കൊവാക്സിൻ സ്വീകരിച്ചവർക്കും ഓസ്‌ട്രേലിയയിലെത്താം; 2 വാക്സിനുകൾക്ക് കൂടി TGA അംഗീകാരം

വിദേശത്ത് നിർമ്മിച്ച രണ്ട് വാക്‌സിനുകൾക്ക് കൂടി TGA അംഗീകാരം നൽകി. ഇന്ത്യയിൽ നിർമ്മിക്കുന്ന കൊവാക്സിനാണ് ഇതിൽ ഒന്ന്.

A health worker shows a vial of Covaxin during a vaccination drive against coronavirus inside a school in New Delhi, India on 20 October, 2021.

A health worker shows a vial of Covaxin during a vaccination drive against coronavirus inside a school in New Delhi, India on 20 October, 2021. Source: NurPhoto via Getty Images

ഓസ്ട്രേലിയ ഒന്നേമുക്കാൽ വർഷങ്ങൾക്ക് ശേഷം രാജ്യാന്തര അതിർത്തി തുറന്നിരിക്കുകയാണ്.  

ഓസ്‌ട്രേലിയയിൽ അനുമതി നൽകിയിട്ടുള്ള ഫൈസർ, ആസ്ട്രസെനക്ക, മൊഡേണ എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്കും, ഇന്ത്യയിൽ നിർമ്മിച്ച കൊവിഷീൽഡും, ചൈനീസ് വാക്‌സിനായ സെനോവയും, ജോൺസൺ ആൻഡ് ജോൺസണും സ്വീകരിച്ചവർക്കാണ് രാജ്യത്തേക്കെത്താൻ നിലവിൽ അനുമതിയുള്ളത്.

എന്നാൽ, മറ്റ് ചില വാക്‌സിനുകൾക്ക് കൂടി TGA അംഗീകാരം നൽകി. 
ഇന്ത്യയിൽ നിർമ്മിച്ച കൊവാക്സിൻ, ചൈനീസ് വാക്‌സിനായി BBIBP-CorV എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്കും ഇനി ഓസ്‌ട്രേലിയയിലേക്ക് എത്താം.
ഇതുവഴി ഈ വാക്‌സിനുകൾ സ്വീകരിച്ച രാജ്യാന്തര വിദ്യാർത്ഥികൾക്കും, സ്‌കിൽഡ് വിസക്കാർക്കുമെല്ലാം ഓസ്‌ട്രേലിയയിലേക്ക് എത്താൻ കഴിയുമെന്ന് TGA അറിയിച്ചു.

ഈ വാക്‌സിനുകൾ സ്വീകരിച്ച ഇന്ത്യൻ പൗരന്മാരും, ചൈനീസ് പൗരന്മാരും ഉൾപ്പെടെയുള്ളവർ ഓസ്‌ട്രേലിയയിൽ എത്തുമ്പോൾ, ഇവർ പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ചതായി കണക്കാകുമെന്ന് TGA വക്താവ് അറിയിച്ചു.

അതിർത്തി അടച്ച് 590 ദിവസങ്ങൾക്ക് ശേഷം നവംബർ ഒന്നിന് വെളുപ്പിനെയാണ് വിദേശത്ത് നിന്നുള്ള ആദ്യ വിമാനം ഓസ്‌ട്രേലിയയിലെത്തിയത്. സിഡ്നി വിമാനത്താവളത്തിൽ വിമാനം പറന്നിറങ്ങിയതോടെ വിദേശത്ത്നി കുടുങ്ങിക്കിടന്ന നിരവധി പേരാണ് തിരിച്ചെത്തിയത്.

രണ്ട് വർഷത്തോളമായി ബന്ധുക്കുമായി ഒത്തുചേർന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും.


Share
Published 1 November 2021 4:14pm
Updated 1 November 2021 4:20pm
By SBS Malayalam
Source: SBS

Share this with family and friends