Breaking

മെൽബണിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു: ആറാഴ്ച അടച്ചിടും

വിക്ടോറിയയിലെ കൊറോണവൈറസ് ബാധ റെക്കോർഡ് എണ്ണത്തിലേക്ക് എത്തിയതോടെ മെൽബണിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

Victorian Premier Daniel Andrews announces the border closure

Victorian Premier Daniel Andrews says the state is doing all it can to contain the Melbourne outbreak. Source: AAP

ബുധനാഴ്ച അർദ്ധരാത്രി മുതലാണ് മെൽബൺ നഗരവും പരിസരപ്രദേശങ്ങളും വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നത്. ആറാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ.

മെൽബൺ മെട്രോപോളിറ്റൻ മേഖലയിലും വടക്കൻ മെൽബണിലെ മിച്ചൽ ഷെയറിലുമാണ് സ്റ്റേജ് 3 നിയന്ത്രണങ്ങൾ എർപ്പെടുത്തുക. അവശ്യ സന്ദർഭങ്ങളിലല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് തിരികെ കൊണ്ടുവന്നിരിക്കുന്നത്.

സംസ്ഥാനത്ത് 191 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും വലിയ വൈറസ്ബാധയാണ് ഇത്.

ഇത്രയും ഉയർന്ന വൈറസ്ബാധയുള്ളപ്പോൾ കോൺടാക്റ്റ് ട്രേസിംഗിനും മറ്റു സുരക്ഷാ നടപടികൾക്കും ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുന്നത് സാധ്യമല്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് ചൂണ്ടിക്കാട്ടി.

ഇപ്പോൾ സ്ഥിതി നിയന്ത്രിക്കാനായി കടുത്ത നടപടികളെടുത്തില്ലെങ്കിൽ സാഹചര്യം കൈവിട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

മുമ്പുണ്ടായിരുന്നതിനെക്കാൾ അപകടകരമായ സാഹചര്യത്തിലാണ് മെൽബണെന്നും പ്രീമിയർ മുന്നറിയിപ്പ് നൽകി.
സ്റ്റേ അറ്റ് ഹോം, അഥവാ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന നിർദ്ദേശം കൊണ്ടുദ്ദേശിക്കുന്നത്, പ്രാഥമിക വസതിയിൽ തന്നെ കഴിയണം എന്നാണെന്നും പ്രീമിയർ പറഞ്ഞു.

അതായത്, ഒരു ഹോളിഡേ ഹോമിലോ, മറ്റൊരു വീട്ടിലോ കഴിയാൻ പാടില്ല.

മുമ്പ് അനുവദിച്ചിരുന്നത് പോലെ, നാല് അവശ്യ സന്ദർഭങ്ങളിൽ മാത്രമാകും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദം.

അവശ്യമേഖലകളിലുള്ളവർക്ക് ജോലിക്ക് പോകാനോ, പഠനത്തിനായോ, വ്യായാമത്തിനായോ, അത്യാവശ്യ സാധനങ്ങൾ വാങ്ങാനോ, ചികിത്സാ-പരിചരണ ആവശ്യങ്ങൾക്കായോ മാത്രമേ പുറത്തു പോകാൻ കഴിയൂ.

മെട്രോ പ്രദേശത്തുള്ളവർക്ക് വ്യായാമത്തിനായി അതിനു പുറത്തേക്ക് പോകാൻ കഴിയില്ല.

മെട്രോ മേഖലയുടെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങൾ താഴെ കാണാം

സ്കൂൾ തുറക്കുന്നതിലും മാറ്റം

അവധിക്കാലം കഴിഞ്ഞ് അടുത്തയാഴ്ച മുതല്് സ്കൂൾ തുറക്കേണ്ടതാണ്. എന്നാൽ എല്ലാ കുട്ടികൾക്കും അടുത്ത തിങ്കളാഴ്ച സ്കൂൾ തുറക്കില്ല

  • ക്ലാസ് 12, 11, VCE വിഷയങ്ങൾ പഠിക്കുന്ന ക്ലാസ് 10 വിദ്യാർത്ഥികൾ എന്നിവർക്ക് തിങ്കളാഴ്ച സ്കൂൾ തുറക്കും.
  • സ്പെഷ്യലിസ്റ്റ് സ്കൂളുകളും തിങ്കളാഴ്ച തുറക്കും.
  • മറ്റു കുട്ടികൾക്ക് സ്കൂൾ അവധി ഒരാഴ്ച കൂടി നീട്ടി.
  • അവശ്യസേവനങ്ങളിലുള്ളവരുടെ മക്കൾക്ക് ഒരാഴ്ച പ്രത്യേക മേൽനോട്ടം ഏർപ്പാടാക്കും.
നഗരത്തിലെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. മറ്റു വ്യാപാരകേന്ദ്രങ്ങളിൽ ഭക്ഷണപാനീയങ്ങൾ വിൽക്കാൻ മാത്രമാകും കഴിയുക.

മറ്റു നിയന്ത്രണങ്ങൾ ഇവയാണ്

  • വീടുകളിൽ സന്ദർശകർ പാടില്ല
  • പൊതുസ്ഥലങ്ങളിൽ രണ്ടു പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല
  • വിവാഹങ്ങൾക്ക് അഞ്ചു പേർ മാത്രം
  • മരണാനന്തരചടങ്ങുകൾക്ക് 10 പേർ മാത്രം
  • പങ്കാളികൾക്ക് പരസ്പരം വീടുകൾ സന്ദർശിക്കാം
  • കഫെകളും റെസ്റ്റോറന്റുകളും ടേക്ക് എവേ മാത്രം
  • സ്റ്റേഡിയം, ഫുഡ് കോർട്ട്, സിനിമ, സംഗീതവേദികൾ, കാസിനോ, ഗെയ്മിംഗ്, ബ്യൂട്ടി സേവനങ്ങൾ, കളിസ്ഥലങ്ങൾ, ഗാലറികൾ തുടങ്ങിയവയെല്ലാം അടച്ചിടും
  • റിയൽ എസ്റ്റേറ്റ് ഓക്ഷൻ റിമോട്ടായി മാത്രം. ഇൻസ്പെക്ഷനുകൾക്ക് അപ്പോയിന്റ്മെന്റ് വേണം
  • ഹെയർ ഡ്രസിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കാം
  • ആരാധനാലയങ്ങളിലെ ചടങ്ങുകൾ സ്ട്രീം ചെയ്യണം
  • കമ്മ്യൂണിറ്റി കായികവിനോദങ്ങൾ നിർത്തും
  • നിലവിൽ വിനോദയാത്ര ചെയ്യുന്നവർക്ക് അത് പൂർത്തിയാക്കാം. എന്നാൽ പുതിയ യാത്ര പാടില്ല
മെൽബൺ മെട്രോ മേഖല: 

1.Banyule 
2.Hume  
3.Moreland  
4.Bayside  
5.Kingston  
6.Mornington Peninsula 
7.Boroondara
8.Knox 
9.Nillumbik  
10.Brimbank 
11.Manningham  
12.Port Phillip  
13.Cardinia
14.Maribyrnong  
15.Stonnington  
16.Casey
17.Maroondah 
18.Whitehorse  
19.Darebin
20.Melbourne  
21.Whittlesea 
22.Frankston 
23.Melton  
24.Wyndham  
25.Glen Eira  
26.Monash 
27.Yarra  
28.Greater Dandenong 
29.Moonee Valley  
30.Yarra Ranges 
31.Hobsons Bay 
32.Mitchell Shire

Residents in affected public housing towers who need access to support and assistance should call the Housing Call Centre on 1800 961 054. If you need a translator, first call 131 450. Both services are 24/7. More information can be found .

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at   

 

Share
Published 7 July 2020 4:18pm
Updated 7 July 2020 4:46pm
By SBS Malayalam
Source: SBS


Share this with family and friends