പുതിയ കൊവിഡ്ബാധയോ കൊവിഡ് മരണമോ ഇല്ലാതെ വിക്ടോറിയ പത്തു ദിവസം പൂർത്തിയാക്കി.
സജീവമായ നാലു രോഗബാധകൾ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്ത് ഉള്ളത്.
സ്രോതസറിയാത്ത രണ്ടു കേസുകളും.
ഞായറാഴ്ചയും പതിനായിരത്തിലേറെ പേർ പരിശോധനയ്ക്ക് വിധേയരായെങ്കിലും ആർക്കും വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ല.
മെൽബണിലെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നതിനൊപ്പമാണ്, രോഗബാധയുടെ കാര്യത്തിലും ആശ്വാസം തുടരുന്നത്.
ഉരുക്കുവലയം ഉരുകി
മെൽബൺ മെട്രോപൊളിറ്റൻ മേഖലയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിൽ കൊവിഡ് നിയന്ത്രണങ്ങളിൽ മാസങ്ങളായി നിലനിന്നിരുന്ന വേർതിരിവ് പിൻവലിച്ചു.
ഇരു ഭാഗങ്ങളെയും വേർതിരിച്ചിരുന്ന ഉരുക്ക് വലയം (റിംഗ് ഓഫ് സ്റ്റീൽ) അവസാനിക്കുന്നു എന്നാണ് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചത്.
ഇതോടെ മെൽബൺകാർക്ക് ഉൾനാടൻ വിക്ടോറിയയിലേക്ക് യാത്ര ചെയ്യാൻ നിയന്ത്രണങ്ങളൊന്നുമില്ല.
വർക്ക് പെർമിറ്റ് ഉള്ളവർക്കായിരുന്നു ഇതുവരെ യാത്രാ അനുമതി.
വീട്ടിൽ നിന്ന് 25 കിലോമീറ്റർ മാത്രമേ യാത്ര ചെയ്യാവൂ എന്ന നിയന്ത്രണവും അവാനിച്ചു.
ഫലത്തിൽ, സംസ്ഥാനത്തിന്റെ ഏതു ഭാഗത്തേക്കും യാത്ര ചെയ്യാൻ വിക്ടോറിയക്കാർക്ക് ഒരു നിയന്ത്രണവുമില്ല.
ഇതിനു പുറമേ കൂടുതൽ ഇളവുകളും പ്രീമിയർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഉൾനാടൻ വിക്ടോറിയയിൽ നിലനിൽക്കുന്ന ഇളവുകൾ തന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ബാധകമാക്കി.
ഇതോടെ മെൽബണിലുള്ളവർക്ക് വീടു സന്ദർശനത്തിലും കൂടുതൽ ഇളവു ലഭിക്കും.
ഒരു ദിവസം രണ്ടു പേർ, ഒരു തവണ മാത്രമേ ഒരു വീട്ടിൽ സന്ദർശനം നടത്താവൂ എന്ന നിയന്ത്രണം നിലനിൽക്കും.
എന്നാൽ, ആ രണ്ടു പേർ ഒരേ വീട്ടിൽ നിന്നുള്ളവരമാകണമെന്നില്ല.
അതായത്, രണ്ട് വ്യത്യസ്ത വീടുകളിൽ നിന്നുള്ള രണ്ടു പേർക്ക്, മൂന്നാമതൊരു വീട്ടിൽ സന്ദർശനം നടത്താം. ഈ രണ്ടു പേരുടെയും സന്ദർശനം ഒരേസമയം ആകണമെന്നില്ല.
റെസ്റ്റോറന്റുകളിലും ബാറുകളിലും ഔട്ട്ഡോറിൽ 70 പേരെയും ഇൻഡോറിൽ 40 പേരെയും അനുവദിക്കും.
ജിമ്മുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയവയിൽ 20 പേർ വരെ.

Melbourne's Covid-19 exposure site list grows while NSW decides to double corona tests Source: AAP
അതേസമയം, നിലവിൽ വർക്ക് ഫ്രം ഹോം ചെയ്യുന്നവർ അത് തുടരണം.
മാസ്കുകൾ ധരിക്കുന്നത് നിർബന്ധിതമായി തന്നെ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.
നവംബർ 22ന് അടുത്ത ഘട്ടം ഇളവുകൾ പ്രഖ്യാപിക്കുമെന്നും പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: , , , , , ,