NSW ഉപരിസഭയില്‍ അംഗമായ ഷൗക്കത്ത് മൊസല്‍മാന്റെ വസതിയിലാണ് AFPയും രഹസ്യാന്വേഷണ ഏജന്‍സിയും റെയ്ഡ് നടത്തിയത്.
എം പിയുടെ ഓഫീസിന് ചൈനീസ് സര്‍ക്കാര#് ഏജന്റുമാരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. റോക്ക്‌ഡെയ്‌ലിലെ വസതിയില്‍ നടത്തിയ റെയ്ഡിനു പുറമേ, മൊസല്‍മാന്റെ പാര്‍ലമെന്ററി ഓഫീസിലും റെയ്ഡ് നടത്താന്‍ വാറന്റുണ്ട്.
തുടര്‍ന്നുവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്‌ഡെന്ന് AFPയും ASIOയും പ്രസ്താവനയില#് അറയിച്ചു.
ഓസ്‌ട്രേലിയന്‍ രാഷ്ട്രീയത്തില്‍ ചൈനീസ് ഇടപെടലുണ്ടെന്ന് നേരത്തേ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന്, രാഷ്ട്രീയത്തിലെ വിദേശ ഇടപെടല്‍ തടയാന്‍ സര#്ക്കാര്‍ പുതിയ നിയമം കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
ഷൗക്കത്ത് മൊസല്‍മാനെതിരെ കൂടുതല്‍ നടപടിയുണ്ടായാല്‍, പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി നേരിടുന്ന ആദ്യത്തെ ആളാകും അത്.
പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
റെയ്ഡിനെ കുറിച്ച് പൊലീസും ASIOയും തന്നെ അറിയിച്ചിരുന്നുവെന്ന് സംസ്ഥാന ലേബര്‍ പാര്‍ട്ടി നേതാവ് ജോഡി മക്കായ് പറഞ്ഞു.
ചൈനീസ് ഇടപെടല്‍ അന്വേഷിക്കാനാണോ റെയ്ഡ് എന്ന് ചോദിച്ചപ്പോള്‍, അത് തനിക്കും പുതിയ അറിവായിരുന്നു എന്നാണ് ജോഡി മക്കായ് മറുപടി പറഞ്ഞത്.
ഷൗക്കത്ത് മൊസല്‍മാനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായും, ലേബര്‍ പാര്‍ലമെന്ററി കോക്കസിലും പങ്കെടുപ്പിക്കില്ലെന്നും പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചു.
NSW ഉപരിസഭ അസിസ്റ്റന്റ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഏപ്രിലില്‍ മൊസല്‍മാനെ മാറ്റി നിര്‍ത്തിയിരുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ പേരില്‍ ചൈനീസ് പ്രസിഡന്റിനെ പ്രശംസിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
1995 മുതല്‍ റോക്ക്‌ഡൈല്‍ സിറ്റി കൗണ്‍സില#് മേയറായിരുന്ന ഷൗക്കത്ത് മൊസല്‍മാന്‍, 2009 മുതല്‍ എം പിയാണ്.