സിഡ്നിയിൽ നാലു സ്കൂളുകൾ കൊവിഡ്ബാധ മൂലം അടച്ചു; ജിം ക്ലസ്റ്റർ കൂടുതൽ വ്യാപിക്കുന്നു

വിക്ടോറിയയിൽ കൊറോണവൈറസ് സാഹചര്യം മെച്ചപ്പെടുന്നതിനിടെ, സിഡ്നിയിൽ കൂടുതൽ പ്രദേശങ്ങളിൽ വൈറസ്ബാധ സ്ഥിരീകരിച്ചു.

NSW Premier Gladys Berejiklian.

NSW Premier Gladys Berejiklian Source: AAP

ന്യൂ സൗത്ത് വെയിൽസിൽ 13 പേർക്കാണ് പുതിയതായി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇതിൽ ഒരാൾ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നതാണ്.

സിഡ്നി നഗരത്തിലെ സിറ്റി ടാട്ടർസാൽസ് ജിമ്മിൽ നിന്നാണ് ആറു പേർക്ക് വൈറസ് ബാധിച്ചിരിക്കുന്നത്. ഇതോടെ ഈ ക്ലസ്റ്ററിലെ ആകെ വൈറസ് ബാധ 14 ആയി ഉയർന്നു.

പ്രത്യേക ശ്രദ്ധ വേണ്ട രീതിയിൽ ഈ ജിമ്മിലെ വൈറസ്ബാധ ഉയരുന്നുണ്ടെന്ന് സംസ്ഥാന ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് ചൂണ്ടിക്കാട്ടി.

നാലു സ്കൂളുകളാണ് വൈറസ്ബാധ മൂലം സംസ്ഥാനത്ത് വെള്ളിയാഴ്ച അടച്ചിട്ടത്.

കഴിഞ്ഞ ദിവസം അടച്ച മൂന്നു സ്കൂളുകൾക്ക് പുറമേയാണിത്.

സിഡ്നി ഡബിൾ ബേ പബ്ലിക് സ്കൂളും, ഹോംബുഷ് പബ്ലിക് സ്കൂളും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം അടച്ചിട്ടു.

സ്കൂൾ ജീവനക്കാരിൽ ഒരാൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെയാണ് ഡബിൾ ബേ പബ്ലിക് സ്കൂൾ അടച്ചത്.

ഹോംബുഷിൽ സ്കൂളിനോടു ചേർന്നുള്ള കബ്ബിഹൗസ് ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരിൽ ഒരാൾക്കും രോഗബാധ സ്ഥിരീകരിച്ചു.
രണ്ടു സ്കൂളുകളിൽ നിന്നും കുട്ടികളെ തിരികെ വിളിക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.

നേരത്തേ, റൈഡ് സെക്കന്ററി കോളേജും, സ്മിത്ത്ഫീൽഡ് സെന്റ് ജെർട്രൂഡ് പ്രൈമറി സ്കൂളും അടച്ചിരുന്നു. റൈഡിൽ ജീവനക്കാരിൽ ഒരാൾക്കും, സ്മിത്ത്ഫീൽഡിൽ ഒരു വിദ്യാർത്ഥിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഈ വാരാന്ത്യത്തിൽ കാലാവസ്ഥ മെച്ചമായതിനാൽ ജനങ്ങൾ കൂടുതലായി പുറത്തേക്കിറങ്ങാൻ സാധ്യതയുണ്ടെന്നും, അതിനാൽ സാമൂഹിക നിയന്ത്രണങ്ങൾ ഉറപ്പുവരുത്താൻ കൂടുതല് പൊലീസുകാരെ നിയോഗിക്കുമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

വിക്ടോറിയയിൽ ആശ്വാസം

വിക്ടോറിയയിൽ 113 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും 113 പേർക്കായിരുന്നു രോഗബാധ.

ആശ്വാസം പകരുന്നതാണ് ഈ കണക്കുകളെന്നും, വരും ദിവസങ്ങളിൽ പുതിയ രോഗബാധ രണ്ടക്കത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് ഹെൽത്ത് ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് 12 പേർ കൂടി മരിച്ചിട്ടുമുണ്ട്.

രോഗബാധ കുറയുന്നുണ്ടെങ്കിലും, നിയന്ത്രണങ്ങളിൽ ഇളവു വരുത്തുണമെങ്കിൽ ഇനിയും ഏറെ ദൂരം പോകാനുണ്ടെന്ന് ചീഫ് ഹെൽത്ത് ഓഫീസർ വ്യക്തമാക്കി.

ജൂലൈയ്ക്ക് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്തിയാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്ന കാര്യം ചിന്തിക്കൂ എന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.

നിയന്ത്രണങ്ങൾ ഇളവു ചെയ്യുന്നതിന്റെ വിശദാംശങ്ങൾ ഇപ്പോൾ പറയാൻ സമയമായിട്ടില്ല. എന്നാൽ നാലാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന സെപ്റ്റംബർ 13ന് മുമ്പ് ഇതിന്റെ രൂപരേഖ ജനങ്ങൾക്ക് നൽകുമെന്ന് അദ്ദേഹം വ്യക്തമാ

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 


Share
Published 28 August 2020 4:06pm
Updated 28 August 2020 4:08pm
Source: AAP, SBS


Share this with family and friends