പെർത്തിൽ സന്ദർശനത്തിനെത്തിയ മലയാളിയെ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് വിസ റദ്ദാക്കി ഒരാഴ്ചയോളം ഡിറ്റൻഷൻ കേന്ദ്രത്തിൽ പാർപ്പിച്ചു. എന്നാൽ തീരുമാനം തെറ്റായിപ്പോയെന്ന് കോടതിയിൽ സമ്മതിച്ച സർക്കാർ, നാടുകടത്തൽ നടപടി പിൻവലിച്ചു. മണ്ണുത്തി സ്വദേശി ദിൽജിത്ത് നേരിട്ട അനുഭവം കേൾക്കാം.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ മലയാളികൾ സമാന അനുഭവം നേരിടുന്നത്.
രണ്ടിലും ഉദ്യോഗസ്ഥർക്ക് വീഴ്ച (jurisdictional error) സംഭവിച്ചു എന്നാണ് സർക്കാരിന്റെ വിശദീകരണം.