Breaking

സിഡ്നിയിൽ ആശങ്കയായി സാമൂഹ്യവ്യാപനം; പുതിയ കൊവിഡ് ക്ലസ്റ്ററിലെ കേസുകൾ 17 ആയി ഉയർന്നു

വടക്കൻ സിഡ്നിയിലെ പുതിയ കൊവിഡ് ക്ലസ്റ്ററിലെ രോഗബാധിതരുടെ ഏണ്ണം 17 ആയി ഉയർന്നതോടെ സർക്കാർ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

People line up for COVID-19 testing at Mona Vale Hospital's walk-in clinic in Sydney's Northern Beaches.

People line up for COVID-19 testing at Mona Vale Hospital's walk-in clinic in Sydney's Northern Beaches. Source: AAP

രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ന്യൂ സൗത്ത് വെയിൽസിൽ സ്ഥിരീകരിച്ച പ്രാദേശിക  കൊവിഡ് ബാധ ആശങ്കാജനകമായ രീതിയിലേക്ക് മാറുന്നു.

വടക്കൻ സിഡ്നിയിലെ പുതിയ ക്ലസ്റ്ററിൽ രണ്ടു ദിവസം കൊണ്ട് 17 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാവിലെ വരെ അഞ്ചു പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. എന്നാൽ 12 പേർക്ക് കൂടി കൊവിഡ്ബാധ കണ്ടെത്തിയതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് വൈകിട്ട് അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിൽ സന്ദർശിച്ചവർക്ക് വരും ദിവസങ്ങളിൽ ഐസൊലേഷൻ നിർദ്ദേശം നൽകിയേക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നോർതേൺ ബീച്ചസ് മേഖലയിലുള്ളവരോട് അടുത്ത മൂന്നു ദിവസത്തേക്ക് പരവമാധി വീട്ടിനുള്ളിൽ തന്നെ കഴിയണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങളാണ് ആരോഗ്യവകുപ്പ് നൽകിയത്:

  • പരമാവധി സാഹചര്യങ്ങളിൽ വീട്ടിൽ നിന്ന് ജോലി ചെയ്യുക
  • ആശുപത്രികളിലോ ഏജ്ഡ് കെയർ കേന്ദ്രങ്ങളിലോ സന്ദർശനം നടത്തുന്നത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാക്കുക
  • അനാവശ്യമായ ഒത്തുകൂടലുകൾ ഒഴിവാക്കുക
  • പരമാവധി വീട്ടിലുള്ളവരുമായി മാത്രം ഒത്തുകൂടുക
  • ക്ലബുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കുക
  • നോർതേൺ ബീച്ചസ് മേഖലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതും അത്യാവശ്യഘട്ടങ്ങളിൽ മാത്രമാക്കുക.
ഈ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നത് മറ്റുള്ളവർ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

ബുധനാഴ്ച സിഡ്നി വിമാനത്താവളത്തിലെ ഒരു ജീവനക്കാരന് രോഗബാധ കണ്ടെത്തിയതോടെയാണ് രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ആദ്യ പ്രാദേശിക ബാധ സ്ഥിരീകരിച്ചത്.

വിദേശത്തു നിന്നെത്തിയ വിമാനത്തിലെ ജീവനക്കാരിൽ നിന്നാണ് ഈ വാൻ ഡ്രൈവർക്ക് രോഗം ബാധിച്ചത് എന്നാണ് സൂചന.

എന്നാൽ, നോർതേൺ ബീച്ചസ് മേഖലയിലെ വൈറസ് ബാധയ്ക്ക് ഇതുമായി ബന്ധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

ഒരു സംഗീത ബാൻഡിൽ ജോലി ചെയ്യുന്നയാളും, ഏജ്ഡ് കെയർ ജീവനക്കാരനും രോഗബാധ സ്ഥിരീകരിച്ചതിൽ ഉൾപ്പെടുന്നു. നിരവധി സ്ഥലങ്ങൾ ഇവർ സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ.

ബുധനാഴ്ച വൈറസ് ബാധ കണ്ടെത്തിയ രണ്ടു പേർ, പരിശോധനയ്ക്ക് ശേഷം ഐസൊലേഷൻ നിർദ്ദേശം പാലിച്ചിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

ഇവർ ബീച്ചിലും മറ്റും സന്ദർശനം നടത്തിയതായാണ് റിപ്പോർട്ടുകൾ.

With additional reporting by AAP. 

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at Please check the relevant guidelines for your state or territory: 


Share
Published 17 December 2020 7:34pm


Share this with family and friends