Key Points
- കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 17,229 കൊവിഡ് കേസുകളും 115 മരണങ്ങളും NSW റിപ്പോർട്ട് ചെയ്തു
- 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് ATAGI
2021-22 വർഷത്തിൽ ഓസ്ട്രേലിയയിൽ 339 പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്.
റോയൽ ലൈഫ് സേവിംഗ് സൊസൈറ്റിയും സർഫ് ലൈഫ് സേവിംഗ് ഓസ്‌ട്രേലിയയുമാണ് (SLSA) ഇക്കാര്യം സ്ഥിരീകരിച്ചത്.
1996-ന് ശേഷം ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ പേർ മുങ്ങിമരിച്ച വർഷമാണ് ഇത്. മഴയുടെ നിരക്ക് ഉയർന്നതിനൊപ്പം, കൊവിഡും ഈ നിരക്ക് വർദ്ധനവിന് കാരണമായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാടുന്നു.
കൊവിഡ് മൂലം നീന്തൽ പഠനം മുടങ്ങിയതാണ് സ്കൂൾ കുട്ടികളിൽ മുങ്ങിമരണം വർദ്ധിക്കുന്നതിന് പ്രധാന കാണമായതെന്ന് SLSA ചീഫ് എക്‌സിക്യൂട്ടീവ് ജസ്റ്റിൻ സ്കാർ പറഞ്ഞു.
മൊത്തം മുങ്ങിമരണങ്ങളിൽ 141 എണ്ണം തീരദേശത്തു സംഭവിച്ചതും, 43 മരണങ്ങൾ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിവാര കൊവിഡ് കണക്കുകൾ
സംസ്ഥാനങ്ങളും ടെറിട്ടറികളും പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം പങ്കുവെക്കുവാൻ ആരംഭിച്ചു.
കഴിഞ്ഞ മാസം നടന്ന സംസ്ഥാന-ടെറിട്ടറി ആരോഗ്യ മന്ത്രിമാരുടെ യോഗത്തെത്തുടർന്ന് സെപ്റ്റംബർ 9-ന് ശേഷം പ്രതിദിന കൊവിഡ് കണക്കുകൾ പങ്കുവെക്കില്ല എന്ന് തീരുമാനിച്ചിരുന്നു.
5-11 വയസ് പ്രായമുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് ആവശ്യമില്ലെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (ATAGI) അഭിപ്രായപ്പെട്ടു.
ഈ പ്രായക്കാർക്കുള്ള ഏതെങ്കിലും ബൂസ്റ്റർ ഡോസ് തെറാപ്പിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) അംഗീകരിച്ചാൽ അതിന്റെ തെളിവുകൾ അവലോകനം ചെയ്യുമെന്ന് ATAGI പറഞ്ഞു.
ആറ് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിന് ATAGI ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.
ഈ പ്രായക്കാർക്കായി അംഗീകരിച്ച ഏക COVID-19 വാക്‌സിൻ മോഡേണയുടെ സ്‌പൈക്‌വാക്‌സ് വാക്‌സിനാണ്
Find a Long COVID clinic
Find a COVID-19 testing clinic
Register your RAT results here, if you're positive
Read all COVID-19 information in your language on the