Settlement Guide: ഓസ്‌ട്രേലിയയിലെ റോഡ് നിയമങ്ങൾ; അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

ഓസ്‌ട്രേലിയയിൽ പുതുതായി എത്തുന്നവരെ ഇവിടുത്തെ റോഡ് നിയമങ്ങൾ കുഴപ്പത്തിലാക്കാറുണ്ട്. അതുകൊണ്ടുതന്നെ, നിയമം പാലിക്കാതെ വരികയും വൻ തുക പിഴയടക്കേണ്ടി വരികയും ചെയ്തേക്കാം. ഇവിടെ വാഹനം ഓടിക്കുമ്പോൾ അറിഞ്ഞിക്കരണ്ട പ്രധാനപ്പെട്ട ഏഴു നിയമങ്ങൾ ഇവിടെ അറിയാം..

road rules

Source: road rules

മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കുക

മദ്യപിച്ച് വണ്ടി ഓടിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയിൽ കർശന നിയമമാണ് നിലവിലുള്ളത്. മുഴുവൻ ലൈസെൻസ് ഉള്ളവർക്ക് രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 0.05 -ൽ കൂടാൻ പാടില്ല. എന്നാൽ, ലേണേഴ്സും പ്രൊബേഷനറി ലൈസൻസും കൈവശം ഉള്ളവർക്ക് രക്തത്തിൽ ആൽക്കഹോളിന്റെ അളവ് 0.00 ആയിരിക്കണം. രക്തത്തിൽ ആൽക്കഹോളിന്റെ അളവ് കൂടുന്നത് എങ്ങനെയൊക്കെയാണ് ഡ്രൈവിങിനെ ബാധിക്കുന്നതെന്ന്
road rules
Source: road rules

മൊബൈലിന്റെ ഉപയോഗം

ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്തിലും ഓസ്‌ട്രേലിയയിൽ കർശന നിയമങ്ങളുണ്ട്. മൊബൈൽ ഫോൺ കയ്യിൽ  പിടിച്ചുകൊണ്ടു വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. സംസാരിക്കാനോ, മെസ്സേജ് ചെയ്യാനോ പാടുള്ളതല്ല. ട്രാഫിക് ലൈറ്റിൽ ആണെകിൽ പോലും  കയ്യിൽ മൊയ്ലിയെ ഫോൺ എടുക്കുന്നത് അനുവദനീയമല്ല. ന്യൂ സൗത്ത് വെയിൽസിലെ നിയമപ്രകാരം സ്‌കൂൾ സോൺ അഥവാ സ്‌കൂളുകൾ ഉള്ളയിടങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ കയ്യിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് $397 ആണ് പിഴ. കൂടാതെ 4 പോയിന്റുകളും നിങ്ങൾക്ക് നഷ്ടമാകും. ഇതേക്കുറിച്ച് കൂടുതൽ .
road rules
Source: SBS

ട്രാഫിക് ലൈറ്റ് പാലിക്കുക

ഓസ്‌ട്രേലിയൻ റോഡുകളിലുള്ള ട്രാഫിക് ലൈറ്റുകൾ കൃത്യമായി പാലിക്കേണ്ടതാണ്. ഇത് പാലിക്കാത്ത പക്ഷം വൻ തുക പിഴയടയ്‌ക്കേണ്ടി വരും. ട്രാഫിക് ലൈറ്റിൽ ഓറഞ്ച് ലൈറ്റ് തെളിയുമ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിറുത്തണമെന്നാണ് നിയമം. ട്രാഫിക് ലൈറ്റ് മറികടന്നാൽ ന്യൂ സൗത്ത് വെയിൽസിൽ $397 പിഴയും മൂന്ന് പോയിന്റുകൾ നഷ്ടമാവുകയും ചെയ്യും. വിക്ടോറിയയിൽ ഇത് $282  ഉം, രണ്ടു ഡീമെറിറ്റ് പോയിന്റുകളുമാണ്.
road rules
Source: SBS

സ്റ്റോപ്പ് ചിഹ്നത്തിൽ വാഹനം നിറുത്തുക

ഓസ്‌ട്രേലിയായില്ലേ റോഡുകളിൽ പ്രത്യേകിച്ചും സ്കൂൾ സമയങ്ങളിലും റോഡ് പ്പണിക്കിടയിലും സ്റ്റോപ്പ് എന്നെഴുതിയ ബോർഡ് ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണാം. ഈ സന്ദർഭങ്ങളിൽ വാഹനം പൂർണമായും നിറുത്തേണ്ടതാണ്. അല്ലാത്ത പക്ഷം നല്ലൊരു തുക പിഴയീടാക്കും. ന്യൂ സൗത്ത് വെയിൽസിൽ ഇത് $298 ഉം മൂന്ന് ടീമെരിറ് പോയിന്റുകളുമാണെങ്കിൽ വിക്ടോറിയയിൽ വിക്ടോറിയയിൽ $282 പോയിന്റും മൂന്നു ഡിമെരിറ് പോയിന്റുകളുമാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക
A traffic controller holds a stop signs as a tram rejoins the network on Mount Alexander Road in Melbourne, Thursday, Sept. 10, 2015. Yarra Trams drivers today went on strike over better pay and conditions. (AAP Image/Julian Smith) NO ARCHIVING
A traffic controller holds a stop signs. Source: AAP

അമിതമായി ഹോൺ ഉപയോഗിക്കാതിരിക്കുക

വാഹനം ഓടിക്കുമ്പോൾ ഹോൺ അമിതമായി ഉപയോഗിക്കുകയും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പിഴയടക്കേണ്ടി വന്നേക്കാം. മാത്രമല്ല ഓടുന്ന വാഹനത്തിൽ കൈ വെളിയിൽ ഇട്ട് ആംഗ്യം കാണിക്കുന്നതും ശിക്ഷാർഹമാണ്. ഇതിനു $600 ആണ് ന്യൂ സൗത്ത് വെയിൽസിൽ പിഴ. കൂടാതെ മൂന്ന് പോയിന്റുകളും നഷ്ടപ്പെടും. വിക്ടോറിയയിൽ പോയിന്റുകൾ നഷ്ടമാവില്ലെങ്കിലും $282 പിഴയടക്കേണ്ടി വരും.
Rod Rul
Samfala Ostrelean Road Rul weh maet yu no bin save Source: SBS

വളർത്തുമൃഗങ്ങളുമായി വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക

ഓസ്‌ട്രേലിയയിൽ വളർത്തുമൃഗങ്ങളുടെ യാത്ര ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഇവയെ മടിയിൽ വച്ച് കൊണ്ട് വണ്ടി ഓടിക്കുന്നത് ശിക്ഷാർഹമാണ്. ഈ കുറ്റത്തിന് ന്യൂ സൗത്ത് വെയിൽസിൽ $397 ആണ് പിഴ. കോടതി മൂന്നു ടീമെരിറ് പോയിന്റുകളും. വിക്ടോറിയയിൽ $211 ആണ് ഇത്തരത്തിൽ വാഹനം ഓടിക്കുന്നതിന് ഈടാക്കുന്ന പിഴ.
road rules
Source: SBS

ചെരുപ്പ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്നത്

ഡ്രൈവ് ചെയ്യുമ്പോൾ നഗ്ന പാദത്തോടെയും അല്ലാതെയും വാഹനം ഓടിക്കാൻ നിയം അനുവദിക്കുന്നുണ്ട്‌. പ്രത്യേകിച്ചും ന്യൂ സൗത്ത് വെയില്സിലും വിക്ടോറിയയിലെ ഇത് നിയമവിധേയമാണ്.
എന്നാൽ ഉയർന്ന ഹീലുകൾ ഉള്ള ചെരുപ്പുകൾക്കും മറ്റും ചില
road rules
Source: SBS

Share
Published 15 December 2016 11:30am
Updated 15 December 2016 11:35am

Share this with family and friends