസ്‌ട്രേലിയന്‍ സന്ദര്‍ശക വിസയുടെ കാലാവധി നീട്ടാന്‍ അനുവാദമില്ല. അതിനാല്‍, വിസ കാലാവധി കഴിയും മുമ്പ് പുതിയ വിസയ്ക്കായി അപേക്ഷിക്കണം എന്നാണ് വ്യവസ്ഥ.
No Further Stay (8503) എന്ന വ്യവസ്ഥ വിസയിലുണ്ടെങ്കില്‍, അത് ഇളവു ചെയ്യാനായി അപേക്ഷിക്കണം.
എന്നാല്‍ പുതിയ വിസയ്ക്കായി അപേക്ഷിക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടോ മറ്റ് പ്രയാസങ്ങളോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം
കൊവിഡ്-19 പാന്‍ഡമിക് വിസ സൗജന്യമാണ്
എന്നാല്‍ മറ്റൊരു വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയില്ല എന്ന് തെളിയിക്കേണ്ടി വരും.
താല്‍ക്കാലിക തൊഴില്‍ വിസകള്‍
താല്‍ക്കാലിക സ്‌കില്‍ ഷോര്‍ട്ടേജ് വിസ (സബ്ക്ലാസ് 482) താല്‍ക്കാലിക തൊഴില്‍ (സ്‌കില്‍ഡ്) വിസ (സബ്ക്ലാസ് 457) എന്നിവയിലുള്ളവര്‍ക്ക് തിരിച്ചു പോകാന്‍ നിയന്ത്രണങ്ങളില്ല.
വിസ കാലാവധിയുള്ളപ്പോള്‍ ഓസ്‌ട്രേലിയയില്‍ തുടരാനും കഴിയും.
ഈ വിസയിലുള്ളവരെ കൊവിഡ് പ്രതിസന്ധി മൂലം താല്‍ക്കാലികമായി ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയാലും (Stood down) വിസ സാധുവായി തുടരും.
എന്നാല്‍ ജോലി നഷ്ടമായാല്‍ (laid off) 60 ദിവസത്തിനുള്ളില്‍ പുതിയ സ്‌പോണ്‍സറെ കണ്ടുപിടിക്കണം. അല്ലെങ്കില്‍ ഓസ്‌ട്രേലിയ വിട്ടുപോകണം എന്നാണ് വ്യവസ്ഥ.
വിമാനം ലഭ്യമല്ലാത്തതു മൂലമോ, മാതൃരാജ്യത്തെ നിയന്ത്രണങ്ങള്‍ മൂലമോ തിരികെ പോകാന്‍ കഴിയില്ലെങ്കില്‍, പുതിയ ഓസ്‌ട്രേലിയന്‍ വിസക്ക് അപേക്ഷിക്കണം.
ആരോഗ്യമേഖല, ചൈല്‍ഡ് കെയര്‍, ഡിസെബിലിറ്റി കെയര്‍, ഏജ്ഡ് കെയര്‍, കൃഷി തുടങ്ങിയ മേഖലകളിലുള്ളവര്‍ക്ക് അര്‍ഹതയുണ്ടാകും. ഇതില്‍ ജോലി ചെയ്യാനും കഴിയും.
ഇത്തരം മേഖലകളില്‍ ജോലി ചെയ്യുന്നവരല്ലെങ്കിലും കൊവിഡ്-19 പാന്‍ഡമിക് ഇവന്‍്‌റ വിസ ലഭിക്കാം. പക്ഷേ മറ്റൊരു വിസയ്ക്കും അപേക്ഷിക്കാന്‍ കഴിയില്ല എന്ന് തെളിയിക്കേണ്ടി വരും.
മറ്റൊരു വിസയ്ക്ക് അപേക്ഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തതും ഇതിന് ഒരു കാരണമായി കാണിക്കാം.
ബ്രിഡ്ജിംഗ് വിസകള്‍
ബ്രിഡ്ജിംഗ് A, B, C
ഒരു വിസ അപേക്ഷയിലോ, അതിന്‍മേലുള്ള പുനപരിശോധനാ നടപടികളിലോ തീരുമാനമെടുക്കുന്നതിനുള്ള കാലാവധിയില്‍ ലഭിക്കുന്ന ബ്രിഡ്ജിംഗ് വിസകളാണ് ഇവ.
അപേക്ഷകളില്‍ തീരുമാനമാകുന്നതുവരെ ഈ ബ്രിഡ്ജിംഗ് വിസകളിലുള്ളവര്‍ക്ക് ഓസ്‌ട്രേലിയയില്‍ തുടരാം.
ബ്രിഡ്ജിംഗ് വിസ Aയിലോ, Cയിലോ ഉള്ളവര്‍ ഓസ്‌ട്രേലിയയില്‍ നിന്ന് പുറത്തേക്ക് പോയാല്‍ അവരുടെ വിസ റദ്ദാകും. പിന്നീട് തിരിച്ചെത്തണമെങ്കില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കേണ്ടി വരും.

Sleeping on the train Source: Getty Images/FatCamera
ബ്രിഡ്ജിംഗ് വിസ B യിലുള്ളവര്‍ വിദേശത്തേക്ക് പോയാലും വിസ കാലാവധിയും, അപേക്ഷ പരിഗണിക്കുന്നതും തുടരും. എന്നാല്‍ ഓസ്‌ട്രേലിയന്‍ അതിര്‍ത്തി തുറന്ന ശേഷം മാത്രമേ തിരിച്ചെത്താന്‍ കഴിയൂ. (മറ്റ് ഇളവുകള്‍ ഇല്ലെങ്കില്‍)
ബ്രിഡ്ജിംഗ് വിസ E
തിരികെ പോകാനുള്ള നടപടികള്‍ സ്വീകരിക്കുന്ന കാലാവധിയിലേക്ക് ഉപയോഗിക്കാവുന്ന വിസയാണ് ഇത്.
മറ്റൊരു വിസയും ഇല്ലാതാകുന്ന സാഹചര്യമുണ്ടെങ്കില്‍ ബ്രിഡ്ജിംഗ് വിസ Eക്ക് അപേക്ഷിക്കാം.
ഈ വിസയില്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകുന്നവര്‍ക്ക് പിന്നീട് ഓസ്‌ട്രേലിയന്‍ വിസ ലഭിക്കുന്നതിന്
വിദേശത്തുള്ളവര്‍
ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും പെര്‍മനന്‌റ് റെസിഡന്റ്‌സിനും മാത്രമായി രാജ്യത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയതിനു പിന്നാലെ, രാജ്യത്തേക്കുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് പോലും പരിധി നിശ്ചയിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്കും റെസിഡന്റ്‌സിനും തിരിച്ചെത്താന്‍ തടസ്സമില്ല. എന്നാല്‍ വിമാനസര്‍വീസും, അതില്‍ സീറ്റും ലഭ്യമാകണം.
തിരിച്ചെത്തിയാലും സ്വന്തം ചെലവില്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും.
തിരിച്ചെത്താന്‍ അനുമതിയുള്ള വിഭാഗങ്ങള്‍ ഇതാണ്:
- ഓസ്‌ട്രേലിയന്‍ പൗരന്‍
- പെര്‍മനന്റ് റെസിഡന്റ്
- ഇവരുടെ അടുത്ത കുടുംബാംഗം
- ഓസ്‌ട്രേലിയന്‍ റെസിഡന്റായ ന്യൂസിലന്റ് പൗരന്‍
- ഓസ്‌ട്രേലിയയില്‍ നിയോഗിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥന്‍
- ഓസ്‌ട്രേലിയ വഴി കടന്നുപോകുന്നവര്‍ (ട്രാന്‍സിറ്റ് സമയം 72 മണിക്കൂറില്‍ താഴെ)
- വിമാനജീവനക്കാര്‍
- കപ്പല്‍ ജീവനക്കാര്‍
വിദേശപൗരന്‍മാര്‍
പ്രത്യേക ഇളവു നേടിയാല്‍ മാത്രമേ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ കഴിയൂ.
അപേക്ഷിക്കാനും, അതിന്റെ പുരോഗതി വിലയിരുത്താനും, തീരുമാനം ഉടനടി അറിയാനും ഇതിലൂടെ കഴിയും.
ഇളവുകള്‍ നല്‍കുന്നത് ഈ പറയുന്ന വിഭാഗങ്ങള്‍ക്കാണ്:
- കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെയോ, സംസ്ഥാന സര്‍ക്കാരുകളുടെയോ ക്ഷണപ്രകാരം വരുന്നവര്‍
- എയര്‍ ആംബുലന്‍സും, മെഡിക്കല്‍ ഇവാക്വേഷനും പോലുള്ള അടിയന്തര-സ്‌പെഷ്യലിസ്റ്റ് ആരോഗ്യ സേവന രംഗത്ത ്പ്രവര്‍ത്തിക്കുന്നവര്‍
- നിര്‍ദ്ദിഷ്ട വൈദഗ്ധ്യമുള്ളവര്‍ അല്ലെങ്കില്‍ അടിയന്തര ആവശ്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍
- ഏതെങ്കിലും തരത്തില്‍ രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനായി എത്തുന്നവര്‍
- സൈനികര്‍
- ഉറ്റ ബന്ധുക്കളുടെ മരണവും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും പോലുള്ള മാനുഷികസാഹചര്യങ്ങളില്‍ (Compassionate and compelling reasons)
ബന്ധുക്കളുടെ മരണവും ആരോഗ്യപ്രശ്‌നങ്ങളും പോലുള്ള മാനുഷിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ബോര്‍ഡര്‍ ഫോഴ്‌സ് കമ്മീഷണറായിരിക്കും ഇളവ് അനുവദിക്കുക. അത് തെളിയിക്കുന്നതിനാവശ്യമായ രേഖകളും അപേക്ഷക്കൊപ്പം ഹാജരാക്കണം.
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍
ഓസ്‌ട്രേലിയയില്‍ പഠിക്കുന്നതും പഠിക്കാന്‍ ആഗ്രഹിക്കുന്നതുമായ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്കും ഇപ്പോള്‍ പ്രവേശനം അനുവദിക്കുന്നില്ല.
പൈലറ്റ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ വീണ്ടും കൊണ്ടുവരാന്‍ തീരുമാനിച്ചെങ്കിലും വിക്ടോറിയയിലെ സാഹചര്യം കണക്കിലെടുത്ത് അത് മാറ്റിവച്ചു.
വിസ നല്‍കി തുടങ്ങി
ഓസ്‌ട്രേലിയയ്ക്ക് പുറത്തു നിന്ന് പുതിയ സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് അത് വീണ്ടും നല്‍കി തുടങ്ങി. എന്നാല്‍ അതിര്‍ത്തി അടച്ചിരിക്കുന്നതിനാല്‍ രാജ്യത്തേക്ക് വരാന്‍ കഴിയില്ല.
ഓണ്‍ലൈന്‍ പഠനം നടത്താനും കഴിയും.
സ്റ്റുഡന്റ് വിസ ഫീസ് ഒഴിവാക്കും
കൊവിഡ് പ്രതിസന്ധി കാരണം വിസ കാലാവധിക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക്, പുതിയ സ്റ്റുഡന്റ് വിസയ്ക്കായി സൗജന്യമായി അപേക്ഷിക്കാന്‍ കഴിയും.
2020 ഫെബ്രുവരി ഒന്നിനോ അതിനു ശേഷമോ സ്റ്റുഡന്റ് വിസ ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം. എന്നാല്‍ ഏതെങ്കിലും വിഷയത്തില്‍ പരാജയപ്പെടുകയോ, മറ്റു വ്യക്തിപരമായ കാരണങ്ങളോ കാരണം പഠനം നീട്ടേണ്ടി വരുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല.
അപേക്ഷയ്‌ക്കൊപ്പം കൊവിഡ് ബാധിത വിദ്യാര്‍ത്ഥി എന്ന് തെളിയിക്കുന്നതിനുള്ള കൂടി സമര്‍പ്പിക്കണം.
ഓസ്‌ട്രേലിയയിലും വിദേശത്തും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ (സബ്ക്ലാസ് 485)
ഓസ്‌ട്രേലിയയ്ക്ക് പുറത്തു നിന്നുള്ള ഓണ്‍ലൈന്‍ പഠന കാലാവധിയും പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്കായി കണക്കിലെടുക്കും. ഈ മാറ്റം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.
ഓസ്‌ട്രേലിയയ്ക്ക് പുറത്തു നിന്നും ഈ വിസയ്ക്ക് അപേക്ഷിക്കാനുള്ള അനുമതി നല്‍കാനാണ് പദ്ധതി. എന്നാല്‍ ഇത് നിലവില്‍ വന്നിട്ടില്ല.