മെൽബണിൽ ചെറുകിട വ്യാപാരസ്ഥാപനങ്ങളും നിരവധി വ്യവസായ സ്ഥാപനങ്ങളുമെല്ലാം അടച്ചിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് വൈറസ് ബാധ വീണ്ടും കൂടിയത്.
439 പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 12,335 ആയി.
പുതുതായി റിപ്പോർട്ട് ചെയ്ത 11 മരണങ്ങളും ഏജ്ഡ് കെയറുകളുമായി ബന്ധപ്പെട്ടാണ്.
പിഴ കൂട്ടും
കൊവിഡ് സ്ഥിരീകരിച്ചിട്ടുപോലും വീട്ടിലിരിക്കാൻ തയ്യാറാകാത്തവരാണ് സമൂഹത്തിൽ ഏറ്റവുമധികം ഭീഷണി ഉയർത്തുന്നതെന്ന് പ്രീമിയർ കഴിഞ്ഞ ദിവസങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച മൂവായിരത്തോളം പേരുടെ വീടുകളാണ് ഓസ്ട്രേലിയൻ സൈനിക ഓഫീസർമാരും ആരോഗ്യവകുപ്പ് ഓഫീസർമാരും ഇതുവരെ സന്ദർശിച്ചത്.
ഇതിൽ 800 പേരും വീട്ടിൽ ഇല്ലായിരുന്നു എന്ന് പ്രീമിയർ അറിയിച്ചു.
പലരും വ്യായാമത്തിന് പുറത്തുപോയി എന്ന വാദമാണ് ഉയർത്തിയത്.
ഈ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനും പിഴ കുത്തനെ കൂട്ടാനും സർക്കാർ തീരുമാനിച്ചു.
കൊവിഡ് സ്ഥിരീകരിച്ചവർക്ക് വ്യായാമത്തിനായി ഇനി വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയില്ല.
“ശുദ്ധവായു ശ്വസിക്കണമെങ്കിൽ വീട്ടിന്റെ മുൻവാതിൽ തുറന്നിടാം. അല്ലെങ്കിൽ വീട്ടിന്റെ മുറ്റത്തോ പിന്നാമ്പുറത്തോ ഇറങ്ങി നിൽക്കാം. അതുമാത്രമേ പാടുള്ളൂ” പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
ഐസൊലേഷൻ ലംഘിക്കുന്നവർക്ക് ഉടനടി 4,659 ഡോളർ വരെ പിഴശിക്ഷ നൽകുമെന്നും പ്രീമിയർ പറഞ്ഞു.
1,652 ഡോളറായിരുന്നു ഇതുവരെയുള്ള പിഴ. എന്നാൽ പൊലീസിന് 4,659 ഡോളർ വരെ പിഴയീടാക്കാൻ അധികാരമുണ്ടാകുമെന്ന് പ്രീമിയർ വ്യക്തമാക്കി.
വൈറസ്ബാധയുള്ളപ്പോഴും ജോലിക്ക് പോകുന്നതുപോലുള്ള നടപടികൾക്ക് പിഴ കൂടും.
ഇത്തരത്തിൽ സ്വാർത്ഥമായി പെരുമാറുന്നവരെയും, ഒന്നിലേറെ തവണ ഐസൊലേഷൻ ലംഘിക്കുന്നവരെയുമെല്ലാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും, 20,000 ഡോളർ വരെ പിഴ നൽകുമെന്നും ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
നിലവില് 10,000 ഡോളർ വരെയായിരുന്നു കോടതിയിൽ ഹാജരാക്കിയാൽ ഉള്ള പിഴ.
കർഫ്യൂ സമയതത് ജോലി ചെയ്യാൻ പെർമിറ്റ്
രാത്രി എട്ടു മുതൽ രാവിലെ അഞ്ചു മണി വരെ കർഫ്യൂ നിലനിൽക്കുന്നതിനാൽ, ഈ സമയത്ത് പുറത്തിറങ്ങേണ്ടവർക്ക് പെർമിറ്റ് അനുവദിക്കുമെന്ന് പ്രീമിയർ അറിയിച്ചു.
തൊഴിൽ ആവശ്യങ്ങൾക്കായി പുറത്തിറങ്ങേണ്ടവർക്കാണ് പെർമിറ്റ് നൽകുന്നത്. തൊഴിലുടമയും പുറത്തിറങ്ങേണ്ടയാളും ഒപ്പിട്ട പെർമിറ്റാകും ഇത്.
പൊലിസ് പരിശോധിക്കുമ്പോൾ ഈ പെർമിറ്റ് കാട്ടിയാൽ മതിയെന്ന് പ്രീമിയർ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പരിശോധിക്കാനായി കൂടുതൽ പൊലീസ് വിന്യാസം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.
Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. The full list of restrictions .
All Victorians must wear a face covering when they leave home, no matter where they live.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.