ജൂലൈ 21ന് മെല്‍ബണില്‍ നിന്ന് സിഡ്‌നി വഴിയെത്തിയ രണ്ടു യുവതികള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
19 വയസുള്ള രണ്ട് യുവതികളും ഒരുമിച്ചാണ് യാത്ര ചെയ്തത്. സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവര്‍ പൂരിപ്പിക്കേണ്ട ബോര്‍ഡര്‍ ഡിക്ലറേഷന്‍ ഫോമില്‍ രണ്ടു പേരും തെറ്റായാണ് യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സൂചിപ്പിച്ചു.
ഇതോടെ ഇവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കാന്‍ കഴിഞ്ഞു.
എട്ടു ദിവസം പൊതു സമൂഹത്തില്‍ സജീവമായിരുന്ന ശേഷമാണ് ഇവര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ, ബ്രിസ്‌ബൈനിലെ നിരവധി ഷോപ്പിംഗ് സെന്ററുകളും, റെസ്റ്റോറന്‌റുകളും, ഒരു സ്‌കൂളും, പള്ളിയും അടച്ചിട്ടു.
ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന നിരവധി പേരെ ഐസൊലേഷനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഈ യുവതികളുടെ നടപടി തീര്‍ത്തും നിരാശാജനകമാണെന്ന് സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജാനറ്റ് യംഗ് പറഞ്ഞു.
'തിരിച്ചെത്തുന്നവര്‍ സത്യം പറയാന്‍ തയ്യാറാകണം. ഓരോ വ്യക്തികളെയും, കുടുംബങ്ങളെയും, സമൂഹത്തെയും സുരക്ഷിതമാക്കാനാണ് ഇത് അഭ്യര്‍ത്ഥിക്കുന്നത്,' ജാനറ്റ് യംഗ് ചൂണ്ടിക്കാട്ടി.

Parklands Christian College in southeast Queensland. Source: Parklands Christian College
രോഗലക്ഷണങ്ങളുണ്ടായിട്ടു പോലും ഇവര്‍ എട്ടു ദിവസം സമൂഹത്തില്‍ സജീവമായിരുന്നുവെന്ന് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ചൂണ്ടിക്കാട്ടി.
അക്കേഷ്യ റിഡ്ജ്, ലോഗന്‍ എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഈ യുവതികള്‍ ഇപ്പോള്‍ പ്രിന്‍സസ് അലക്‌സാണ്ട്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബ്രിസ്‌ബൈന്‍ നഗരത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയ്ക്കായി മുന്നോട്ടു വരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
യുവതികള്‍ ബോര്‍ഡര്‍ ഫോമില്‍ കള്ളം പറഞ്ഞതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുമുണ്ട്.
ഇവര്‍ രേഖപ്പെടുത്തിയിരുന്നത് തെറ്റായ വിവരങ്ങളായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നും, ഇത് ബോധപൂര്‍വമായിരുന്നോ എന്ന കാര്യം പരിശോധിക്കുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സ്റ്റീവ് ഗോള്‍ഷെവ്‌സ്‌കി പറഞ്ഞു.
സിഡ്‌നിക്കാര്‍ക്ക് പ്രവേശനമില്ല
സിഡ്‌നിയില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സിഡ്‌നി നഗരത്തെയും പരിസര പ്രദേശങ്ങളെയും ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.
ഗ്രേറ്റര്‍ സിഡ്‌നി മേഖലയെയാണ് ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, സിഡ്‌നി മേഖലയില്‍ നിന്നുള്ള ആര്‍ക്കും ക്വീന്‍സ്ലാന്റിലേക്ക് യാത്ര ചെയ്യാനാവില്ല.
കാംപല്‍ടൗണ്‍, ലിവര്‍പൂള്‍, ഫെയര്‍ഫീല്‍ഡ് എന്നീ പ്രാദേശിക ഭരണപ്രദേശങ്ങളെ മാത്രമായിരുന്നു ഇതുവരെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ മുതലാകും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക.
സിഡ്‌നിയില്‍ നിന്ന് തിരിച്ചെത്തുന്ന ക്വീന്‍സ്ലാന്റുകാര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും.
ന്യൂ സൗത്ത് വെയില്‍സില്‍ 19 പേര്‍ക്കാണ് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതില്‍ രണ്ടു പേര്‍ മാത്രമാണ് ഹോട്ടല്‍ ക്വാറന്‍രൈനില്‍. മറ്റുള്ളത് സാമൂഹിക വ്യാപനമാണ്.
വെഥറില്‍ പാര്‍ക്കിലെ തായ് റോക്ക് റെസ്‌റ്റോറന്റുമായി ബന്ധപ്പെട്ടാണ് പുതിയ പത്തു കേസുകള്‍. ഇവിടത്തെ ക്ലസ്റ്റര്‍ 85 ആയി ഉയര്‍ന്നിട്ടുണ്ട്.
സിഡ്‌നി നഗരത്തിനു സമീപത്തെ പോട്ട്‌സ് പോയിന്റിലുള്ള തായ് റോക്ക് റെസ്‌റ്റോറന്‌റുമായി ബന്ധപ്പെട്ടും രണ്ടു പേര്‍ക്കു കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at