ഓസ്‌ട്രേലിയയില്‍ എന്തിന് മലയാളം പഠിക്കണം?: മലയാളം സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച

Learning Malayalam in Australia - an online discussion

Source: Supplied

ഓസ്‌ട്രേലിയയില്‍ മലയാളഭാഷ പഠിക്കുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളുണ്ടെന്നും, മലയാളപഠനം എങ്ങനെ മെച്ചപ്പെടുത്താമെന്നുമുള്ള വിഷയങ്ങളില്‍ വിവിധ മലയാളം സ്‌കൂളുകള്‍ ചേര്‍ന്ന് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.


സെപ്റ്റംബര്‍ 6 ഞായറാഴ്ച വൈകിട്ട് 6.30 മുതലാണ് ഈ ഓണ്‍ലൈന്‍ ചര്‍ച്ച നടക്കുന്നത്.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളഭാഷാ അധ്യാപകര്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഒപ്പം രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Malayalam learning in Australia - online discussion
Source: Supplied
ഈ ചര്‍ച്ചകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന കാര്യം അതിന്റെ സംഘാടകരില്‍ ഒരാളായ സഞ്ജയ് പരമേശ്വരന്‍ വിശദീകരിക്കുന്നത് ഇവിടെ കേള്‍ക്കാം.
LISTEN TO
Why should one study Malayalam in Australia? Malayalam schools come together with online discussion...  image

ഓസ്‌ട്രേലിയയില്‍ എന്തിന് മലയാളം പഠിക്കണം?: മലയാളം സ്‌കൂളുകളുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ചര്‍ച്ച

SBS Malayalam

05:45

Share