ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തുടർച്ചയായി ഏഴാം മാസവും പലിശ നിരക്ക് ഉയർത്തി.
ഓസ്‌ട്രേലിയയിൽ ജീവിതചെലവ് കുത്തനെ ഉയർന്നിരിക്കുന്നതിനിടയിലാണ് നിരവധിപ്പേർക്ക് തിരിച്ചടിയായി വീണ്ടും പലിശ നിരക്കിൽ വർദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്.
നാണയപ്പെരുപ്പം നിയന്ത്രണത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പല തവണകളായുള്ള വർദ്ധനവ് എന്ന് റിസർവ് ബാങ്ക് ഗവർണർ ഫിലിപ്പ് ലോവ് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഈ വർഷം മെയിൽ ഉണ്ടായിരുന്ന റെക്കോർഡ് കുറവ് 0.1 ശതമാനമെന്ന പലിശ നിരക്കിൽ നിന്നാണ് മാസങ്ങൾക്കുള്ളിൽ 2.85 എന്ന ഉയർന്ന നിരക്കിലേക്കുള്ള വർദ്ധനവ്.
ഇന്നത്തെ വർദ്ധനവിന് മുൻപ് തന്നെ വീട്‍വായ്പ തിരിച്ചടയ്ക്കുന്ന നിരക്കിൽ ഈ വർഷം 29.4 ശതമാനത്തിന്റെ പ്രതിമാസ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റേറ്റ്സിറ്റിയുടെ കണക്കുകൾ.
25 വർഷം വീട് വായ്പ ബാക്കിയുളളവരുടെ കാര്യത്തിലാണ് ഈ കണക്കുകൾ.
ഇന്നത്തെ വർദ്ധനവോടെ പ്രതിമാസ തിരിച്ചടവിൽ മെയ് മാസത്തിന് ശേഷമുള്ള വർദ്ധനവ് 32.6 ശതമാനമാകും.
മെൽബൺ കപ്പ് ദിനത്തിൽ ഇതിന് മുൻപ് പലിശ നിരക്ക് വർദ്ധിപ്പിച്ചത് 2010 ലാണ്.
LISTEN TO

ഓസ്ട്രേലിയയിലേക്കുള്ള സ്കിൽഡ് വിസകളുടെ എണ്ണം കൂട്ടി: ആർക്കൊക്കെ ഗുണകരമാകുമെന്ന് അറിയാം...
SBS Malayalam
15:54