കൊവിഡ്-19 വൈറസ്ബാധയുടെ പശ്ചാത്തലത്തില്‍ പുതിയതായി രൂപീകരിച്ച ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
വ്യക്തിരമായി അകലം പാലിക്കുന്നതും, സ്വയം ഐസൊലേഷനും പോലുള്ള നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രോഗബാധയുടെ പശ്ചാത്തലത്തില്‍ ഫെഡറല്‍ ബജറ്റ് അവതരിപ്പിക്കുന്നത് മാറ്റിവച്ചിട്ടുണ്ട്. മേയ് മാസത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്ന ബജറ്റ് ഒക്ടോബര്‍ ആറിലേക്കാണ് മാറ്റിയത്.
തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട ഹോളുകളിലും ജനങ്ങള്‍ ഒത്തുകൂടുന്നതിന് പുതിയ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.

പ്രധാന നിയന്ത്രണങ്ങള്‍ ഇവ
- അടച്ചിട്ട ഹോളുകളിലും മുറികളിലും 100 പേരില്‍ കൂടുതലുള്ള ഒത്തുചേരലുകള്‍ പാടില്ല എന്ന നിയന്ത്രണം നിലനില്‍ക്കും. 500 പേരില്‍ കൂടുതലുള്ള തുറസ്സായ സ്ഥലങ്ങളിലെ ഒത്തുചേരലും പാടില്ല.
- അവശ്യ പ്രവര്ത്തനങ്ങളായ ആശുപത്രികള്‍, ഭക്ഷണമാര്‍ക്കറ്റുകല്‍, സൂപ്പര്‍ മാര്ക്കറ്റുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിവയ്‌ക്കൊന്നും ഇത് ബാധകമല്ല.
- തുറസ്സായ സ്ഥലമായാലും അടച്ചിട്ട ഹോളുകളായാളും നാലു ചതുരശ്ര മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ മാത്രമേ ഒത്തുചേരാന്‍ പാടുള്ളൂ. അതായത്, 100 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള ഒരു മുറിയിലോ, ഗ്രൗണ്ടിലോ പരമാവധി 25 പേര്‍ മാത്രമേ ഒത്തുചേരാവൂ.
- ഹാന്റ് സാനിട്ടൈസര്‍ ഉള്‍പ്പെടെയുള്ളവ ഉറപ്പാക്കണം
- സിനിമാ ഹോളുകളിലും തിയറ്ററുകളിലും ആളെണ്ണം കുറയ്ക്കണം. ഇടവിട്ട സീറ്റുകളിലും, ഇടവിട്ട നിരകളിലും മാത്രം ഇരിക്കാന്‍ അനുവദിക്കാം
- എന്നാല്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.
- റെസ്‌റ്റോറന്റുകളിലും അനുവദിക്കുന്ന ആളെണ്ണം കുറയ്ക്കണം
- രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉള്ളവര്‍ വീട്ടില്‍ തന്നെ കഴിയണം എന്ന നിബന്ധനയില് ഒരു ഇളവും പാടില്ല
അടിയന്തര സാഹചര്യങ്ങളിലേക്ക് മാത്രമായി ജനങ്ങള്‍ ആഭ്യന്തര യാത്രകള്‍ പരിമിതപ്പെടുത്തണമെന്നും, രാജ്യാന്തര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്‌കൂളുകള്‍ അടച്ചിടേണ്ട എന്ന തീരുമാനവും പ്രധാനമന്ത്രി ആവര്ത്തിച്ചു.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.