Breaking

സിഡ്നിയിൽ റെക്കോർഡ് കൊവിഡ് പരിശോധ: 8 പുതിയ കേസുകൾ; പശ്ചിമ സിഡ്നി സ്വദേശിക്കും രോഗബാധ

സിഡ്നിയിൽ നോർതേൺ ബീച്ചസ് ക്ലസ്റ്ററിലെ ഏഴു പേർക്ക് പുറമേ, ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും പ്രാദേശികമായ കോവിഡ് ബാധ സ്ഥിരീകരിച്ചു. പശ്ചിമ സിഡ്നിയിൽ ജീവിക്കുന്നയാളാണ് ഇത്.

現時距離聖誕節只有兩天,對於雪梨的民眾來說,究竟在今年的聖誕節是否可以和家人一起慶祝,抑或要面對更嚴格的限制呢?

現時距離聖誕節只有兩天,對於雪梨的民眾來說,究竟在今年的聖誕節是否可以和家人一起慶祝,抑或要面對更嚴格的限制呢? Source: AAP

പുതിയ കൊവിഡ് ക്ലസ്റ്റർ വ്യാപിക്കുന്നതിനിടെ സിഡ്നിയിൽ കൊവിഡ് പരിശോധനയുടെ എണ്ണം പുതിയ റെക്കോർഡിലേക്ക് എത്തിയ ദിവസമായിരുന്നു തിങ്കളാഴ്ച.

44,000 ലേറെ പേരാണ് തിങ്കളാഴ്ച രാത്രി എട്ടു മണി വരെ പരിശോധന നടത്തിയത്.

ഇതിൽ എട്ടു പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.

ഇത്രയധികം പരിശോധന നടത്തിയിട്ടും എട്ടു പേർക്ക് മാത്രമേ വൈറസ് ബാധ കണ്ടെത്തിയുള്ളൂ എന്നത് ആശ്വാസകരമാണെന്ന് പ്രീമിയൽ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

എന്നാൽ, നോർതേൺ ബീച്ചസിന് പുറത്ത് ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതും, രോഗബാധയുള്ളവർ നോർതേൺ ബീച്ചസിന് പുറത്തേക്ക് സന്ദർശിച്ച സ്ഥലങ്ങളുടെ പട്ടിക വിപുലമാകുന്നതും ആശങ്ക പടർത്തുന്നുണ്ട്.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നയാൾക്ക് രോഗബാധ

തിങ്കളാഴ്ച രാത്രി എട്ടു മണിവരെ സ്ഥിരീകരിച്ച എട്ടു പുതിയ കേസുകളിൽ ഏഴും നോർതേൺ ബീച്ചസിലെ അവലോൺ ക്ലസ്റ്ററുമായി നേരിട്ട് ബന്ധമുള്ളതാണ്.

സിഡ്നി വിമാനത്താവളത്തിൽ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് രോഗബാധ സ്ഥിരീകരിച്ച എട്ടാമത്തെ കേസ്.
പശ്ചിമ സിഡ്നിയിൽ ജീവിക്കുന്നയാളാണ് ഇത്.
വിമാനത്താവളത്തിൽ നിന്ന് ഹോട്ടൽ ക്വാറന്റൈനിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന്റെ ഭാഗമായി പ്രവർത്തിച്ചയാളാണ് ഇത്.

വിദേശത്തു നിന്നെത്തിയവരിൽ നിന്നാണോ വൈറസ് ബാധിച്ചിരിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്നതിനുള്ള ജനിതക പരിശോധന നടത്തുന്നുണ്ടെന്നും, ഇന്ന് തന്നെ ഫലമറിയാൻ കഴിയുമന്നും പ്രീമിയർ പറഞ്ഞു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഈ വ്യക്തിക്ക് ഒപ്പം ജോലി ചെയ്യുന്ന മറ്റൊരാൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി എട്ടുമണിക്കു ശേഷമാണ് ഇത് സ്ഥിരീകരിച്ചത് എന്നതിനാൽ നാളത്തെ കണക്കിൽ മാത്രമേ ഇത് ഉൾപ്പെടുത്തൂ എന്ന് ചീഫ് മെഡിക്കൽ ഓഫീസർ കെറി ചാന്റ് അറിയിച്ചു.
നോർതേൺ ബീച്ചസിന് പുറത്ത് നിരവധി മേഖലകളിൽ രോഗബാധിതർ സന്ദർശനം നടത്തിയതായി വ്യക്തമായിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നുണ്ടെന്നും, ജനങ്ങൾ അത് പരിശോധിക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.

ഈ പ്രദേശങ്ങൾ സന്ദർശിച്ച ആയിരക്കണക്കിന് പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്.

ബുധനാഴ്ച അർദ്ധരാത്രി വരെയാണ് നോർതേൺ ബീച്ചസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്ത്മസിന് മുമ്പ് ഇതിൽ ഇളവു നൽകുമോ എന്ന കാര്യം ബുധനാഴ്ച മാത്രമേ പ്രഖ്യാപിക്കൂ.

മെൽബണിലേക്ക് തിരിച്ചെത്തിയയാൾക്ക് രോഗബാധ

സിഡ്നിയുടെ നോർതേൺ ബീച്ചസിൽ നിന്ന് തിരിച്ചെത്തിയ ഒരു പെൺകുട്ടിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി വിക്ടോറിയൻ സർക്കാരും അറിയിച്ചു.

15 വയസുള്ള പെൺകുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മാതാപിതാക്കൾക്കൊപ്പം സിഡ്നിയിൽ നിന്ന് തിരിച്ചെത്തിയ ഈ പെൺകുട്ടി ഐസൊലേഷനിൽ ആയിരുന്നുവെന്നും, അതിനാൽ സമൂഹത്തിലേക്ക് രോഗം പടരാനുല്ള സാധ്യതയില്ലെന്നും ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി പറഞ്ഞു.
Victorian Health Minister Martin Foley has warned his state not to travel to Sydney.
Victorian Health Minister Martin Foley has warned his state not to travel to Sydney. Source: AAP
പെൺകുട്ടിയുടെ അമയ്ക്ക് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്.

അവലോൺ RSL ക്ലബും, അവലോൺ ബൗളിംഗ് ക്ലബും ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലെല്ലാം ഈ പെൺകുട്ടി സന്ദർശനം നടത്തിയിരുന്നു.

സിഡ്നി മേഖലയിൽ നിന്നുള്ളവർക്ക് വിക്ടോറിയയിൽ പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

സിഡ്നിയിൽ നിന്ന് തിരിച്ചെത്തുന്ന വിക്ടോറിയക്കാർ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at .

Please check the relevant guidelines for your state or territory: .


Share
Published 22 December 2020 12:30pm
Updated 22 December 2020 12:33pm
By SBS Malayalam
Source: SBS


Share this with family and friends