ന്യൂ സൗത്ത് വെയിൽസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണപ്പെടുന്ന പുക നിറഞ്ഞ അന്തരീക്ഷം ദിവസങ്ങളോളം തുടരുമെന്നാണ് റിപ്പോർട്ടുകൾ.
അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്ന ഈ പുകയിൽ വിഷാംശം കലർന്നിട്ടുള്ളതിനാൽ ഇത് ശ്വസിക്കുന്നത് നിരവധി ശാരീരിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കാമെന്ന് ഡോ ഷഹീർ അഹ്മദ് കൈതാൽ പറയുന്നു.
ഈ സമയത്ത് എടുക്കേണ്ട കരുതലുകളെക്കുറിച്ചും ഡോ. ഷഹീർ വിവരിക്കുന്നു:
- കഴിയുന്നതും വീടിനുള്ളിൽ പുക കടക്കാതിരിക്കാൻ ജനാലകളും വാതിലുകളും അടച്ചിടേണ്ടതാണ്
- ആസ്തമ ഉള്ളവർ പുറത്തിറങ്ങുമ്പോൾ ഇൻഹേലർ കയ്യിൽ കരുതണം
- കണ്ണ് ചൊറിച്ചിലും തൊണ്ടയിൽ അസ്വസ്ഥതയും മറ്റും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ പുക ശ്വസിക്കാൻ ഇടയുള്ള എല്ലാവരും മെഡിക്കൽ മാസ്ക് ധരിക്കേണ്ടതാണ്
- രക്തസമ്മർദ്ദത്തിന്റെ മരുന്നുകൾ കഴിക്കുന്നവരും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ധാരാളം വെള്ളം കുടിക്കണം
- ഈ പുക ശ്വസിക്കുന്നത് ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യുന്നതിനാൽ ഗർഭിണികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം
ഹെയ്‌സ് മൂലം ഉണ്ടാകാവുന്ന ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും എടുക്കേണ്ട കൂടുതൽ കരുതലുകളെക്കുറിച്ചും ഡോ ഷഹീർ വിശിദീകരിക്കുന്നത് ഇവിടെ കേൾക്കാം.
LISTEN TO

കാട്ടുതീ പുകയിൽ മൂടി ഓസ്‌ട്രേലിയ; ആരോഗ്യ മുൻകരുതലുകൾ എടുക്കാം
SBS Malayalam
11:48
ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖമുണ്ടായാൽ ഡോക്ടറെ കാണേണ്ടതാണ്.