
'ഇത് വിയര്‍പ്പ് തുന്നിയിട്ട കുപ്പായം': മലയാള സിനിമാഗാനങ്ങള്‍ റാപ്പ് മയമാകുന്നത് ഇങ്ങനെ...

Popular hip hop artists Vedan and Asal Kolar Credit: SBS
മലയാള സിനിമാ രംഗത്ത് റാപ്പ് ഗാനങ്ങൾ തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ വേടൻ എന്ന ഹിപ് ഹോപ്പ് ആർട്ടിസ്റ്റ് സ്വന്തം ആൽബംങ്ങളിലൂടെ നേരത്തെ പേരെടുത്തിട്ടുള്ള ഗായകനാണ്. വേടന് പുറമെ, തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയനായ അസൽ കോലാറും എസ് ബി എസ് മലയാളത്തിൽ അതിഥിയായെത്തുന്നു. മെൽബണിലെ പക്ക ലോക്കൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ ഓസ്ട്രേലിയയിൽ എത്തിയിരിക്കുന്നത്.

Share