കുട്ടികള്‍ക്ക് വൈറസ് വലിയ തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും, അതിനാല്‍ ഇപ്പോള്‍ സ്‌കൂളുള്‍ അടച്ചിടണ്ട എന്നുമാണ് സര്‍ക്കാര്‍ നിലപാട്.
മാത്രമല്ല, ഏറെക്കാലം സ്‌കൂള്‍ അടച്ചിടേണ്ടി വന്നാല്‍ അത് നിരവധി പേര്‍ക്ക് തൊഴില് നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, പരസ്പരം അകലം പാലിക്കുന്നതുപോലുള്ള ശുചിത്വ മാര്‍ഗ്ഗങ്ങള്‍ സ്‌കൂളുകളില്‍ പ്രായോഗികമല്ലെന്നും, കുട്ടികളിലൂടെ പ്രായമേറിയവരിലേക്കും രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് എതിര്‍ വാദം.
പല രക്ഷിതാക്കളും സര്ക്കാര്‍ നിര്‍ദ്ദേശം മറികടന്നും മക്കളെ വീട്ടിലിരുത്തുകയാണ്. ചിലര്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലെ വ്യക്തമായ ആശങ്കകള്‍ കൊണ്ടാണ് ഈ നിലപാടിലേക്ക് പോകുന്നത്.
എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നിടത്തോളം കുട്ടികളെ വിടാന്‍ തീരുമാനിച്ചിട്ടുള്ള മലയാളി മാതാപിതാക്കളുമുണ്ട്.
ഈ വ്യത്യസ്ത നിലപാടുകളുടെ കാരണങ്ങള്‍ ഓസ്‌ട്രേലിയന്‍ മലയാളികള്‍ വിശദീകരിക്കുന്നത് ഇവിടെ കേള്‍ക്കാം.
LISTEN TO

സ്‌കൂളടക്കില്ലെന്ന് സര്‍ക്കാര്‍; മക്കളെ വീട്ടിലിരുത്തി മാതാപിതാക്കള്‍: നിങ്ങളുടെ അഭിപ്രായം എന്താണ്?
SBS Malayalam
16:16
ഈ മലയാളി രക്ഷിതാക്കള്‍ പങ്കുവച്ച ഏതെങ്കിലും നിലപാടുമായി നിങ്ങള്‍ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം എന്താണ്?
അക്കാര്യം ഈ അഭിപ്രായ വോട്ടെടുപ്പില്‍ രേഖപ്പെടുത്തുക. ഓസ്‌ട്രേലിയന്‍ മലയാളികളുടെ ഈ വിഷയത്തിലെ അഭിപ്രായം അറിയാന്‍ കഴിയും.