Breaking

NSW- വിക്ടോറിയ അതിർത്തി അടയ്ക്കുന്നു; 100 വർഷത്തിനിടെ ഇതാദ്യം

വിക്ടോറിയയിൽ കൊറോണവൈറസ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തികൾ അടയ്ക്കാൻ ഇരു സംസ്ഥാനങ്ങളും തീരുമാനിച്ചു. വൈറസ്ബാധിച്ച് ഒരാൾ കൂടി വിക്ടോറിയയിൽ മരിച്ചു.

COVID-19 testing staff arrive at one of the public housing towers on Racecourse Road in Flemington, Melbourne, Sunday, 5 July, 2020.

COVID-19 testing staff arrive at one of the public housing towers on Racecourse Road in Flemington, Melbourne, Sunday, 5 July, 2020. Source: AAP

വിക്ടോറിയയിലെ ഹോട്ട്സ്പോട്ടുകളിൽ 127 പേർക്കാണ് പുതിയതായി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്.

ഓസ്ട്രേലിയയിൽ കൊറോണവൈറസ് പടർന്നു തുടങ്ങിയ ശേഷം വിക്ടോറിയയിൽ ഒറ്റ ദിവസത്തിൽ ഏറ്റവുമധികം വൈറസ്ബാധ സ്ഥിരീകരിക്കുന്ന സംഭവമാണ് ഇത്.

ഇതിനു പിന്നാലെയാണ് ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തികൾ അടയ്ക്കാൻ തീരുമാനിച്ച കാര്യം പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ സംസ്ഥാന അതിർത്തികൾ അടയ്ക്കും.
ന്യൂ സൗത്ത് വെയിൽസ് പ്രീമിയറുമായും, പ്രധാനമന്ത്രിയുമായും നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ഈ തീരുമാനമെടുത്തതെന്നും ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.

ഇതോടെ ബുധനാഴ്ച മുതൽ ഇരു സംസ്ഥാനങ്ങളിലുമുള്ളവർക്ക് പരസ്പരം യാത്ര ചെയ്യാൻ കഴിയില്ല.

അതേസമയം, അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് യാത്ര ചെയ്യാൻ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു. ജോലിക്കും, ചികിത്സാ ആവശ്യങ്ങൾക്കുമായും അതിർത്തി മേഖലകളിലുള്ളവർക്ക് യാത്ര ചെയ്യാം.
അതേസമയം, NSW സ്വദേശികൾക്ക് വിക്ടോറിയയിൽ നിന്ന് തിരിച്ചെത്താൻ കഴിയും.

മെൽബണിലെ ഹോട്ട്സ്പോട്ടുകളിൽ നിന്ന് തിരിച്ചെത്തുന്ന NSW സ്വദേശികൾ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് ഇപ്പോൾ തന്നെ വ്യവസ്ഥയുണ്ട്.

ബുധനാഴ്ച മുതൽ ഇത് വിക്ടോറിയയുടെ എല്ലാ ഭാഗത്തു നിന്നും തിരിച്ചെത്തുന്ന NSW സ്വദേശികൾക്ക് ബാധകമാകും.

അതിർത്തി നിയന്ത്രിക്കുന്നത് NSW

അതിർത്തി അടയ്ക്കുന്നത് മറികടന്ന് ആരും യാത്ര ചെയ്യുന്നില്ല എന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം NSW പൊലീസിനായിരിക്കും. വിക്ടോറിയയിലെ ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണ് ഇത്.

അതിർത്തി നിയന്ത്രിക്കാൻ സൈന്യത്തിന്റെ സഹായവും തേടുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു.

ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് ന്യൂ സൗത്ത് വെയിൽസും വിക്ടോറിയയും തമ്മിലുള്ള അതിർത്തികൾ അടയ്ക്കുന്നത്. കൊവിഡ് ബാധയെത്തുടർന്ന് മറ്റെല്ലാ സംസ്ഥാനങ്ങളും അതിർത്തികൾ അടച്ചപ്പോഴും NSWഉം വിക്ടോറിയയും അതിർത്തികൾ തുറന്നിട്ടിരുന്നു.

മറ്റെല്ലാ സംസ്ഥാനങ്ങളും വിക്ടോറിയയുമായുള്ള അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയിൽസ് കൂടി അതിർത്തി അടയ്ക്കുന്നതോടെ വിക്ടോറിയൻ അതിർത്തികൾ പൂർണമായും അടയും

ഒരു മരണം കൂടി

പ്രായം 90 കളിലുള്ള ഒരു പുരുഷനാണ് വിക്ടോറിയയിൽ കൊറോണ ബാധിച്ച് മരിച്ചത്.

കുടുംബത്തിന്റെ സ്വകാര്യത മാനിച്ച് ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വിടുന്നില്ലെന്ന് പ്രീമിയർ അറിയിച്ചു.

ഇതോടെ ദേശീയ തലത്തിലെ മരണസംഖ്യ 105 ആയിട്ടുണ്ട്.

ശനിയാഴ്ച സംസ്ഥാനത്ത് 108 പേർക്ക് പുതുതായി വൈറസ് ബാധിച്ചിരുന്നു.

മെൽബണിലെ പബ്ലിക് ഹൗസിംഗ് ടവറുകളാണ് രോഗബാധ രൂക്ഷമാകുന്ന പ്രദേശങ്ങളിലൊന്ന്.
A sign is seen on a window at one of the public housing towers on Racecourse Road in Flemington, Melbourne.
A sign is seen on a window at one of the public housing towers on Racecourse Road in Flemington, Melbourne. Source: AAP
തിങ്കളാഴ്ച 16 പേർക്ക് കൂടി ഇവിടെ പുതുയായി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ ഒമ്പത് കെട്ടിടങ്ങളിലെ ആകെ വൈറസ് ബാധ  53 ആയി.

സംസ്ഥാനത്ത് നിലവിൽ 650ഓളം കേസുകൾ സജീമായുണ്ട്.  

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at 


Share
Published 6 July 2020 12:38pm
Updated 6 July 2020 12:58pm


Share this with family and friends