ലോകകപ്പിലെ എല്ലാ മത്സരങ്ങളും എസ് ബി എസിൽ കാണുകയും കേൾക്കുകയും ചെയ്യുന്നതിനൊപ്പം, സ്റ്റേഡിയങ്ങളിൽ നിന്നുള്ള ആവേശം മലയാളത്തിലും ആസ്വദിക്കാം. എസ് ബി എസ് മലയാളം ഖത്തർ വിശേഷങ്ങളെല്ലാം ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്നുണ്ട്. മെട്രോ വാർത്ത പത്രത്തിന്റെ സ്പോർട്സ് എഡിറ്റർ സി കെ രാജേഷ് കുമാർ എസ് ബി എസ് മലയാളത്തിനായി ഖത്തർ റിപ്പോർട്ടുകൾ എത്തിക്കുന്നത് ഇവിടെ കേട്ടുതുടങ്ങാം.
ഓസ്ട്രേലിയയിൽ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക മാധ്യമപങ്കാളിയാണ് എസ് ബി എസ്
ലോകകപ്പിലെ 64 മത്സരങ്ങളും ഓസ്ട്രേലിയയിൽ എസ് ബി എസ് സംപ്രേഷണം ചെയ്യുന്നുണ്ട്.