ഇന്ത്യയിലെ യാത്രാവിലക്കിൽ പ്രതിസന്ധിയിലായി ഓസ്ട്രേലിയൻ മലയാളികൾ; വിമാനക്കമ്പനികൾ ഇളവ് പ്രഖ്യാപിച്ചു

Victoria has recorded its first case of community transmission of coronavirus

Victoria has recorded its first case of community transmission of coronavirus Source: AAP

ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ യാത്രാ തിയതി മാറ്റുന്നതിന് അനുമതി നൽകിയിരിക്കുകയാണ് വിമാനക്കമ്പനികൾ. എന്നാൽ ടിക്കറ്റ് റദ്ദാക്കാൻ കഴിയില്ല.


കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യ കടുത്ത യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചത് ഒട്ടേറെ ഓസ്ട്രേലിയൻ മലയാളികളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

OCI കാർഡുള്ളവർക്കു പോലും ഏപ്രിൽ 15 വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാവില്ല എന്നാണ് നിയന്ത്രണം.
ഇതോടെ യാത്ര റദ്ദാക്കാൻ തീരുമാനിച്ചിരിക്കുകയാണ് നിരവധി ഓസ്ട്രേലിയൻ മലയാളികൾ.

ഈസ്റ്റർ അവധിക്കാലമായതിനാൽ ഒട്ടേറെ പേർ യാത്രക്കായി ടിക്കറ്റെടുത്തിരുന്നു. അവരിൽ പലരും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്.

അതേസമയം, കേരളത്തിലേക്ക് സർവീസ് നടത്തുന്ന ചില വിമാനക്കമ്പനികൾ ഈ സാഹചര്യത്തിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

യാത്ര റദ്ദാക്കേണ്ടി വന്ന മലയാളികളുടെ അനുഭവങ്ങളും, വിമാനക്കമ്പനികള് പ്രഖ്യാപിച്ച ഇളവുകളും ഇവിടെ കേള്ക്കാം.


Share