ബാർബിക്യുവും, ബീച്ചുമെല്ലാമായാണ് ഓസ്ട്രേലിയയിലെമ്പാടുമുള്ള നല്ലൊരു ഭാഗം പേരും ഓസ്ട്രേലിയ ഡേ, അഥവാ ജനുവരി 26, ആഘോഷിക്കുക.
രാജ്യത്തിന് നൽകിയ സേവനം പരിഗണിച്ച് നൂറുകണക്കിന് പേർക്ക് ബഹുമതികളും അംഗീകാരങ്ങളും നൽകുന്ന ദിവസം കൂടിയാണ് അത്.
ഒട്ടേറെ പേർ ഓസ്ട്രേലിയൻ പൗരത്വം സ്വീകരിക്കുന്ന ദിവസവുമാണ് ഓസ്ട്രേലിയ ഡേ.
പക്ഷേ ഓസ്ട്രേലിയയിലെ ആദിമവർഗ്ഗ സമൂഹങ്ങൾക്ക് ഇതൊരു ആഘോഷദിവസമല്ല. മറിച്ച്, ദിവസമാണ്.
ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് കോളനിവത്കരണം തുടങ്ങിയ ദിവസത്തിന്റെ ഓർമ്മയാണ് ജനുവരി 26.ക്യാപ്റ്റൻ കുക്കിന്റെ നേത്വത്തിലുള്ള ആദ്യ ബ്രിട്ടീഷ് കപ്പൽ ഇവിടെയെത്തിയ ദിവസം.
മണ്ണിന്റെ യഥാർത്ഥ ഉടമകൾ തലമുറകളോളം നേരിട്ട അക്രമങ്ങളും, വംശഹത്യയും, വംശീയ അതിക്രമങ്ങളും, ക്രൂരതകളും എല്ലാം ഓർക്കുന്ന ദിവസം.
ഓസ്ട്രേലിയയുടെ ഐക്യവും അഖണ്ഡതയുമെല്ലാം ആഘോഷിക്കുന്നതിനുള്ള ദേശീയ ദിനം ഇത്തരത്തിൽ സംഘർഷങ്ങളുടെയും ക്രൂരതകളുടെയും ഓർമ്മപേറുന്ന ദിവസത്തിൽ തന്നെ വേണോ എന്ന ചോദ്യം ഏറെ നാളായി വ്യാപകമായി ചർച്ചയാകുന്നതാണ്.
ഒരുമിച്ചുണ്ടാകണം, ഭാവിക്കു വേണ്ടി
2021ലെ സെൻസസ് പ്രകാരം വിദേശത്ത് ജനിച്ച 70 ലക്ഷത്തിലേറെ പേരാണ് ഓസ്ട്രേലിയയിലുള്ളത്.
രാജ്യത്തെ ആകെ ജനസംഖ്യയുടെ 29.3 ശതമാനം പേർ.
60,000 വർഷത്തിലേറെയായി ഈ മണ്ണിൽ ജീവിക്കുന്നവരുടെ സംസ്കാരവും, കുടിയേറിയെത്തിയ 70 ലക്ഷം പേരുടെ സംസ്കാരവും ഉൾപ്പെടെ ആഘോഷിക്കുന്നതാകണം ദേശീയ ദിനം എന്നാണ് എത്യോപ്യൻ വംശജനായ അസെഫ ബെക്കലെ പറയുന്നത്.
ഓസ്ട്രേലിയ ഡേ ആഘോഷദിവസം മാറ്റുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് ബെക്കെലെയുടെ അഭിപ്രായം.
സമാധാനവും സന്തോഷവും ഐക്യവുമാണ് ഇത്തരം ആഘോഷങ്ങളിലൂടെ അന്തിമമായി നേടേണ്ടത്.
തെറ്റായ ദിവസമാണ് ഓസ്ട്രേലിയ ഡേ ആയി ആഘോഷിക്കുന്നതെന്ന് ആദിമവർഗ്ഗ ഗായകനും ഗാനരചയിതാവുമായ ഗവിൻ സോമേഴ്സും ചൂണ്ടിക്കാട്ടി.
അഭിമാനത്തോടെയും ഒരുമയോടെയും ആഘോഷിക്കാൻ കഴിയുന്ന ദിവസമാണ് ദേശീയ ദിനമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മൾ പരസ്പരം എങ്ങനെ കാണുന്നു എന്നു ചിന്തിക്കാൻ ഓസ്ട്രേലിയ ഡേയിൽ തയ്യാറാകുകയാണ് ഓരോ ഓസ്ട്രേലിയക്കാരും ചെയ്യാനുള്ളതെന്ന് ആദിമവർഗ്ഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന KWY എന്ന സന്നദ്ധസംഘടനയുടെ CEO ക്രൈഗ് റിഗ്നേ അഭിപ്രായപ്പെട്ടു.
ഒരുമിച്ചുള്ള ഭാവിയെക്കുറിച്ച് സങ്കൽപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം.
പൗരത്വദാന ചടങ്ങുകൾ
രാജ്യവ്യാപകമായ പൗരത്വ ദാന ചടങ്ങുകൾ നടത്തുന്ന ദിവസമാണ് ജനുവരി 26 എങ്കിലും, ചില കൗൺസിലുകൾ അത് ഒഴിവാക്കുന്നുണ്ട്.
വടക്കൻ മെൽബണിലെഅത്തരമൊരു തീരുമാനമാണ് എടുത്തിരിക്കുന്നത്. വുറുഞ്ജരി വോയി-വുറുംഗ് ജനതയുടെ പരമ്പരാഗത ഉടമസ്ഥയിലുള്ള കൂലിൻ ദേശത്താണ് ഈ കൗൺസിൽ.
ആദിമവർഗ്ഗ ജനത നൂറ്റാണ്ടുകൾ നേരിട്ട സംഘർഷങ്ങൾ കണക്കിലെടുത്താണ് പൗരത്വദാന ചടങ്ങുകൾ മാറ്റിവയ്ക്കുന്നതെന്ന് കൗൺസിൽ മേയർ എഞ്ചലിക്ക പാനോപൗലോസ് പറഞ്ഞു.

Cr Angelica Panopoulos Credit: Angelica Panopoulos
ജനുവരി 26 ആഘോഷിക്കേണ്ട ദിവസമല്ല എന്ന ആദിമവർഗ്ഗ ജനതയുടെ വാക്കുകൾക്ക് അതുകൊണ്ടാണ് നമ്മൾ ചെവികൊടുക്കേണ്ടത് – പാനോപൗലോസ് അഭിപ്രായപ്പെട്ടു.