Breaking

മൂന്നര മാസത്തിനു ശേഷം NSWൽ പുതിയ കൊവിഡ്ബാധയില്ലാത്ത ദിനം; വിക്ടോറിയയിൽ 16 കേസുകൾ

കൊറോണവൈറസിന്റെ രണ്ടാം വ്യാപനത്തിൽ ന്യൂ സൗത്ത് വെയിൽസ് നിർണ്ണായകമായ ഘട്ടം പിന്നിട്ടു.

NSW Premier Gladys Berejiklian.

رئيسة حكومة ولاية نيو ساوث ويلز غلاديس بريجيكليان. Source: AAP

മൂന്നര മാസത്തിനു ശേഷം ന്യൂ സൗത്ത് വെയിൽസിൽ പുതിയ കൊവിഡ് ബാധിതരില്ലാത്ത ദിവസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂൺ പത്തിനായിരുന്നു ഇതിനു മുമ്പ് അവസാനമായി പുതിയ കേസുകളുടെ എണ്ണം പൂജ്യമായിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിൽ 12,333 പേർക്ക് വൈറസ്പരിശോധന നടത്തിയെങ്കിലും, ആർക്കും രോഗബാധ കണ്ടെത്തിയിട്ടില്ല.

ജനുവരിയിൽ കൊവിഡ്ബാധ തുടങ്ങിയ ശേഷമുള്ള സംസ്ഥാനത്തെ ആകെ കേസുകൾ 4,029 ആണ്.

ഇപ്പോൾ 68 പേർക്ക് മാത്രമാണ് സംസ്ഥാനത്ത് സജീവമായി വൈറസ്ബാധയുള്ളത്. ഇതിൽ മൂന്നു പേർ ICUവിലാണ്.

55 മരണങ്ങളും സംസ്ഥാനത്ത് ഇതുവരെയുണ്ടായി.
ശനിയാഴ്ച സംസ്ഥാനത്ത് ഒരു കേസ് മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അത് വിദേശത്തു നിന്ന് തിരിച്ചെത്തിയ ക്വാറന്റൈനിൽ കഴിയുന്നയാളായിരുന്നു.

കഴിഞ്ഞയാഴ്ചയിൽ ആകെ നാലു ദിവസങ്ങളിൽ സംസ്ഥാനത്ത് സാമൂഹിക വ്യാപനം മൂലമുള്ള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുമില്ല. എന്നാൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച ഒരു വൈറസ്ബാധയുടെ സ്രോതസ് വ്യക്തമാകാത്തതാണ് ഇപ്പോഴും അൽപം ആശങ്കയായി തുടരുന്നത്.

അതിനിടെ വിക്ടോറിയയിലെ രോഗബാധയും തുടർച്ചയായി കുറയുകയാണ്.

16 പേർക്കാണ് വിക്ടോറിയയിൽ പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചത്. ഇതോടെ മെൽബണിലെ 14 ദിവസത്തെ പ്രതിദിന ശരാശരി 22.1 ആയി കുറഞ്ഞിട്ടുണ്ട്.

രണ്ടു പേർ കൂടി സംസ്ഥാനത്ത് മരിക്കുകയും ചെയ്തു.

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നിലവിൽ വരികയാണ്.

More to come

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at .


Share
Published 27 September 2020 11:38am
By Deeju Sivadas


Share this with family and friends