കൊറോണവൈറസ് ബാധിച്ച് ഓസ്‌ട്രേലിയയില്‍ ഒരാള്‍ കൂടി മരിച്ചു

COVID-19 വൈറസ് ബാധ മൂലം ന്യൂ സൗത്ത് വെയില്‍സില്‍ ഒരു സ്ത്രീ കൂടെ മരിച്ചു.

St Vincent's Hospital in Sydney.

St Vincent's Hospital in Sydney. Source: Getty

സിഡ്‌നിയില്‍ ചികിത്സയിലായിരുന്ന 81കാരിയാണ് വ്യാഴാഴ്ച മരിച്ചത്.

ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ ഏഴായി. ഇതില്‍ ആറു പേരും ന്യൂ സൗത്ത് വെയില്‍സിലാണ്.

സി്ഡ്‌നി റൈഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച ഒരാളില്‍ നിന്ന് രോഗം പകര്‍ന്ന സ്ത്രീയാണ് മരിച്ചതെന്ന് ന്യൂസൗത്ത് വെയില്‍സ് ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 46 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീരിച്ചിട്ടുണ്ട്.

രോഗം ബാധിച്ച ആറു പേര്‍ ICUലാണ്.
People in Sydney's CBD this week.
People in Sydney's CBD this week. Source: AAP
സിഡ്‌നി മക്വാറീ പാര്ക്കിലെ ഡോറോത്തി ഹെന്‍ഡേഴ്‌സന്‍ ലോഡ്ജിലുള്ള ഒരു 73കാരിക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

പോര്‍ട്ട് മക്വാറിയിലെ സെന്റ് കൊളംബിയ ആംഗ്ലിക്കന്‍ സ്‌കൂള്‍ അടച്ചിട്ടു.

ന്യൂ സൗത്ത് വെയില്‍സിലും ക്വീന്‍സ്ലാന്റിലും രണ്ടു കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു വയസ് പ്രായമുള്ള കൂഞ്ഞിനും, ആറു വയസുപ്രായമുള്ള കുട്ടിക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്.

ഓരോ സംസ്ഥാനത്തെയും രോഗബാധിതരുടെ എണ്ണം വെള്ളിയാഴ്ച ഉച്ചവരെ ഇങ്ങനെയാണ്

  • NSW - 353
  • വിക്ടോറിയ - 150
  • ക്വീന്‍സ്ലാന്റ് - 144
  • സൗത്ത് ഓസ്‌ട്രേലിയ - 44
  • വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ - 52
  • ടാസ്‌മേനിയ - 10
  • ACT - 4
  • NT - 2
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share
Published 20 March 2020 12:08pm
Updated 23 March 2020 3:47pm


Share this with family and friends