Breaking

വിക്ടോറിയയിൽ 41 കൊവിഡ് മരണം കൂടി; നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള മാർഗ്ഗരേഖ അടുത്ത ഞായറാഴ്ച

വിക്ടോറിയയിൽ പുതിയ രോഗബാധയുടെ തോത് വീണ്ടും കുറയുന്നതിനിടെ, ന്യൂ സൗത്ത് വെയിൽസിൽ കൂടുതൽ സാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.

A bus driver wears a mask as a preventative measure against the coronavirus disease (COVID-19) at Railway Square bus station in Sydney, Wednesday, April 1, 2020.

Sydney'de bir otobüse binenlerden test olup tecrite girmeleri istendi. Source: (AAP Image/Steven Saphore)

ഓസ്ട്രേലിയയിൽ കൊവിഡ് ബാധ തുടങ്ങിയ ശേഷം ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്യുന്ന ദിവസമാണ് ഇത്.

എന്നാൽ പുതുതായി റിപ്പോർട്ട് ചെയ്ത 41 കേസുകളിൽ 33ഉം മുൻ ദിവസങ്ങളിൽ ഉണ്ടായ മരണമാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.

എട്ടു മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായത്.

ഏജ്ഡ് കെയറുകളുമായി ബന്ധപ്പെട്ട് മുൻ ദിവസങ്ങളിലുണ്ടായ മരണങ്ങളാണ് മറ്റുള്ളതെന്നും, എന്നാൽ ഞായറാഴ്ച മാത്രമാണ് അവ റിപ്പോർട്ട് ചെയ്തതെന്നും പ്രീമിയർ അറിയിച്ചു.

ഇതിൽ 22 മരണങ്ങളും കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് മുമ്പുണ്ടായതാണ്.

അതേസമയം, സംസ്ഥാനത്തെ പുതിയ രോഗബാധ വീണ്ടും കുറഞ്ഞിട്ടുണ്ട്.

73 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് പുതിയ രോഗബാധ 100ന് താഴേക്ക് എത്തുന്നത്.
ജൂലൈ മൂന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ രോഗബാധാ നിരക്കുമാണ് ഇത്.

രോഗബാധ കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്ന കാര്യം ഇപ്പോൾ വ്യക്തമാക്കാൻ കഴിയില്ലെന്ന് പ്രീമിയർ പറഞ്ഞു. എന്നാൽ അടുത്ത ഞായറാഴ്ചയോടെ (സെപ്റ്റംബർ 6) ഇതേക്കുറിച്ചുള്ള മാർഗ്ഗരേഖ പുറത്തിറക്കുമെന്നും ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.

സെപ്റ്റംബർ 13 വരെയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ കാലാവധി.

സാമൂഹിക അകലം പാലിക്കലും, PPE കിറ്റുകളുടെ ഉപയോഗവും, ജോലി സ്ഥലങ്ങളിലെ ശുചിത്വം പാലിക്കലും ഉൾപ്പെടെയുള്ള നിരവധി മാനദണ്ഡങ്ങൾ കണക്കിലെടുത്താകും ഇളവുകൾ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

NSWൽ മാസ്ക് വ്യാപകമാക്കാൻ നിർദ്ദേശം

ന്യൂ സൗത്ത് വെയിൽസിൽ പത്തു പേർക്കു കൂടിയാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഇതിൽ ആറു പേരും വിദേശത്തു നിന്നെത്തി ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നവരാണ്.

മറ്റു നാലു പേരും മുമ്പ് സ്ഥിരീകരിച്ച കേസുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.
സംസ്ഥാനത്ത് ബസ് യാത്രക്കിടെ ഒരാൾക്ക് വൈറസ്ബാധിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ, കൂടുതൽ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

മാസ്ക് ധരിക്കാതെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുത് എന്നാണ് പ്രീമിയർ ചൂണ്ടക്കാട്ടിയത്.

സിഡ്നിയിലെ പിറ്റ് സ്ട്രീറ്റിൽ നിന്ന് റാൻഡ്വിക്കിലേക്ക് പോയ ഒരു ബസിലുണ്ടായിരുന്ന എല്ലാ യാത്രക്കാരോടും ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചിരുന്നു.

ബസ്, ട്രെയിൻ, തിരക്കുള്ള സൂപ്പർമാർക്കറ്റുകൾ തുടങ്ങി സാമൂഹികമായ അകലം പാലിക്കൽ സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിക്കണം.

ആരാധനാലയങ്ങളിൽ പോകുന്നവരും നിർബന്ധമായി മാസ്ക് ഉപയോഗിക്കണമെന്ന് പ്രീമിയർ പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെയും മാസ്ക് നിർബന്ധിതമാക്കിയിട്ടില്ല. എന്നാൽ പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന ആവശ്യം ശക്തമാണ്.

Metropolitan Melbourne residents are subject to Stage 4 restrictions and must comply with a curfew between the hours of 8pm and 5am. During the curfew, people in Melbourne can only leave their house for work, and essential health, care or safety reasons.

Between 5am and 8pm, people in Melbourne can leave the home for exercise, to shop for necessary goods and services, for work, for health care, or to care for a sick or elderly relative. All Victorians must wear a face covering when they leave home, no matter where they live.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at 


Share
Published 31 August 2020 11:59am
Updated 31 August 2020 12:02pm
By SBS Malayalam
Source: SBS


Share this with family and friends