കൊറോണവൈറസ് വിവരങ്ങള്‍ 63 ഭാഷകളില്‍: എസ് ബി എസ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി

കൊവിഡ്-19 ബാധയെക്കുറിച്ചുള്ള ആധികാരിക വാര്‍ത്തകളും വിവരങ്ങളും 63 ഭാഷകളില്‍ നല്‍കുന്നതിന് എസ് ബി എസ് പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങി.

SBS’s COVID-19 portal allows people to easily access SBS’s news and information across 63 languages.

SBS’s COVID-19 portal allows people to easily access SBS’s news and information across 63 languages. Source: SBS

ഓസ്‌ട്രേലിയയിലെ വിവിധ ജനവിഭാങ്ങളിലേക്ക് കൊറോണവൈറസ് ബാധയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്ത്തകളും ആധികാരിക വിവരങ്ങളും എത്തിക്കുന്നതിനു വേണ്ടിയാണ് ഈ പോര്‍ട്ടല്‍.

പുതിയ വാര്‍ത്തകള്‍ക്ക് പുറമേ, ആരോഗ്യപരമായി എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം, ഓസ്‌ട്രേലിയന്‍ സാമ്പത്തിക രംഗത്തെ ഇത് എങ്ങനെ ബാധിക്കുന്നു, സര്‍ക്കാര്‍ നടപടികള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങളെല്ലാം.

ജനങ്ങള്‍ക്ക് ഏറ്റവും കൃത്യമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് ഈ സമയത്തെ അനിവാര്യമായ നടപടിയെന്ന് എസ് ബി എസ് ഓഡിയോ ആന്റ് ലാംഗ്വേജ് കണ്ടന്റ് ഡയറക്ടര്‍ മാന്‍ഡി വിക്‌സ് പറഞ്ഞു.
ഇംഗ്ലീഷ് ഇതര ഭാഷകളില്‍ കൊറോണവൈറസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിക്കാന്‍ എസ് ബി എസിനെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്ദ്ധനവാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായതെന്നും മാന്‍ഡി വിക്‌സ് പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ 70 ശതമാനം വര്‍ദ്ധനവാണ് എസ് ബി എസിന്റെ ഭാഷാ പേജുകളിലേക്കുള്ള വായനക്കാരുടെ എണ്ണം കൂടിയത്.


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share
Published 26 March 2020 12:57pm
Updated 28 March 2020 6:31pm
By Biwa Kwan
Source: SBS News


Share this with family and friends