തിങ്കളാഴ്ച രാത്രി എട്ടു മണിവരെയുള്ള 24 മണിക്കൂറിൽ സിഡ്നിയിൽ മൂന്ന് കൊവിഡ്ബാധ സ്ഥിരീകരിച്ചതായി NSW സർക്കാർ വ്യക്തമാക്കി. നോർതേൺ ബീച്ചസിലാണ് ഈ മുന്നു പേരും.
ഇതോടെ, അവലോൺ ക്ലസ്റ്ററുമായ ബന്ധമുള്ള രോഗബാധയുടെ എണ്ണം 129ലേക്ക് ഉയർന്നു.
ഇതിന് പുറമെ, രാത്രി എട്ട് മണിക്ക് ശേഷം നോർത്തേൺ ബീച്ചസുമായി ബന്ധമില്ലാത്ത മൂന്നു പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതിൽ ഒന്ന് വൊളംഗോംഗിംലാണ്.
നോർത്തേൺ ബീച്ചസിന് പുറമെ ഇപ്പോൾ ഗ്രെയ്റ്റർ സിഡ്നിയിലും രോഗബാധക്കുള്ള ജാഗ്രതാ മുന്നറിയിപ്പുള്ളതായി പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു. വളരെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവരും പരിശോധനക്ക് വിധേയരാകണമെന്ന് പ്രീമിയർ ആവശ്യപ്പെട്ടു.
നോർത്തേൺ ബീച്ചസിന് പുറത്ത് കൂടുതൽ രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കക്ക് വകയൊരുക്കുന്നതായി പ്രീമിയർ പറഞ്ഞു.
പുതിയതായി രോഗബാധ സ്ഥിരീകരിച്ചവരിൽ ചിലർ സിഡ്‌നി CBD സന്ദർശിച്ചിട്ടുളവരാണെന്ന് കരുതുന്നതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ കെറി ചാന്റ് പറഞ്ഞു.
വൊളംഗോംഗിംലുള്ള ഒരു രോഗബാധ കൂടാതെ മറ്റ് രണ്ട് പേരുടെ കാര്യത്തിലും അന്വേഷണം നടക്കുകയാണ്.
ഇതിൽ ഒരാൾ സിഡ്നിയുടെ ഇന്നർ വെസ്റ്റിലുള്ളതാണ്. മറ്റൊരാൾ വടക്കൻ സിഡ്നിയിലും.
16000ത്തിലധികം ആളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധനക്ക് വിധേയരായെങ്കിലും കൂടുതൽ ആളുകൾ മുന്നോട്ട് വരണമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.
അതെ സമയം പ്രതിസന്ധി മൂലം വെല്ലുവിളി നേരിടുന്ന ബിസിനസുകൾക്ക് സഹായം എത്തിക്കാനുള്ള കാര്യം സർക്കാർ പരിഗണിക്കുന്നതായി പ്രീമിയർ പറഞ്ഞു.
നോർതേൺ ബീച്ചസിന്റെ തെക്കൻ ഭാഗങ്ങളിൽ ജനുവരി മൂന്നിന് സഹായം ലഭ്യമാക്കാനാണ് ഉദേശിക്കുന്നത്.
ജനുവരി ഒൻപതിന് വടക്കന്‍ സോണിലും നൽകാനാണ് ഉദേശിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ പുതുവത്സരത്തിനോട് അനുബന്ധിച്ച് കൂടുതൽ പോലീസ് സാന്നിധ്യം ഉണ്ടാകും. കർശന കൊവിഡ് നിയന്ത്രണങ്ങളോടെയായിരിക്കും പുതുവത്സര പരിപാടികൾ.
സിഡ്നി നഗരത്തെ രണ്ടു സോണുകളായി തിരിച്ചാകും ഇത്തവണത്തെ പുതുവർഷാഘോഷ പരിപാടികൾ.
ഹാർബർ ബ്രിഡ്ജിനും ഓപ്പറ ഹൗസിനും സമീപത്തായുള്ള ഗ്രീൻ സോണിൽ പരിമിതമായ തോതിൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at Please check the relevant guidelines for your state or territory: , , , , , , ,
With additional reporting from AAP.