മാർച്ച് 24 വരെ ബ്രിട്ടനിൽ ആസ്ട്ര സെനക്ക കൊവിഡ് വാക്സിനെടുത്ത 30 പേർക്കാണ് രക്തം കട്ടപിടിച്ചത്.
ഇതിൽ ഏഴു പേർ മരിച്ചതായി യു കെ മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രൊഡക്സ് റെഗുലേറ്ററി ഏജൻസി (MHRA) വെളിപ്പെടുത്തി.
രാജ്യത്ത് 1.81 കോടി ഡോസ് കൊവിഡ് വാക്സിൻ കൊടുത്തപ്പോഴാണ് 30 പേർക്ക് രക്തം കട്ടപിടിച്ചതും, ഏഴു പേർ മരിച്ചതും റിപ്പോർട്ട് ചെയ്തത്.
വാക്സിനെടുത്തവർക്ക് രക്തം കട്ടപിടിക്കുന്നതിന്റെ കണക്കുകൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യമേഖലാ പ്രവർത്തകരും പൊതുജനങ്ങളും സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.
അതേസമയം, ഫൈസർ-ബയോൺടെക് വാക്സിനെടുത്ത ആർക്കും രക്തം കട്ടപിടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് MHRA അറിയിച്ചു.
ആസ്ട്ര സെനക്ക വാക്സിനെടുത്തവർക്കാണ് ത്രോംബോസിസ് എന്നറിയപ്പെടുന്ന രക്തം കട്ടപിടിക്കൽ ഉണ്ടായതെങ്കിലും, വാക്സിന്റെ പാർശ്വഫലമാണോ ഇത് എന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
യൂറോപ്യൻ രാജ്യങ്ങളിൽ നിയന്ത്രണം
അതേസമയം, ഇത്തരം റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ആസ്ട്ര സെനക്ക വാക്സിൻ വിതരണത്തിന് നിയന്ത്രണമേർപ്പെടുത്താൻ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ചില രാജ്യങ്ങൾ ആസ്ട്രസെനക്ക വിതരണം പൂർണമായും നിർത്തിവച്ചപ്പോൾ, പ്രായമേറിയവർക്ക് മാത്രമായി വാക്സിൻ പരിമിതപ്പെടുത്തുകയാണ് മറ്റു രാജ്യങ്ങൾ ചെയ്തത്.
രക്തം കട്ടപിടിക്കുന്ന സാഹചര്യം കൂടുതലും ചെറുപ്പക്കാരിലാണ് എന്നത് കണക്കിലെടുത്താണ് ഇത്.
നെതർലാൻറ്സ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ 60 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് ആസ്ട്ര സെനക്ക വാക്സിൻ ഇപ്പോൾ നൽകുന്നത്.
ഡെൻമാർക്കും നോർവേയും ഈ വാക്സിൻ വിതരണം പൂർണമായും നിർത്തിവയ്ക്കുകയും ചെയ്തു.
വാക്സിൻ നൽകുന്നത് സംബന്ധിച്ച് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഈയാഴ്ച പുതിയ നിലപാട് പ്രഖ്യാപിക്കും. ആസ്ട്രസെനക്ക സുരക്ഷിതമാണ് എന്നായിരുന്നു ഏജൻസി നേരത്തേ അറിയിച്ചിരുന്നത്.
യൂറോപ്യൻ മേഖലയിൽ ആകെ ഒമ്പതു കോടിയിലേറെ ഡോസ് ആസ്ട്ര സെനക്ക വാക്സിൻ നൽകിയിട്ടുണ്ട്. ഇതിൽ 44 പേരിലാണ് രക്തം കട്ടപിടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഓസ്ട്രേലിയയിലും ഒരാളെ സമാനമായ പ്രശ്നത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Summary: Seven deaths in UK linked to AstraZeneca jab as some European countries scale back rollout
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: , , , , , , ,