ഓക്സ്ഫോർഡ് വാക്സിൻ പരീക്ഷണം വിജയിച്ചാൽ എല്ലാ ഓസ്ട്രേലിയക്കാർക്കും സൗജന്യമായി ലഭിക്കും

ഓക്സ്ഫോർഡ് സർവകലാശാല നടത്തുന്ന കൊവിഡ് വാക്സിൻ പരീക്ഷണം വിജയിച്ചാൽ ഓസ്ട്രേലിയയിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നതിന് സർക്കാർ കരാർ ഒപ്പുവച്ചു.

Samples from coronavirus vaccine trials are handled inside the Oxford Vaccine Group laboratory in Oxford, England, June 25, 2020.

Samples from coronavirus vaccine trials are handled inside the Oxford Vaccine Group laboratory in Oxford, England Source: AAP

കൊറോണവൈറസിനെ പ്രതിരോധിക്കാൻ കഴിയുമോ എന്നറിയുന്നതിനായി ലോകത്തിൽ ഇപ്പോൾ 160ലേറെ വാക്സിൻ പരീക്ഷണങ്ങളാണ് നടക്കുന്നത്.

ഇതിൽ കുറഞ്ഞത് 29 എണ്ണം മനുഷ്യരിലുള്ള പരീക്ഷണ ഘട്ടത്തിലേക്കും എത്തിയിട്ടുണ്ട്.

ഓസ്ട്രേലിയയിൽ ക്വീൻസ്ലാന്റ് സർവകലാശാല വികസിപ്പിച്ച വാക്സിനും മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്.

ലോകത്തെ ഈ വാക്സിൻ പരീക്ഷണങ്ങളിൽ ഏറ്റവുമധികം മുന്നേറിയിട്ടുള്ള ഒന്നാണ് ഓക്സ്ഫോർഡ് വാക്സിനെന്നും, അതിനാലാണ് അത് ലഭ്യമാക്കുന്നതിനായി കരാർ ഒപ്പുവച്ചതെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

ബ്രിട്ടൻ ആസ്ഥാനമായുള്ള ആസ്ട്ര സെനെക്ക എന്ന മരുന്നുനിർമ്മാണ കമ്പനിയുമായാണ് സർക്കാർ കരാർ ഒപ്പുവച്ചത്.

വാക്സിൻ പരീക്ഷണം പൂർണവിജയമാകുകയാണെങ്കിൽ ഓസ്ട്രേലിയയിൽ തന്നെ അതിന്റെ ഉത്പാദനം തുടങ്ങുന്നതിനാണ് കരാർ. പരീക്ഷണം വിജയിച്ചാൽ ഉടനടി ഉത്പാദനം തുടങ്ങാൻ കഴിയും.
എല്ലാ ഓസ്ട്രേലിയക്കാർക്കും സൗജന്യമായി ഈ വാക്സിൻ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയിട്ടുള്ള ഓക്സ്ഫോർഡ് വാക്സിൻ, ആയിരക്കണക്കിന് വോളന്റീയർമാർക്ക് നൽകിക്കഴിഞ്ഞു.

അതേസമയം, ഈ വാക്സിൻ പരീക്ഷണം പൂർണവിജയമാകുമെന്ന് ഇപ്പോഴും ഉറപ്പില്ല എന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
ഓക്സ്ഫോർഡ് വാക്സിനെന്നല്ല, ഏതെങ്കിലും ഒരു വാക്സിൻ വിജയകരമാകുമെന്ന് ഇപ്പോൾ ഉറപ്പു പറയാനാകില്ല.

ഇക്കാരണത്താൽ മറ്റ് നിരവധി വാക്സിൻ പരീക്ഷണ സ്ഥാപനങ്ങളുമായും സർക്കാർ ചർച്ച നടത്തുന്നുണ്ടെന്നും, രാജ്യത്തെ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഓക്സ്ഫോർഡ് പരീക്ഷണം വിജയിച്ചാൽ, ബയോടെക്നോളജി സ്ഥാപനമായ CSL ആകും ഓസ്ട്രേലിയയിൽ വാക്സിൻ നിർമ്മിക്കുക.

ഓസ്‌ട്രേലിയയ്ക്ക് ഈ വാക്സിന്റെ ഫോർമുല കൈമാറും. അതുപയോഗിച്ചാകും വാക്സിൻ ഉത്പാദിപ്പിക്കുന്നത്.

ആർക്കൊക്കെയാകും വാക്സിൻ ആദ്യഘട്ടത്തിൽ നൽകുക എന്ന് ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ഉപദേശം കണക്കിലെടുത്താകും തീരുമാനിക്കുക എന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഈ വാക്സിൻ എടുക്കുന്നത് നിർബന്ധിതമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മൂന്നിൽ രണ്ട് ഓസ്ട്രേലിയക്കാരെങ്കിലും വാക്സിൻ എടുത്തു കഴിഞ്ഞാൽ മാത്രമേ വാക്സിനേഷൻ പദ്ധതി ഫലപ്രദമാകൂ എന്ന് അദ്ദേഹം സൂചിപ്പിച്ചു.

എന്താകും വാക്സിന്റെ ചെലവെന്നോ, കരാർ തുക എത്രയാണെന്നോ സർക്കാർ വ്യക്തമാക്കിയിട്ടില്ല.

ഓക്സ്ഫോർഡ് വാക്സിൻ വിജയിച്ചാൽ ബ്രിട്ടീഷുകാർക്ക് ഇത് ലഭ്യമാക്കുന്നതിനായി പത്തു കോടി (നൂറു മില്യൺ) ഡോളറാണ് ബ്രിട്ടീഷ് സർക്കാർ നീക്കി വച്ചിരിക്കു
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 



Share
Published 19 August 2020 10:38am
Updated 19 August 2020 12:08pm


Share this with family and friends