പ്രായം 80കളിലുള്ള ഒരാളാണ് വിക്ടോറിയയില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചത്.
മേയ് 23ന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 103 ആയി.
വിക്ടോറിയയിലെ മരണം 20 ആയും ഉയര്‍ന്നു.
രോഗവ്യാപനം കൂടുന്നു
തുടര്‍ച്ചയായി എട്ടാം ദിവസവും രണ്ടക്കത്തിലാണ് വിക്ടോറിയയിലെ രോഗവ്യാപനം.
20 പേര്‍ക്കു കുടി പുതിയതായി വൈറസ്ബാധ സ്ഥിരീകരിച്ചു.
ഇതില്‍ ഒരാള്‍ മാത്രമാണ് വിദേശത്തു നിന്ന് വന്ന് ക്വാറന്റൈനില്‍ കഴിയുന്നത്.

A COVID-19 testing site at Craigieburn Health in Melbourne, Tuesday, 23 June, 2020. Source: AAP
എട്ടു പേര്‍ക്ക് സാമൂഹിക വ്യാപനതത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും സംസ്ഥാന ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെറ്റ് സട്ടന്‍ പറഞ്ഞു.
മെയ്ഡ്സ്റ്റണിലെ ഹാംസ്റ്റഡ് ഡെന്റല്‍ ക്ലിനിക്കിലെ മൂന്ന് ജീവനക്കാര്‍ക്കും, നോര്‍ത്ത്‌ലാന്റ് ഷോപ്പിംഗ് സെന്ററുമായി ബന്ധപ്പെട്ട് ഒരാള്‍ക്കും, എപ്പിംഗിലെ സെന്റ് മോണിക്കാസ് കോളേജുമായി ബന്ധപ്പെട്ട് ഒരാള#്ക്കും രോഗബാധ സ്ഥിരീകരിച്ചു.
കീലര്‍ ഡൗണ്‍സിലെ ഒരു കൂടുംബത്തില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് 15 പേര്‍ക്കായി ഉയര്‍ന്നിട്ടുമുണ്ട്.
കൂടുതല്‍ പരിശോധന
സാമൂഹിക വ്യാപനം കൂടുന്നതോടെ കൂടുതല്‍ പരിശോധനാ സൗകര്യങ്ങള്‍ എര്‍പ്പെടുത്താന്‍ സംസ്ഥാന സര്ക്കാര്‍ തീരുമാനിച്ചു.
ചില ഷോപ്പിംഗ് സെന്ററുകളിലെ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നിരുന്നു. ഇത്തരമൊരു സാഹചര്യമുണ്ടായതില്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് മാപ്പു പറഞ്ഞു.
ചാഡ്സ്റ്റണ്‍, ഹൈ പോയിന്റ്, നോര്‍ത്ത്‌ലാന്റ്, പസഫിക് എപ്പിംഗ്, പസഫിക് വെറിബീ എന്നിവിടങ്ങളിലെ പരിശോധനയുടെ സമയം കൂട്ടിയിട്ടുണ്ട്.
ഹോട്ട് സ്‌പോട്ടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തുന്ന ഡോര്‍ നോക്കിംഗും ബുധനാഴ്ച തുടങ്ങി.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
The federal government's coronavirus tracing app COVIDSafe is available for download from your phone's app store.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at .