വിക്ടോറിയയിൽ കൊവിഡ് ബാധിതർ ഇനി 10 ദിവസം ഐസൊലേറ്റ് ചെയ്താൽ മതി; വീട് സന്ദർശനത്തിനും പരിധിയില്ല

വിക്ടോറിയയിലെ വാക്‌സിനേഷൻ നിരക്ക് ഉയർന്നതോടെ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇളവുകൾ വ്യാഴാഴ്ച അർദ്ധരാത്രി മുതൽ നടപ്പാക്കും.

Federation square, Melbourne.

Federation square, Melbourne. Source: SBS

സംസ്ഥാനത്തെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് വാരാന്ത്യത്തോടെ 90 ശതമാനം ആകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ഇതേതുടർന്ന് ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ്.

വീട് സന്ദർശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമില്ല.
ഹോസ്പിറ്റാലിറ്റി മേഖലകളിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി

മാസ്ക് ധരിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കും. മാസ്ക് നിയന്ത്രണം സംസ്ഥാനത്ത് എങ്ങനെയെന്ന് അറിയാം.

  • മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ് വരെയുള്ള കുട്ടികളും പ്രൈമറി സ്കൂൾ ജീവനക്കാരും
  • പൊതുഗതാഗത സംവിധാനങ്ങളിൽ 
  • ഹോസ്പിറ്റാലിറ്റി മേഖലയിൽ ഉപഭോക്താക്കളുമായും നേരിട്ട് സമ്പർക്കം പുലർത്തുന്ന ജീവനക്കാർ
  • കെട്ടിടത്തിനകത്തുള്ള റീറ്റെയ്ൽ സ്റ്റോറുകളിൽ ജീവനക്കാരും, ഉപഭോക്താക്കളും
  • ആശുപത്രികൾ, കെയർ സംവിധാനങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവരും ചില ജീവനക്കാരും
  • രോഗബാധാ സാധ്യത കൂടുതലുള്ള പോൾട്രി, സീഫുഡ് സംസ്കരണ കേന്ദ്രങ്ങൾ, കറക്ഷൻസ് കേന്ദ്രം എന്നിവിടങ്ങളിൽ
കൂടാതെ വിവാഹം, മരണാനന്തര ചടങ്ങുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ കൊവിഡ് നിയന്ത്രണവും, മാസ്ക് ധരിക്കുന്നതും തുടരും.

ക്വാറന്റൈൻ നിയമങ്ങളിൽ മാറ്റം

കൊവിഡ് ബാധിതരും, രോഗബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവരും സ്വയം ക്വാറന്റൈൻ ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ് മാറ്റം വന്നത്.

പുതിയ നിർദ്ദേശപ്രകാരം:

  • കൊവിഡ് ബാധ സ്ഥിരീകരിക്കുന്നവർ 14 ദിവസം ഐസൊലേറ്റ് ചെയ്യേണ്ട. മറിച്ച്, ഇവർ 10 ദിവസം ഐസൊലേറ്റ് ചെയ്താൽ മതി
  • രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കുറിച്ച് നടത്തുന്ന അന്വേഷണം (കോൺടാക്ട് ട്രേസിംഗ്) ഇനി ഉണ്ടാകില്ല
  • രോഗബാധിതർ സന്ദർശിച്ച സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇനി പ്രസിദ്ധീകരിക്കില്ല
  • രോഗബാധിതരുടെ വീടുകളിൽ ഉള്ള വാക്‌സിനേഷൻ പൂർത്തിയാക്കിയവർ ഇനി ഏഴ് ദിവസം ഐസൊലേറ്റ് ചെയ്താൽ മതി. എന്നാൽ വാക്‌സിൻ സ്വീകരിക്കാത്തവർ 14 ദിവസം ഐസൊലേറ്റ് ചെയ്യണം
  • രോഗം സ്ഥിരീകരിക്കുന്നവർ ഓഫീസുകളിലും, സ്കൂളുകളിലും, ചൈൽഡ്‌കെയറിലും വിവരം അറിയിക്കണം
ബർനേറ്റ് ഇൻസ്റ്റിറ്റിറ്റ്യുട്ടിന്റെ മോഡലിംഗ് അനുസരിച്ചാണ് നടപടിയെന്ന് സർക്കാർ അറിയിച്ചു.

സംസ്ഥാനത്ത് 1,007 പുതിയ കേസുകളും ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു.

 

 

 


Share
Published 18 November 2021 12:47pm
By SBS Malayalam
Source: SBS

Share this with family and friends