സിഡ്നിയിലെ 77 സബർബുകളിൽ നിന്നുള്ളവരെ ക്വീൻസ്ലാന്റിൽ അനുവദിക്കില്ല; മെൽബണിൽ കേസുകൾ വീണ്ടും കൂടി

മെൽബണിനു പിന്നാലെ സിഡ്നിയിലും കൊറോണവൈറസ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുന്നു. സിഡ്നിയുടെ ചില മേഖലകളിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകില്ലെന്ന് ക്വീൻസ്ലാന്റ് സർക്കാരും അറിയിച്ചു.

Queensland will close its border to all of New South Wales and the ACT from 8 August

Queensland will close its border to all of New South Wales and the ACT from 8 August Source: AAP

മെൽബണിലെ കൊറോണവൈറസ് ബാധ വീണ്ടും കൂടിയതായി പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.

270 പേർക്കാണ് പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇപ്പോൾ സജീവമായിട്ടുള്ള വൈറസ്ബാധ 1803 ആയി ഉയർന്നു.

പുതുതായി വൈറസ് സ്ഥിരീകരിച്ചതിൽ 242 പേർക്കും വൈറസ് എങ്ങനെ ബാധിച്ചു എന്നറിയാൻ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

സാമൂഹിക വ്യാപനം കൂടിയതോടെ വൈറസ്ബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുന്നത് കൂടുതൽ പ്രയാസമായിരിക്കുകയാണെന്നും പ്രീമിയർ അറിയിച്ചു.

ആരോഗ്യമേഖലാ പ്രവർത്തകർക്ക് പുറമേ 1,000 സൈനികരും, 200 പാരാമെഡിക് വിഭാഗം ജീവനക്കാരും കോൺടാക്ട് ട്രേസിംഗ് ജോലികളിൽ പങ്കാളികളാകും. ഇതിനു പുറമേ, ഇപ്പോൾ ജോലിയിൽ നിന്നു മാറ്റി നിർത്തിയിരിക്കുന്ന ക്വാണ്ടസ്, ജെറ്റ്സ്റ്റാർ, മെഡിബാങ്ക്, ടെൽസ്ട്ര ജീവനക്കാരെയും കോൺടാക്റ്റ് ട്രേസിംഗ് ജോലികൾക്ക് ഉപയോഗിക്കും.

വിക്ടോറിയയിലെ ആകെ കേസുകൾ ഇതോടെ 4,224 ആയിട്ടുണ്ട്.

QLD നിലപാട് കടുപ്പിച്ചു

സിഡ്നിയിലെ രണ്ടു പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നിഷേധിക്കുമെന്ന് ക്വീൻസ്ലാന്റ് സർക്കാർ പ്രഖ്യാപിച്ചു.

ലിവർപൂൾ, കാംപൽടൗൺ മേഖലകളിൽ നിന്നുള്ളവർക്കാണ് പ്രവേശനം അനുവദിക്കാത്തത്.

ഈ രണ്ടു പ്രദേശങ്ങളെയും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കുകയാണെന്നും QLD പ്രീമിയർ അനസ്താഷ്യ പലാഷേ അറിയിച്ചു.
രണ്ടു പ്രദേശങ്ങളിലെയും 77 സബർബുകളിൽ നിന്നുള്ളവർക്കാകും വിലക്ക് ബാധകം. ഈ പ്രദേശങ്ങളിൽ കഴിഞ്ഞ 14 ദിവസങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ളവർക്കും പ്രവേശനം അനുവദിക്കില്ല.

ഈ പ്രദേശങ്ങൾ സന്ദർശിച്ചിട്ടുള്ള ക്വീൻസ്ലാന്റുകാർ തിരിച്ചെത്തിയാൽ ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം.

വിക്ടോറിയ ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ജൂലൈ 10 മുതൽ ക്വീൻസ്ലാന്റ് അതിർത്തികൾ തുറന്നിരുന്നു.

NSWൽ പബുകൾക്ക് കൂടുതൽ നിയന്ത്രണം

ന്യൂ സൗത്ത് വെയിൽസിൽ 13 പേർക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഇതിൽ രണ്ടു പേർ വിദേശത്തു നിന്ന് തിരിച്ചെത്തിയവരും, ഒരാൾ വിദേശത്തു നിന്ന് തിരിച്ചെത്തിയയാളുമായി സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചതുമാണ്.

മറ്റ് പത്തു പേരും കാസുലയിലെ ക്രോസ് റോഡ്സ് ഹോട്ടലിൽ നിന്ന് വൈറസ് പടർന്നതാണെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വ്യക്തമാക്കി.
NSW Health workers administer COVID-19 tests to people in their cars at the Crossroads Hotel.
NSW Health workers administer COVID-19 tests to people in their cars at the Crossroads Hotel. Source: AAP
ഇതോടെ ക്രോസ് റോഡ്സ് പബിൽ നിന്നുള്ള ആകെ വൈറസ് ബാധ 28 ആയി ഉയർന്നു. ജൂലൈ 3നും 10നുമിടയിൽ ക്രോസ് റോഡ്സ് ഹോട്ടൽ സന്ദർശിച്ച എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും പരിശോധിക്കാൻ മുന്നോട്ടുവരണമെന്നും സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാൻറ് ആവർത്തിച്ചു.

സംസ്ഥാനത്തെ പബുകളിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഗ്രൂപ്പ് ബുക്കിംഗുകൾ 20ൽ നിന്ന് 10 ആയി കുറച്ചു. വലിയ പബുകളിൽ പരമാവധി അനുവദിക്കുന്നവരുടെ എണ്ണം 300 ആയും പരിമിതപ്പെടുത്തി.

കൊവിഡ് സുരക്ഷാ പദ്ധതി കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ പബുകളിൽ പൂർണസമയ മാർഷൽ വേണമെന്നും പുതിയ വ്യവസ്ഥയുണ്ട്. അതോടൊപ്പം, പബുകളിലെത്തുന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതും നിയമം മൂലം നിർബന്ധമാക്കി.

പേപ്പറിലാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നതെങ്കിൽ ഹോട്ടലുകൾ അത് 24 മണിക്കൂറിനുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കണം.  

Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at 

Residents in Melbourne public housing towers who need access to support and assistance should call the Housing Call Centre on 1800 961 054. If you need a translator, first call 131 450. Both services are 24/7. More information can be found 

Additional reporting by AAP.


Share
Published 14 July 2020 12:35pm
Updated 14 July 2020 12:40pm
By SBS Malayalam
Source: SBS


Share this with family and friends